ഐഫോൺ എസ്ഇ 2020 വിൽപ്പന ഫ്ലിപ്പ്കാർട്ട് വഴി മെയ് 20ന്: വില, ഓഫർ, സവിശേഷതകൾ

|

കഴിഞ്ഞ മാസം ആപ്പിൾ പുറത്തിറക്കിയ ഏറ്റവും പുതിയ ഐഫോൺ മോഡലായ ഐഫോൺ എസ്ഇ 2020 ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നു. മെയ് 20 മുതൽ ഫ്ലിപ്കാർട്ട് വഴിയാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിൽ ഇതിനകം തന്നെ ഐഫോൺ എസ്ഇ 2020 ലിസ്റ്റ് ചെയ്തിട്ടുണ്ട്. വിൽപ്പനയെ സംബന്ധിച്ച് ആപ്പിൾ ഔദ്യോഗിമായി വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ലെങ്കിലും ഫ്ലിപ്പ്കാർട്ടിലെ ലിസ്റ്റിങിൽ സെയിൽ ആരംഭിക്കുന്ന തിയ്യതി നൽകിയിട്ടുണ്ട്.

ഐഫോൺ എസ്ഇ 2020

ലോഞ്ചിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് ഐഫോൺ എസ്ഇ 2020 യുഎസിൽ വിൽപ്പനയ്‌ക്കെത്തിയത്. അമേരിക്കയിലെ ലോക്ക്ഡൌൺ സ്മാർട്ട്ഫോൺ വിൽപ്പനയെ ബാധിക്കാത്തതിനാലാണ് അവിടെ സെയിൽ ആരംഭിച്ചത്. എന്നാൽ ഇന്ത്യയിൽ രണ്ടാം ഘട്ടലോക്ക്ഡൌൺ വരെ സ്മാർട്ട്ഫോണുകൾ അടക്കമുള്ള അവശ്യ സാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നവ വിൽക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. ഇപ്പോൾ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും ഓഫഞ്ച്, ഗ്രീൻ സോണുകളിൽ സ്മാർട്ട്ഫോൺ വിൽപ്പന അനുവദിക്കുകയും ചെയ്യുന്നുണ്ട്.

മെയ് 20

മെയ് 20 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ ഐഫോൺ എസ്ഇ 2020 വിൽപ്പനയ്‌ക്കെത്തുമെന്ന് ഫ്ലിപ്കാർട്ടിന്റെ ലിസ്റ്റിംഗിലൂടെ വ്യക്തമാകുന്നു. ഐഫോൺ എസ്ഇ 2020 ഇന്ത്യയിൽ 42,500 രൂപ മുതലുള്ള വിലയിലാണ് ലഭ്യമാകുന്നത്. എന്നാൽ കമ്പനി നിരവധി ലോഞ്ച് ഓഫറുകളും നൽകുന്നുണ്ട്. ഐഫോൺ എസ്ഇ 2020 വാങ്ങുന്ന ഉപഭോക്താക്കൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ 3,600 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. അതായത് മേൽപ്പറഞ്ഞ കാർഡുകൾ ഉപയോഗിച്ചാൽ 38,900 രൂപയ്ക്ക് സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും.

കൂടുതൽ വായിക്കുക: ഷവോമി റെഡ്മി 8A ഡ്യുവൽ, റെഡ്മി 8, റെഡ്മി നോട്ട് 8 എന്നിവയുടെ വില വർദ്ധിപ്പിച്ചുകൂടുതൽ വായിക്കുക: ഷവോമി റെഡ്മി 8A ഡ്യുവൽ, റെഡ്മി 8, റെഡ്മി നോട്ട് 8 എന്നിവയുടെ വില വർദ്ധിപ്പിച്ചു

മൂന്ന് വേരിയന്റുകൾ
 

ഐഫോൺ എസ്ഇ 2020 മൂന്ന് വേരിയന്റുകളിലാണ് വരുന്നത് - 64 ജിബി വിലയുള്ള അടിസ്ഥാന മോഡലിന് 42,900 രൂപയും 128 ജിബിയുള്ള മോഡലിന് 47,800 രൂപയുമാണ് വില. 256 ജിബി സ്റ്റോറേജുള്ള ഹൈഎൻഡ് മോഡലിന് 58,300 രൂപയാണ് വില. ഫ്ലിപ്പ്കാർട്ടിൽ സൂചിപ്പിച്ചിരിക്കുന്നതനുസരിച്ച് എല്ലാ സ്റ്റോറേജ് ​​മോഡലുകൾക്കും എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഓഫർ ബാധകമാണ്.

