ആപ്പിൾ ഐഫോൺ എസ്ഇ (2022) വിപണിയിലെത്തി, വില 43,900 രൂപ മുതൽ

|

കഴിഞ്ഞ ദിവസം നടന്ന ആപ്പിൾ ഇവന്റിൽ വച്ച് കമ്പനിയുടെ ഏറ്റവും പുതിയ ബജറ്റ് ഐഫോൺ മോഡലായ ഐഫോൺ എസ്ഇ (2022) അവതരിപ്പിച്ചു. മാസങ്ങളോളം നീണ്ട ലീക്ക് റിപ്പോർട്ടുകളും ഊഹങ്ങളും അവസാനിപ്പിച്ച് പുറത്തിറങ്ങിയ ഈ സ്മാർട്ട്ഫോൺ 2020 ഏപ്രിലിൽ അവതരിപ്പിച്ച ഐഫോൺ എസ്ഇ (2020) മോഡലിന്റെ നവീകരിച്ച പതിപ്പാണ്. പ്രധാന നവീകരണം വരുന്നത് കണക്റ്റിവിറ്റിയുടെ കാര്യത്തിൽ തന്നെയാണ് ഐഫോൺ എസ്ഇ 2022 മോഡൽ 5ജി സപ്പോർട്ടുമായിട്ടാണ് വരുന്നത്.

 

ഐഫോൺ എസ്ഇ (2022)

ഐഫോൺ എസ്ഇ (2022) വില കുറഞ്ഞ മോഡലാണ് എങ്കിലും ഏറ്റവും മികച്ച ഫീച്ചറുകൾ നൽകാൻ ആപ്പിൾ ശ്രദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം വിപണിയിലെത്തിയ ഐഫോൺ 13 സീരിസിലെ ഡിവൈസുകളിലുള്ള എ15 ബയോണിക്ക് ചിപ്പ്സെറ്റാണ് ഈ പുതിയ എസ്ഇ മോഡലിൽ നൽകിയിട്ടുള്ളത്. ഐഫോൺ എസ്ഇ (2020)ൽ ഉണ്ടായിരുന്നത് 4ജി സപ്പോർട്ട് മാത്രമുള്ള എ13 ബയോണിക് ചിപ്പാണ്. പുതിയ ഡിവൈസിൽ മെച്ചപ്പെട്ട പിൻ ക്യാമറയും അവതരിപ്പിച്ചിട്ടുണ്ട്. മൂന്ന് പ്രധാന ഹാർഡ്‌വെയർ ലെവൽ അപ്‌ഗ്രേഡുകളുണ്ടെങ്കിലും രണ്ട് വർഷം മുമ്പ് അവതരിപ്പിച്ച ഐഫോൺ എസ്ഇയുടെ ഡിസൈൻ ഭാഷയാണ് ഫോണിലും ഉള്ളത്.

ഐഫോൺ എസ്ഇ (2022): വില, ലഭ്യത
 

ഐഫോൺ എസ്ഇ (2022): വില, ലഭ്യത

ഇന്ത്യയിൽ ഐഫോൺ എസ്ഇ (2022) മൂന്ന് മോഡലുകളാണ് ലഭ്യമാകുന്നത്. ഈ ഡിവൈസിന്റെ അടിസ്ഥാന മോഡലായ 64 ജിബി മോഡലിന് 43,900 രൂപയാണ് വില. 128 ജിബി 256 ജിബി വേരിയന്റുകളിലും ഫോൺ ലഭ്യമാകും. 128 ജിബി മോഡലിന് 48,900 രൂപയാണ് വില. ഹൈഎൻഡ് മോഡലായ 256 ജിബി സ്റ്റോറേജ് മോഡലിന് 58,900 രൂപ വിലയുണ്ട്. അമേരിക്കയിൽ ഈ ഡിവൈസ് 429 ഡോളർ (ഏകദേശം 33,000 രൂപ) വിലയുമായിട്ടാണ് എത്തിയിരിക്കുന്നത്. ഐഫോൺ എസ്ഇ (2022) മിഡ്‌നൈറ്റ്, സ്റ്റാർലൈറ്റ്, പ്രൊഡക്ട് റെഡ് നിറങ്ങളിൽ ലഭ്യമാകും. ഈ വെള്ളിയാഴ്ച മുതൽ ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ ഡിവൈസിന്റെ പ്രീ-ഓർഡറുകൾ ആരംഭിക്കും, മാർച്ച് 18 മുതൽ വിൽപ്പനയും ആരംഭിക്കും.

സാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 17,499 രൂപ മുതൽസാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 17,499 രൂപ മുതൽ

ഐഫോൺ എസ്ഇ (2020)

ഐഫോൺ എസ്ഇ (2020) സ്മാർട്ട്ഫോണിന്റെ വില നോക്കിയാൽ, 64 ജിബി സ്റ്റോറേജ് മോഡലിന് 42,500 രൂപയും. 128 ജിബി മോഡലിന് 47,800 രൂപയും 256 ജിബി സ്റ്റോറേജ് വേരിയന്റിന് 58,300 രൂപയുമായിരുന്നു. പുതിയ ഐഫോൺ എസ്ഇ 3ക്ക് ഒപ്പം ഐഫോൺ 13, ഐഫോൺ 13 പ്രോ എന്നീ ഡിവൈസുകളുടെ പുതിയ കളർ വേരിയന്റുകളും ആപ്പിൾ അവതരിപ്പിച്ചിട്ടുണ്ട്. ആൽപൈൻ ഗ്രീൻ എന്ന കളറിലാണ് പുതിയ ഐഫോൺ 13 പ്രോ വേരിയന്റ് അവതരിപ്പിച്ചത്. ഐഫോൺ 13 ഗ്രീൻ കളർ ഓപ്ഷനിൽ അവതരിപ്പിച്ചു.

ഐഫോൺ എസ്ഇ (2022): സവിശേഷതകൾ

ഐഫോൺ എസ്ഇ (2022): സവിശേഷതകൾ

ഐഫോൺ എസ്ഇ (2022) സ്മാർട്ട്ഫോണിൽ 750x1,334 പിക്‌സൽ റെസല്യൂഷനോടുകൂടിയ 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. രണ്ട് വർഷം മുമ്പ് പുറത്തിറങ്ങിയ എസ്ഇ മോഡലിൽ നിന്നും വലിയ വ്യത്യാസമൊന്നും ഡിസ്പ്ലെയിൽ ഇല്ല. എന്നാൽ പുതിയ ഐഫോൺ എസ്ഇ മുന്നിലും പിന്നിലും സ്മാർട്ട്ഫോണുകളിലെ ഏറ്റവും കടുപ്പമേറിയ ഗ്ലാസുമായിട്ടാണ് വരുന്നത് എന്ന് കമ്പനി അവകാശപ്പെട്ടു. ഈ ഗ്ലാസ് പ്രൊട്ടക്ഷൻ ഐഫോൺ 13, ഐഫോൺ 13 പ്രോ എന്നിവയിലുള്ളതിന് സമാനമാണ്. IP67-സർട്ടിഫൈഡ് ബിൽഡുമായാണ് പുതിയ മോഡലും വരുന്നത്. ഐഒഎസ് 15 ആണ് ഐഫോൺ എസ്ഇ (2022)ന്റെ ഒഎസ്.

15 ബയോണിക് ചിപ്പ്സെറ്റ്

ഐഫോൺ എസ്ഇ (2022) എ15 ബയോണിക് ചിപ്പ്സെറ്റിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഐഫോൺ 13 സീരീസിലുള്ള ചിപ്പ്സെറ്റാണ് ഇത്. ഐഫോൺ എസ്ഇ (2022) ൽ ഉള്ള എ15 ബയോണിക് ചിപ്പ് ഐഫോൺ 8ൽ ഉള്ളതിനെക്കാൾ 1.8 മടങ്ങ് വേഗതയുള്ള സിപിയു പെർഫോമൻസ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ലൈവ് ടെക്‌സ്‌റ്റ് ഉൾപ്പെടെയുള്ള ഫീച്ചറുകളും ഇതിലൂടെ ലഭിക്കും. ഐഫോൺ എസ്ഇ (2022)ലെ ബിൽറ്റ്-ഇൻ ബാറ്ററി ഒറ്റ ചാർജിൽ 15 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക്, 50 മണിക്കൂർ വരെ ഓഡിയോ പ്ലേബാക്ക് നൽകുമെന്നും ആപ്പിൾ അവകാശപ്പെടുന്നു. ഐഫോൺ എസ്ഇ (2020) 13 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ടൈമും 40 മണിക്കൂർ ഓഡിയോ പ്ലേബാക്ക് സമയവും നൽകുന്ന ബാറ്ററിയുമായിട്ടാണ് വന്നത്.

