ആപ്പിളിന്റെ ഐഫോൺ എസ്ഇ 2020 വിൽപ്പന ഇന്ന്; വിലയും ഓഫറുകളും

|

കോംപാക്റ്റ് ആപ്പിൾ ഐഫോൺ എസ്ഇ 2020 ഇന്ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. ഐഫോൺ എസ്ഇയുടെ പിൻഗാമിയായ പുതിയ സ്മാർട്ട്‌ഫോണും ഏറ്റവും പുതിയ സവിശേഷതകളോടെയാണ് ഒരുക്കിയിരിക്കുന്നത്. ഈ സ്മാർട്ട്ഫോൺ ആപ്പിളിന്റെ ഏറ്റവും വിലകുറഞ്ഞ ഐഫോണാണ്. ആപ്പിൾ ഇതുവരെ പ്രവേശിച്ചിട്ടില്ലാത്ത വില നിലവാരത്തിലേക്കാണ് പുതിയ സ്മാർട്ട്ഫോണിലൂടെ കടന്നിരിക്കുന്നത്. മികച്ച സവിശേഷതകളുള്ള ഫോണിന്റെ അടിസ്ഥാന വേരിയന്റിന് 42,500 രൂപയാണ് വില.

ആപ്പിൾ ഐഫോൺ എസ്ഇ 2020: വിൽപ്പന
 

ആപ്പിൾ ഐഫോൺ എസ്ഇ 2020: വിൽപ്പന

ആപ്പിൾ ഐഫോൺ എസ്ഇ 2020ന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ നടക്കും. ഫ്ലിപ്പ്കാർട്ടിലൂടെയാണ് സെയിൽ നടക്കുന്നത്. ഓഫറായി ഐഫോണിനൊപ്പം 6 മാസത്തെ സൌജന്യ യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷനും ലഭിക്കും. ഇപ്പോൾ നടക്കുന്ന വിൽപ്പനയിലൂടെ ഫോൺ സ്വന്തമാക്കുന്ന ആളുകൾക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്കും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. ഇന്ന് മുതൽ എല്ലാ അംഗീകൃത ആപ്പിൾ റീസെല്ലറുകളിലും ഈ ഫോൺ ലഭ്യമാകും.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി നോട്ട് 20+ പുറത്തിറങ്ങുക 108 എംപി ക്യാമറയും 4,500 എംഎഎച്ച് ബാറ്ററിയുമായി

ആപ്പിൾ ഐഫോൺ എസ്ഇ 2020: വില

ആപ്പിൾ ഐഫോൺ എസ്ഇ 2020: വില

ഐഫോൺ എസ്ഇ 2020 ന്റെ അടിസ്ഥാന മോഡലിന്റെ വില 42,500 രൂപയാണ്. 64 ജിബി സ്റ്റോറേജാണ് അടിസ്ഥാന വേരിയന്റിൽ വരുന്നത്. 128 ജിബി മോഡലിന് 47,800 രൂപയും 256 ജിബി വേരിയന്റിന് 58,300 രൂപയുമാണ് വില. ബ്ലാക്ക്, വൈറ്റ്, റെഡ് എന്നീ മൂന്ന് നിറങ്ങളിൽ ഈ ഐഫോൺ ലഭ്യമാകും. ഈ ഐഫോണിന്റെ ബേസ് വേരിയന്റിൽ നിന്നും ടോപ്പ് വേരിയന്റിൽ എത്തുമ്പോൾ ഫോണിന്റെ വില 16,000 രൂപയോളം വർദ്ധിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

ക്യാഷ്ബാക്ക് ഓഫറുകൾ

ക്യാഷ്ബാക്ക് ഓഫറുകൾ

ആപ്പിൾ ഐഫോൺ എസ്ഇ 2020 വാങ്ങുമ്പോൾ എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിൽ 3,600 രൂപയുടെ ക്യാഷ്ബാക്ക് ഓഫർ ലഭിക്കും. ഈ ക്യാഷ് ബാക്ക് ഓഫർ സ്മാർട്ട്‌ഫോണിന്റെ മൂന്ന് വേരിയന്റുകളിലും ലഭ്യമാണ്. നിങ്ങൾ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഐഫോൺ എസ്ഇ 2020ന്റെ അടിസ്ഥാന വേരിയന്റ് വാങ്ങുകയാണെങ്കിൽ ഈ ഫോൺ നിങ്ങൾക്ക് 38,900 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

കൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്ച ഏറ്റവും ട്രെൻഡിങ് ആയ സ്മാർട്ട്ഫോണുകൾ

ഐഫോൺ എസ്ഇ 2020: സവിശേഷതകൾ
 

ഐഫോൺ എസ്ഇ 2020: സവിശേഷതകൾ

ട്രൂ ടോൺ സാങ്കേതികവിദ്യയുള്ള 4.7 ഇഞ്ച് റെറ്റിന ഐപിഎസ് എൽസിഡി ഡിസ്പ്ലേയുമായിട്ടാണ് ഐഫോൺ എസ്ഇ 2020 വരുന്നത്. ആപ്പിളിന്റെ എ 13 ബയോണിക് ചിപ്‌സെറ്റാണ് ഈ ഫോണിന്റെ കരുത്ത്. ഐഫോൺ 11 സീരീസിലും ഉപയോഗിച്ചിരിക്കുന്നത് ഇതേ ചിപ്പ്സെറ്റാണ്. ഐഫോൺ 8നോട് ഏറെ സമാനതകളുള്ള ഫോണാണ് എസ്ഇ 2020.

ക്യാമറ

പി‌ഡി‌എഫും ഒ‌ഐ‌എസും ഉള്ള 12 മെഗാപിക്സൽ പിൻ ക്യാമറയാണ് ഐഫോൺ എസ്ഇ 2020ൽ നൽകിയിരിക്കുന്നത്. മുൻ ക്യാമറ 7 മെഗാപിക്സൽ എച്ച്ഡിആർ എനേബിൾഡ് ഷൂട്ടർ ആണ്. ടച്ച് ഐഡിയുള്ള ഒരു ഹോം ബട്ടനാണ് ഫോണിൽ നൽകിയിട്ടുള്ളത്. ഫെയ്‌സ് ഐഡി നൽകിയിട്ടില്ല. 1821 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.

കൂടുതൽ വായിക്കുക: ഷവോമി എംഐ 10 സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വിൽപ്പന ആരംഭിച്ചു; വില, ഓഫറുകൾ

Most Read Articles
Best Mobiles in India

English summary
The Apple iPhone SE 2020 sale is scheduled to begin at 12:00 pm. If purchasing online, you can find the phone on Flipkart. Moreover, Flipkart is also offering 5 percent cashback on the iPhone SE 2020, along with 6 months of free YouTube Premium subscription.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X