ലോക്ക്ഡൌൺ

മൂന്നാം ഘട്ട ലോക്ക്ഡൌണിൽ മൊബൈൽ ഫോണുകളുടെ വിതരണം ഓറഞ്ച്, ഗ്രീൻ സോണുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തെ എല്ലാ മെട്രോപൊളിറ്റൻ നഗരങ്ങളും റെഡ് സോണിൽ ആയതിനാൽ പുതിയ ഐഫോണിന്റെ വിൽപ്പനയെ ഇത് ബാധിക്കാൻ ഇടയുണ്ട്.ഐഫോൺ എസ്ഇ 2020 ന്റെ ഓഫ്‌ലൈൻ വിൽപ്പനയും വൈകാതെ ആരംഭിക്കും. ആപ്പിളിന് ഇന്ത്യയിൽ പരിമിതമായ ഓഫ്‌ലൈൻ സ്റ്റോറുകൾ മാത്രമാണ് ഉള്ളത്. ഇത്തരം സ്റ്റോറുകൾ ലോക്ക്ഡൌണിലും തുരക്കാൻ അനുവദിച്ചാൽ ഈ ഫോൺ ഓഫ്ലൈൻ സ്റ്റോറുകളിലൂടെയും ലഭ്യമാക്കും.

ഇന്ത്യൻ വിപണി

ഐഫോൺ എസ്ഇ 2020 ആപ്പിളിന്റെ ഏറ്റവും കുറഞ്ഞ വിലയിലുള്ള പുതിയ സ്മാർട്ട്ഫോണാണ്. അതുകൊണ്ട് തന്നെ വിലയ്ക്ക് പ്രാധാന്യം നൽകുന്ന ഇന്ത്യൻ വിപണിയിലെ ഉപയോക്താക്കൾക്ക് ഈ സ്മാർട്ട്ഫോൺ ഏറെ സ്വീകാര്യമായിരിക്കുമെന്ന് ഉറപ്പാണ്. കൊറോണ വൈറസ് കാരണമുള്ള ലോക്ക്ഡൌണിലൂടെ വിൽപ്പന കുറയുമെങ്കിലും വരും മാസങ്ങളിൽ ഇന്ത്യയിലെ നഗരങ്ങളെല്ലാം ലോക്ക്ഡൌൺ കഴിഞ്ഞ് സാധാരണ നിലയിലാകുമ്പോൾ വിൽപ്പന വർദ്ധിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.

കൂടുതൽ വായിക്കുക: വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ സ്മാർട്ട്ഫോണുകൾ ഈ മാസം തന്നെ ഇന്ത്യയിലെത്തുംകൂടുതൽ വായിക്കുക: വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ സ്മാർട്ട്ഫോണുകൾ ഈ മാസം തന്നെ ഇന്ത്യയിലെത്തും

ഐഫോൺ എസ്ഇ 2020: സവിശേഷതകൾ

ഐഫോൺ എസ്ഇ 2020: സവിശേഷതകൾ

ട്രൂ ടോൺ സാങ്കേതികവിദ്യയുള്ള 4.7 ഇഞ്ച് റെറ്റിന ഐപിഎസ് എൽസിഡി ഡിസ്പ്ലേയുമായിട്ടാണ് ഐഫോൺ എസ്ഇ 2020 വരുന്നത്. ആപ്പിളിന്റെ എ 13 ബയോണിക് ചിപ്‌സെറ്റാണ് ഈ ഫോണിന്റെ കരുത്ത്. ഐഫോൺ 11 സീരീസിലും ഉപയോഗിച്ചിരിക്കുന്നത് ഇതേ ചിപ്പ്സെറ്റാണ്. ഐഫോൺ 8നോട് ഏറെ സമാനതകളുള്ള ഫോണാണ് എസ്ഇ 2020. പി‌ഡി‌എഫും ഒ‌ഐ‌എസും ഉള്ള 12 മെഗാപിക്സൽ പിൻ ക്യാമറയാണ് ഡിവൈസിൽ നൽകിയിരിക്കുന്നത്. മുൻ ക്യാമറ 7 മെഗാപിക്സൽ എച്ച്ഡിആർ എനേബിൾഡ് ഷൂട്ടർ ആണ്. ടച്ച് ഐഡിയുള്ള ഒരു ഹോം ബട്ടനാണ് ഫോണിൽ നൽകിയിട്ടുള്ളത്. ഫെയ്‌സ് ഐഡി നൽകിയിട്ടില്ല. 1821 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.

Best Mobiles in India

English summary
iPhone SE 2020 now has a release date in India. Launched last month, the latest affordable iPhone model will go on sale starting May 20 via Flipkart. The confirmation comes via the listing of iPhone SE 2020 on the e-commerce website, although Apple has not announced anything about the sale of the model so far.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X