അസൂസ് 8z, റെഡ്മി നോട്ട് 11ഇ അടക്കമുള്ള കഴിഞ്ഞ വാരം വിപണിയിലെത്തിയ സ്മാർട്ട്ഫോണുകൾഅസൂസ് 8z, റെഡ്മി നോട്ട് 11ഇ അടക്കമുള്ള കഴിഞ്ഞ വാരം വിപണിയിലെത്തിയ സ്മാർട്ട്ഫോണുകൾ

ക്യാമറ

2020 പുറത്തിറങ്ങിയ ഐഫോൺ എസ്ഇ പോലെ തന്നെ എഫ്/1.8 വൈഡ് ആംഗിൾ ലെൻസുള്ള ഒരു 12 മെഗാപിക്സൽ ക്യാമറ സെൻസർ തന്നെയാണ് ഐഫോൺ എസ്ഇ (2022)ലും ഉള്ളത്. റിയർ ക്യാമറ സെൻസറിൽ മെച്ചപ്പെടുത്തലുകൾ ഉണ്ട്. പിൻ ക്യാമറ ഡീപ് ഫ്യൂഷൻ, സ്മാർട്ട് എച്ച്ഡിആർ 4, ഫോട്ടോഗ്രാഫിക് സ്റ്റൈലുകൾ എന്നിവയുൾപ്പെടെയുള്ള ഫീച്ചറുകൾ സപ്പോർട്ട് ചെയ്യുന്നു. 60fps വരെ 4കെ വീഡിയോ റെക്കോർഡിങ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്. സഫയർ ക്രിസ്റ്റൽ ലെൻസ് കവർ ഉപയോഗിച്ച് ക്യാമറ പ്രൊട്ടക്റ്റ് ചെയ്തിട്ടുണ്ട്.

സെൽഫി

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 7 മെഗാപിക്സൽ ക്യാമറ സെൻസറും എഫ്/2.2 ലെൻസുമാണ് ഉള്ളത്. നാച്ചുറൽ, സ്റ്റുഡിയോ, കോണ്ടൂർ, സ്റ്റേജ്, സ്റ്റേജ് മോണോ, ഹൈ-കീ മോണോ എന്നിങ്ങനെ ആറ് ഇഫക്റ്റുകൾ ഉള്ള പോർട്രെയിറ്റ് ലൈറ്റിംഗിനെ സെൽഫിയും ക്യാമറ സപ്പോർട്ട് ചെയ്യുന്നു. ഡീപ് ഫ്യൂഷൻ, ഫോട്ടോകൾക്കായുള്ള സ്മാർട്ട് എച്ച്ഡിആർ 4, ഫോട്ടോഗ്രാഫിക് സ്റ്റൈൽസ് എന്നിവയും ഇതിലുണ്ട്. പുതിയ ഐഫോൺ എസ്ഇ(2022) സ്മാർട്ട്ഫോണിന്റെ ഈ സെൽഫി ക്യാമറയിൽ നിന്ന് 1080p വീഡിയോ റെക്കോർഡിങും സാധ്യമാകും. ടൈം-ലാപ്‌സ് വീഡിയോയ്ക്കും നൈറ്റ് മോഡ് ടൈം-ലാപ്സിനും സപ്പോർട്ടുണ്ട്.

Best Mobiles in India

English summary
At the Apple event held yesterday, the company unveiled the latest budget iPhone model, the iPhone SE (2022). Prices for the device start at Rs 43,900.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X