ആപ്പിൾ ഐഫോൺ 12 സീരീസിന്റെ റാമും ബാറ്ററി വിവരങ്ങളും വെളിപ്പെടുത്തി; അറിയേണ്ടതെല്ലാം

|

മിക്ക ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളുടെയും ലോഞ്ച് ഇവന്റിൽ വച്ച് തന്നെ ഡിവൈസിന്റെ റാമും ബാറ്ററിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താറുണ്ട്. സ്മാർട്ട്ഫോണുകളുടെ ഏറ്റവും പ്രാധാന്യമുള്ള സവിശേഷതകളായി മിക്ക കമ്പനികളും ബഹുഭൂരിപക്ഷം ആളുകളും കാണുന്ന ഘടകങ്ങളണ് ബാറ്ററിയും റാമും. അതേസമയം ആപ്പിൾ ഈ വിവരങ്ങൾ വെളിപ്പെടുത്തുന്നില്ല. അടുത്തിടെ പുറത്തിറങ്ങിയ ഐഫോൺ 12 സീരിസിന്റെ ബാറ്ററി, റാം ഫീച്ചറുകളും കമ്പനി വെളിപ്പെടുത്തിയിരുന്നില്ല.

 

ആപ്പിൾ ഐഫോൺ 12

ആപ്പിൾ ഐഫോൺ 12 സീരിസിന്റെ ബാറ്ററിയും റാമുമായി ബന്ധപ്പെട്ട വിവരങ്ങൾ കമ്പനി പുറത്ത് വിട്ടു. 5nm പ്രോസസർ, 5G നെറ്റ്‌വർക്കിങ് സപ്പോർട്ട് എന്നിവയടക്കമുള്ള സവിശേഷതകളോടെയാണ് ഐഫോൺ 12 സീരിസ് പുറത്തിറക്കിയിരിക്കുന്നത്. ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ, ഐഫോൺ 12, ഐഫോൺ 12 പ്രോ മാക്സ് എന്നിവയാണ് ഈ സീരിസിലെ ഐഫോണുകൾ.

കൂടുതൽ വായിക്കുക: ജിംബൽ ക്യാമറയുമായി വിവോ എക്സ്51 5ജി അവതരിപ്പിച്ചു: വില, സവിശേഷതകൾകൂടുതൽ വായിക്കുക: ജിംബൽ ക്യാമറയുമായി വിവോ എക്സ്51 5ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ

ആപ്പിൾ ഐഫോൺ 12 മിനി: റാമും ബാറ്ററിയും

ആപ്പിൾ ഐഫോൺ 12 മിനി: റാമും ബാറ്ററിയും

ഐഫോൺ 12 മിനി ഏറ്റവും പുതിയ കോം‌പാക്റ്റ് ഐഫോണാണ്. ഈ ഡിവൈസിൽ 4 ജിബി റാമും (ഐഫോൺ 11ന് സമാനം) 2,227 എംഎഎച്ച് ബാറ്ററിയുമാണ് ആപ്പിൾ നൽകിയിട്ടുള്ളത്. മിക്ക ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളും (ബജറ്റ് സ്മാർട്ട്‌ഫോണുകൾ പോലും) കുറഞ്ഞത് 3,000 എംഎഎച്ച് ബാറ്ററിയാണ് നൽകുന്നത്. ഈ അവസരത്തിലാണ് ഐഫോൺ 12 മിനിക്ക് ഇത്രയും ചെറിയ ബാറ്ററി നൽകിയിരിക്കുന്നത്. ഈ ഡിവൈസ് ഒരൊറ്റ ചാർജിൽ ഒരു ദിവസം മുഴുവൻ ഉപയോഗിക്കാൻ കഴിയുമോ എന്നതും സംശയമാണ്.

