Home
Mobile

ആപ്പിൾ ഐഫോൺ എസ്ഇ പ്ലസ് വരുന്നു; ഡിസൈനും സവിശേഷതകളും

ഐഫോൺ എസ്ഇ 2020, ഐഫോൺ 11 തുടങ്ങിയ സ്മാർട്ട്ഫോണുകളുടെ കരുത്തിൽ ആപ്പിൾ ഇന്ത്യയിലെ വിപണി വിഹിതം ഇരട്ടിയാക്കിയ വർഷമാണ് 2020. പുതിയ ഐഫോൺ 12 സീരിസും വിപണിയിൽ ഏറെ ജനപ്രീതി നേടുന്നുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച് ആപ്പിൾ മറ്റൊരു ബജറ്റ് ഐഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഐഫോൺ എസ്ഇ പ്ലസ് എന്ന പേരിലായിരിക്കും ഈ ഡിവൈസ് അവതരിപ്പിക്കുക.

ആപ്പിൾ ഐഫോൺ എസ്ഇ പ്ലസ്: ഡിസൈനും സവിശേഷതകളും

ആപ്പിൾ ഐഫോൺ എസ്ഇ പ്ലസ്: ഡിസൈനും സവിശേഷതകളും

അടുത്തിടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഐഫോൺ 12 സീരീസിൽ നിന്നും വ്യത്യസ്തമായി ഐഫോൺ എസ്ഇ പ്ലസിൽ പഞ്ച്-ഹോൾ ഡിസ്പ്ലെയാണ് ഉള്ളത്. 2020 ലെ മിഡ് റേഞ്ച്, ഹൈ-എൻഡ് ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾക്ക് സമാനമായ ഡിസ്പെല ഡിസൈനാണ് ഇത്. ഈ ബെസെൽ ലെസ് ഐഫോൺ പുതിയ ഐപാഡ് എയറിന് സമാനമായ സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയുമായിട്ടായിരിക്കും വരുന്നത്.

ക്യാമറ

ഐഫോൺ എസ്ഇ 2020 പോലെ ഐഫോൺ എസ്ഇ പ്ലസിന്റെ പിന്നിലും ഒരൊറ്റ ക്യാമറയായിരിക്കും ഉണ്ടായിരിക്കുക. ഡിവൈസിന്റെ 12 എംപി സെൽഫി ക്യാമറയും ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2340x1080p റെസല്യൂഷനോടുകൂടിയ 5.4 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ഡിവൈസിൽ ഉണ്ടാവുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ചിപ്‌സെറ്റ്

4 ജിബി റാമുള്ള എ 14 ബയോണിക് ചിപ്‌സെറ്റാണ് ഐഫോൺ എസ്ഇ പ്ലസിന് കരുത്ത് പകരുന്നതെന്നാണ് റിപ്പോർട്ടുകൾ. സ്റ്റോറേജിന്റെ കാര്യം പരിശോധിച്ചാൽ, 64 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉണ്ടായിരിക്കില്ല. ഐഫോൺ എസ്ഇ പ്ലസ് കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിൽ ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഐഫോൺ എസ്ഇ 2020

ഐഫോൺ എസ്ഇ പ്ലസ് സ്മാർട്ട്ഫോണിൽ ഒരു വലിയ ഡിസ്പ്ലേ ഉണ്ടെങ്കിലും, ഡിവൈസിന്റെ മൊത്തത്തിലുള്ള ഫോം ഘടകം ഐഫോൺ 12 സീരീസ് സ്മാർട്ട്‌ഫോണുകൾക്ക് സമാനമായ ഒരു ആധുനിക രൂപകൽപ്പനയോടുകൂടിയതായിരിക്കും. ഇത് ഐഫോൺ എസ്ഇ 2020ന് സമാനമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഡിസൈൻ വിവരങ്ങൾ ഐഫോൺ എസ്ഇ പ്ലസിന്റെ കൺസെപ്റ്റ് ഇമേജുകൾ അനുസരിച്ചാണ് ഉള്ളത്. ഈ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായിട്ടായിരിക്കും പുതിയ ഐഫോൺ പുറത്തിറങ്ങുക.

ആപ്പിൾ ഐഫോൺ എസ്ഇ പ്ലസ്: വില

ആപ്പിൾ ഐഫോൺ എസ്ഇ പ്ലസ്: വില

ആപ്പിൾ ഐഫോൺ എസ്ഇ പ്ലസ് ഐഫോൺ എസ്ഇ 2020നെക്കാൾ അൽപ്പം വില കൂടിയതായിരിക്കുമെന്നാണ് സൂചനകൾ. എന്തായാലും ഐഫോൺ 12 മിനിയേക്കാൾ വില കുറഞ്ഞ ഡിവൈസായിരിക്കും ഇത്. 64 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഐഫോൺ എസ്ഇ പ്ലസിന്റെ അടിസ്ഥാന മോഡലിന് ഇന്ത്യയിൽ 50,000 രൂപയോളം വില ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Best Mobiles in India

English summary
Apple is preparing to launch another budget iPhone. The device will be launched under the name iPhone SE Plus.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X