ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരവുമായി ഫ്ലിപ്പ്കാർട്ടും ആമസോണും

|

ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ഫ്ലിപ്പ്കാർട്ടും ആമസോണും ഉത്സവ സീസൺ സെയിലുകൾ ആരംഭിക്കുകയാണ്. പ്രൊഡക്ടുകൾക്ക് ആകർഷകമായ ഓഫറുകൾ നൽകുന്ന ബിഗ് ബില്യൺ ഡെയ്‌സ് സെയിലും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലും ആപ്പിൾ ഐഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇതൊരു സുവർണാവസരമാണ്.

ആമസോണും ഫ്ലിപ്പ്കാർട്ടും

ആമസോണും ഫ്ലിപ്പ്കാർട്ടും നൽകുന്ന ഓഫറുകളിൽ കഴിഞ്ഞ ദിവസം വിപണിയിലെത്തിയ ഐഫോൺ 12 മിനി, ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ് എന്നിവയുൾപ്പെടെയുള്ള ഐഫോണുകൾ സ്വന്തമാക്കാൻ സാധിക്കും. ഐഫോൺ 11നാണ് ഇതിൽ ഏറ്റവും കൂടുതൽ ഓഫർ ലഭിക്കുന്ന ഡിവൈസ്. ആമസോൺ 47,999 രൂപയ്ക്ക് ഐഫോൺ 11 വിൽപ്പനയ്ക്ക് എത്തിക്കും. ഈ സെയിലുകളിൽ ആകർഷകമായ ഓഫറുകൾ ലഭിക്കുന്ന ഐഫോണുകൾ പരിചയപ്പെടാം.

ആപ്പിൾ ഐഫോൺ എസ്ഇ 2020 (Apple iPhone SE 2020)

ആപ്പിൾ ഐഫോൺ എസ്ഇ 2020 (Apple iPhone SE 2020)

എ 13 ബയോണിക് ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസാണ് ഇത്. ഈ ഡിവൈസ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ 25,999 രൂപയ്ക്ക് ലഭ്യമാണ്. ഐപി റേറ്റിംഗ്, വയർലെസ് ചാർജിംഗ് തുടങ്ങിയ സവിശേഷതകളുള്ള ഏറ്റവും വില കുറഞ്ഞ ഐഫോണാണ് ഇത്. ഐഫോൺ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന ഡിവൈസാണ് ഇത്.

കൂടുതൽ വായിക്കുക: എംഐ 10ടി, എംഐ 10ടി പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: എംഐ 10ടി, എംഐ 10ടി പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

ആപ്പിൾ ഐഫോൺ എക്സ്ആർ (Apple iPhone XR)

ആപ്പിൾ ഐഫോൺ എക്സ്ആർ (Apple iPhone XR)

ആപ്പിൾ ഐഫോൺ എക്സ്ആർ ഇപ്പോൾ ഫ്ലിപ്കാർട്ടിലൂടെ ഇപ്പോൾ 37,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫെയ്‌സ് ഐഡി സംവിധാനമുള്ള ഏറ്റവും വിലകുറഞ്ഞ ഐഫോണാണ് ഇത്. ഈ ഡിവൈസിൽ ഒരു ആധുനിക ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. ആപ്പിൾ എ2 ബയോണിക്കിന്റെ കരുത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. ഐപി റേറ്റിംഗ്, വയർലെസ് ചാർജിംഗ് തുടങ്ങിയ സവിശേഷതകളും ഡിവൈസിൽ ഉണ്ട്.

ആപ്പിൾ ഐഫോൺ 11 പ്രോ (Apple iPhone 11 Pro)

ആപ്പിൾ ഐഫോൺ 11 പ്രോ (Apple iPhone 11 Pro)

ആപ്പിൾ ഐഫോൺ 11 പ്രോ സ്മാർട്ട്ഫോൺ ഇപ്പോൾ 77,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസ് ഇതുവരെ ഇത്രയും വില കുറച്ച് വിൽപ്പന നടത്തിയിട്ടില്ല. ഒ‌എൽ‌ഇഡി ഡിസ്‌പ്ലേ, സ്റ്റെയിൻ‌ലെസ് സ്റ്റീൽ ഫ്രെയിം എന്നീ പ്രീമിയം ഫീച്ചറുകളാണ് ഈ ഡിവൈസിനുള്ളത്. ട്രിപ്പിൾ ക്യാമറ സെറ്റപ്പും ആപ്പിൾ ഈ ഐഫോണിൽ നൽകിയിട്ടുണ്ട്.

ആപ്പിൾ ഐഫോൺ 11 (Apple iPhone 11)

ആപ്പിൾ ഐഫോൺ 11 (Apple iPhone 11)

ഐഫോൺ 11 ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ 47,999 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. ഈ വില വിഭാഗത്തിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോണാണ് ഇത്. 7,000 രൂപയിൽ അധികം വില കുറച്ചാണ് ഈ സ്മാർട്ട്ഫോൺ ആമസോൺ വിൽപ്പന നടത്തുന്നത്. വയർലെസ് ചാർജിംഗ്, ഐപി 68 സർട്ടിഫിക്കേഷൻ തുടങ്ങിയ സവിശേഷതകളും ഈ ഐഫോണിൽ ഉണ്ട്.

കൂടുതൽ വായിക്കുക: നാല് പിൻക്യാമറകളും 65W ഫാസ്റ്റ് ചാർജിങുമായി വൺപ്ലസ് 8ടി ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: നാല് പിൻക്യാമറകളും 65W ഫാസ്റ്റ് ചാർജിങുമായി വൺപ്ലസ് 8ടി ഇന്ത്യൻ വിപണിയിലെത്തി

ആപ്പിൾ ഐഫോൺ 12 പ്രോ (Apple iPhone 12 Pro)

ആപ്പിൾ ഐഫോൺ 12 പ്രോ (Apple iPhone 12 Pro)

ഐഫോൺ 12, ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ് എന്നിവയുടെ പ്രീ-ഓർഡറുകൾ ഫ്ലിപ്പ്കാർട്ടിലും ആമസോണിലും ആരംഭിക്കും. ലോഞ്ച് ഓഫർ, ഉത്സവ സീസൺ സെയിൽ ഓഫറുകൾ എന്നിവ ചേർന്ന് ആകർഷകമായ ഓഫറുകളിൽ ഈ ഡിവൈസുകൾ സ്വന്തമാക്കാം.

Best Mobiles in India

English summary
Leading e-commerce platforms Flipkart and Amazon are launching festive season sales. Big Billion Days Sale and Great Indian Festival Sale, which offer attractive offers for products, have announced huge discounts for Apple iPhones. This is a golden opportunity for people who want to buy a new iPhone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X