ആപ്പിൾ ഐഫോൺ 12: റാമും ബാറ്ററിയും
 

ആപ്പിൾ ഐഫോൺ 12: റാമും ബാറ്ററിയും

ഐഫോൺ 12 മിനി പോലെ, ഐഫോൺ 12നും 4 ജിബി റാമാണ് ആപ്പിൾ നൽകിയിട്ടുള്ളത്. ബാറ്ററിയുടെ കാര്യത്തിൽ, ഐഫോൺ 12 അല്പം ഭേദമാണ്. ഈ ഡിവൈസിൽ 2,851 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഐഫോൺ 11ലെ 3,110 എംഎഎച്ച് ബാറ്ററിയേക്കാൾ ചെറിയ ബാറ്ററിയാണ് ഐഫോൺ 12ൽ കമ്പനി നൽകിയിട്ടുള്ളത്. 5 എൻഎം ചിപ്‌സെറ്റോടെയാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത് എന്നതിനാൽ തന്നെ ചെറിയ ബാറ്ററിയായിട്ടും ഇത് ഒരു ദിവസം മുഴുവൻ ബാക്ക് അപ്പ് നൽകിയേക്കും.

കൂടതൽ വായിക്കുക: 5,499 രൂപയ്ക്ക് തകർപ്പനൊരു ബജറ്റ് ഫോൺ, ജിയോണി എഫ്8 ഇന്ത്യൻ വിപണിയിലെത്തികൂടതൽ വായിക്കുക: 5,499 രൂപയ്ക്ക് തകർപ്പനൊരു ബജറ്റ് ഫോൺ, ജിയോണി എഫ്8 ഇന്ത്യൻ വിപണിയിലെത്തി

ആപ്പിൾ ഐഫോൺ 12 പ്രോ: റാമും ബാറ്ററിയും

ആപ്പിൾ ഐഫോൺ 12 പ്രോ: റാമും ബാറ്ററിയും

ആപ്പിൾ ഐഫോൺ 12 പ്രോ സ്മാർട്ട്ഫോണിൽ 6 ജിബി റാമാണ് നൽകിയിട്ടുള്ളത്. ബാറ്ററി ലൈഫിന്റെ കാര്യത്തിൽ, സ്മാർട്ട്‌ഫോൺ ഐഫോൺ 12ന് സമാനമാണ്. ഈ ഡിവൈസിലും 2,851 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഐഫോൺ 12 പ്രോയ്ക്ക് ചെറിയ സ്‌ക്രീൻ ഉള്ളതിനാൽ, ബാറ്ററി ലൈഫിന്റെ കാര്യത്തിൽ കുറച്ച് കൂടി സമയം കൂടുതൽ ലഭിച്ചേക്കും.

ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ്: റാമും ബാറ്ററിയും

ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ്: റാമും ബാറ്ററിയും

ഐഫോൺ 12 പ്രോയ്ക്ക് സമാനമായി ആപ്പിൾ ഐഫോൺ 12 പ്രോ മാക്‌സ് 6 ജിബി റാമുമായിട്ടാണ് വരുന്നത്. ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച മൾട്ടിടാസ്കിംഗിന് ഇത് സഹായിക്കും. ബാറ്ററി പരിശോധിച്ചാൽ ഐഫോൺ 12 പ്രോ മാക്‌സിൽ 3,687 mAh ഉള്ള വലിയ ബാറ്ററിയാണ് ഉള്ളത്. എങ്കിലും ആൻഡ്രോയിഡ് ഫോണുകളെക്കാൾ വളരെ പിന്നിലാണ് ഈ ബാറ്ററിയും. സോഫ്റ്റ്‌വെയർ ഒപ്റ്റിമൈസേഷനുകൾ കണക്കിലെടുക്കുമ്പോൾ, ഐഫോൺ 12 പ്രോ മാക്‌സിന് കൂടുതൽ ബാറ്ററി ബാക്ക് അപ്പ് നൽകാൻ സാധിക്കും.

Best Mobiles in India

English summary
Apple has released information about the battery and RAM of the Apple iPhone 12 series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X