ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സെക്കൻഡ് ഹാൻഡ് ഫോണുകൾ

|

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആപ്പിൾ ഐഫോൺ വിൽപ്പന ക്രമാതീതമായി ഉയർന്നിട്ടുണ്ടെങ്കിലും ഷവോമി, സാംസങ്, വിവോ, ഓപ്പോ, റിയൽ‌മി എന്നിവയുടെ പിന്നിലാണ് ഇപ്പോഴും ആപ്പിൾ. പുതിയ ഫോണുകൾ വിൽക്കുന്ന കാര്യത്തിൽ പിന്നിലുള്ള ആപ്പിൾ സെക്കന്റ് ഹാൻഡ് ഫോണുകളുടെ കാര്യത്തിൽ ഒന്നാമനാണ്. ഒഎൽഎക്സിൽ നിന്നുള്ള ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച് സെക്കൻഡ് ഹാൻഡ് സ്മാർട്ട്ഫോൺ വിൽപ്പനയിൽ 34 ശതമാനം വിഹിതവുമായി ആപ്പിൾ ഒന്നാം സ്ഥാനത്ത് തുടരുന്നു.

ഒ‌എൽ‌എക്സ് ഇന്ത്യ

ഒ‌എൽ‌എക്സ് ഇന്ത്യ പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് കോവിഡ് -19 രണ്ടാം തരംഗത്തിന് ശേഷം സെക്കൻഡ് ഹാൻഡ് സ്മാർട്ട്‌ഫോണുകളുടെ വിൽപ്പന വൻതോതിൽ വർധിച്ചു. ടയർ 3 നഗരങ്ങളിൽ സെക്കൻഡ് ഹാൻഡ് സ്മാർട്ട്‌ഫോണുകൾക്ക് 43 ശതമാനം ഡിമാൻഡുണ്ട്. ഇന്ത്യയിലെ ടയർ -2, ടയർ -1 നഗരങ്ങളിൽ നിന്നുള്ള ഉപയോഗിച്ച സ്മാർട്ട്‌ഫോണുകൾക്ക് യഥാതക്രമം 30 ശതമാനവും 27 ശതമാനം ഡിമാൻഡാണ് ഉള്ളത്. കൊവിഡിന് മുമ്പുള്ള കണക്കുകൾ വച്ച് നോക്കുമ്പോൾ ഇത് വളരെ കൂടുതലാണ്.

ഇന്റർനെറ്റ് ഉപയോഗം

കോവിഡ് -19 വ്യാപനം കാരണം രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ച അവസരത്തിൽ ജോലി, വിദ്യാഭ്യാസം, വിനോദം എന്നിവയ്‌ക്കായുള്ള ഇന്റർനെറ്റ് ഉപയോഗം വർധിച്ചിട്ടുണ്ട്. ടയർ -3 നഗരങ്ങളടങ്ങുന്ന വിപണികളിൽ സെക്കന്റ് ഹാൻഡ് സ്മാർട്ട്ഫോണുകൾക്ക് ആവശ്യക്കാർ വർധിച്ചതും ഈ അവസരത്തിലാണ്. ഇതിനുള്ള കാരണം അവ വില കുറഞ്ഞതാണ് എന്നത് തന്നെയായിരിക്കും. 2020ൽ പ്രീ-ഓണഡ് സ്മാർട്ട്‌ഫോണുകളുടെ ആവശ്യം 61 ശതമാനം വർദ്ധിക്കുകയും രാജ്യത്ത് ലോക്ക്ഡൗൺ അൺലോക്ക് ചെയ്തതിന് ശേഷം അത് എണ്ണം 44 ശതമാനം വർദ്ധിക്കുകയും ചെയ്തു.

കുറഞ്ഞ വിലയിൽ 5ജി ഫോൺ വാങ്ങുന്നോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട സ്മാർട്ട്ഫോണുകൾകുറഞ്ഞ വിലയിൽ 5ജി ഫോൺ വാങ്ങുന്നോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട സ്മാർട്ട്ഫോണുകൾ

സെക്കന്റ് ഹാൻഡ് ഫോണുകൾ

സെക്കന്റ് ഹാൻഡ് ഫോണുകളുടെ വിൽപ്പന വർധിച്ച അവസരത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സെക്കന്റ് ഹാൻഡ് ഫോണുകൾ ആപ്പിൾ ഐഫോണുകളാണ്. മറ്റ് സ്മാർട്ട്‌ഫോൺ ബ്രാൻഡുകളായ ഷവോമി, സാംസങ്, വിവോ, ഓപ്പോ, റിയൽ‌മി, വൺപ്ലസ് എന്നിവയ്ക്ക് കുറച്ച് വിപണി വിഹിതം മാത്രമേ ഉള്ളു. സെക്കൻഡ് ഹാൻഡ് സ്മാർട്ട്ഫോൺ ആവശ്യക്കാരിൽ ഭൂരിഭാഗവും 10,000 രൂപയോ 10,000 രൂപ മുതൽ 20000 രൂപ വരെയോ വില വരുന്ന സ്മാർട്ട്ഫോണുകൾ അന്വേഷിക്കുന്നവരാണ്. 80 ശതമാനത്തിലധികം വിപണി വിഹിതവും ഈ വിഭാഗം ഫോണുകൾക്കാണ്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് സെക്കന്റ് ഹാൻഡ് ഫോണുകൾക്ക് ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളത്.

സ്മാർട്ട്ഫോൺ വിപണി

സെക്കന്റ് ഹാൻഡ് സ്മാർട്ട്ഫോൺ വിപണിയിൽ ഫോണുകൾ തിരയുന്ന ആളുകൾ അവരുടെ ഇഷ്ടമോഡലുകൾ സ്വന്തമാക്കാൻ ആയിരിക്കും ആഗ്രഹിക്കുന്നത്. ആപ്പിൾ ഐഫോൺ പ്രൌഢിയുടെ പ്രതീകമായി കാണുന്ന ഇന്ത്യൻ വിപണിയിൽ സെക്കന്റ് ഹാൻഡ് ഐഫോണുകൾക്ക് ആവശ്യക്കാർ ഏറുന്നതും അതുകൊണ്ട് തന്നെയാണ്. ബ്രാൻഡ് മൂല്യം, ഉയർന്ന നിലവാരമുള്ള ഡിസൈൻ, വിപുലീകരിച്ച സോഫ്റ്റ്വെയർ സപ്പോർട്ട് എന്നിവ പോലുള്ളവയാണ് സെക്കൻഡ് ഹാൻഡ് സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിൾ ഐഫോണുകൾക്ക് ആവശ്യക്കാർ വർധിക്കാനുള്ള പ്രധാന കാരണങ്ങൾ.

വില നിലവാരം

ആളുകൾ ഏറ്റവും കൂടുതൽ വാങ്ങുന്ന സെക്കന്റ് ഹാൻഡ് ഫോണുകളുടെ വില നിലവാരം നോക്കുമ്പോൾ മിക്ക ആളുകളും വാങ്ങിയത് കുറഞ്ഞത് മൂന്ന് വർഷം പഴക്കമുള്ള ഐഫോണുകൾ ആയിരിക്കും. കാരണം പുതിയ മോഡലുകൾക്ക് അതിനേക്കാൾ കൂടുതൽ വിലയുണ്ട്. ആൻഡ്രോയിഡ് ഡിവൈസ് വാങ്ങുന്നവർ അധികവും പുതിയ ഫോണുകൾ വാങ്ങാനാണ് താല്പര്യപ്പെടുക. ഇതിന് കാരണം എല്ലാ വില വിഭാഗത്തിലും മികച്ച സ്മാർട്ട്ഫോണുകൾ തന്നെ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ബ്രാന്റുകൾ നൽകുന്നുണ്ട് എന്നതാണ്.

കഴിഞ്ഞയാഴ്ച്ച ഇന്ത്യയിൽ ഏറ്റവും ട്രന്റിങ് ആയ അഞ്ച് സ്മാർട്ട്ഫോണുകൾകഴിഞ്ഞയാഴ്ച്ച ഇന്ത്യയിൽ ഏറ്റവും ട്രന്റിങ് ആയ അഞ്ച് സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Apple has topped the list of second hand smartphone market in India. Apple iPhones continue to lead the way with a 34% share of sales.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X