Home
Mobile

ആപ്പിൾ ഐഫോൺ 13 സീരിസിൽ നെറ്റ്വർക്ക് ഇല്ലെങ്കിലും കോളുകൾ വിളിക്കാനുള്ള പുതിയ സംവിധാനം

ആപ്പിൾ തങ്ങളുടെ എല്ലാ ഐഫോൺ സീരിസുകളിലും പുതുതായി എന്തെങ്കിലുമൊക്കെ കൊണ്ടുവരാറുണ്ട്. കഴിഞ്ഞ വർഷത്തെ ഐഫോൺ 12 സീരിസ് 5ജി കണക്റ്റിവിറ്റിയുമായിട്ടാണ് വന്നത്. ഈ വർഷം വരാനിരിക്കുന്ന ഐഫോൺ കൂടുതൽ മെച്ചപ്പെട്ട 5ജി സപ്പോർട്ട് നൽകും. അത് കൂടാതെ പുതിയൊരു ഫീച്ചർ കൂടി ഐഫോൺ 13ൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് മൊബൈൽ നെറ്റ്വർക്ക് ഇല്ലെങ്കിലും കോളുകൾ വിളിക്കാനും മെസേജുകൾ അയക്കാനും സഹായിക്കുന്ന സംവിധാനം ആയിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആപ്പിൾ ഐഫോൺ 13

ആപ്പിൾ ഐഫോൺ 13യിൽ പുതിയ സെല്ലുലാർ റേഡിയോ സാങ്കേതികവിദ്യ ഉണ്ടായിരിക്കും. പ്രശസ്ത വിശകലന വിദഗ്ധനായ മിംഗ്-ചി കുവോയുടെ അഭിപ്രായത്തിൽ ഐഫോൺ 13 ഒരു ലോ ഓർബിറ്റ് ( LEO) സാറ്റലൈറ്റ് ആശയവിനിമയ ഫീച്ചറുമായിട്ടായിരിക്കും വരുന്നത്. നെറ്റ്‌വർക്ക് സിഗ്നലുകൾ കുറഞ്ഞ പ്രദേശത്ത് നിന്ന് പോലും കോളുകൾ വിളിക്കാനും എസ്എംഎസ് അയയ്ക്കാനും ഇത് സഹായിക്കുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

സെല്ലുലാർ കണക്റ്റിവിറ്റി

ഐഫോണുകളിൽ സെല്ലുലാർ കണക്റ്റിവിറ്റി എങ്ങനെ ഉപയോഗിക്കുന്നു എന്ന കാര്യത്തിൽ എൽഇഒ സാങ്കേതികവിദ്യ ഒരു വലിയ പുതുക്കലായിരിക്കുമെന്ന് മിംഗ്-ചി കുവോ പറഞ്ഞു. ഇത് 4ജി, 5ജി നെറ്റ്‌വർക്ക് പരിധിക്ക് പുറത്തായിരിക്കുമ്പോഴും ഉപഗ്രഹത്തെ അടിസ്ഥാനമാക്കി കണക്ടിവിറ്റി നൽകാൻ ഡിവൈസിനെ സഹായിക്കുന്നു. 2019ൽ ആപ്പിൾ ഐഫോണുകളിൽ അതിവേഗ ഡാറ്റ കൈമാറ്റത്തിനായി എൽഇഒ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ മോഡ് ഉപയോഗിക്കാമെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് ബ്ലൂംബെർഗ് ആയിരുന്നു, എന്നാൽ അതിനുശേഷം ഈ ഫീച്ചറിനെ കുറിച്ച് കേൾക്കുന്നത് ഇപ്പോഴാണ്.

എൽഇഒ സാങ്കേതികവിദ്യ

ഐഫോൺ 13 ൽ മാത്രമല്ല ആപ്പിൾ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന എആർ ഹെഡ്‌സെറ്റ്, ആപ്പിൾ കാർ, മറ്റ് ഇന്റർനെറ്റ് ഓഫ് തിംഗ്സ് പ്രൊഡക്ടുകൾ എന്നിവയിലും ആപ്പിൾ എൽഇഒ സാങ്കേതികവിദ്യ ഉപയോഗിച്ചേക്കും. ക്വാൽകോം X60 ബേസ്ബാൻഡ് മോഡം ചിപ്പിലൂടെയാണ് എൽഇഒ സാറ്റലൈറ്റ് ആശയവിനിമയ സവിശേഷത സാധ്യമാകുന്നത്. അത് ഉപഗ്രഹം വഴിയുള്ള കമ്മ്യൂണിക്കേഷൻ സപ്പോർട്ട് ചെയ്യുന്നു. എൽഇഒ മോഡ് കോളുകളും ടെക്സ്റ്റുകളും കൈമാറാൻ അനുവദിക്കുമെങ്കിലും ഐമെസേജ്, ഫേസ്ടൈം പോലുള്ള ആപ്പിൾ സേവനങ്ങൾ ഇവയിൽ പ്രവർത്തിക്കുമോ എന്ന കാര്യം വ്യക്തമല്ല.

ആപ്പിൾ

ഐമെസേജ്, ഫേസ്ടൈം പോലുള്ള ആപ്പിൾ സേവനങ്ങൾക്ക് ചിലപ്പോൾ ആപ്പിൾ സാധാരണ നെറ്റ്‌വർക്ക് ടവറുകൾ തന്നെയായിരിക്കും ഉപയോഗിക്കുന്നത്. ഈ പുതിയ ഫീച്ചർ അടിയന്തിര സാഹചര്യങ്ങൾക്കുള്ളതായതിനാൽ ആപ്പിൾ സേവനങ്ങൾ കൂടി ഉപയോഗിക്കാൻ സാധിച്ചാൽ അത് ഏറെ ഉപയോഗപ്രദാമായിരിക്കും. ഈ സേവനത്തിനായി ആപ്പിൾ തങ്ങളുടെ ഉപയോക്താക്കളിൽ നിന്ന് പ്രത്യേകം പണം ഈടാക്കുമോ എന്നതിനെക്കുറിച്ചും ഇതുവരെ വിവരങ്ങൾ ഒന്നും ലഭ്യമല്ല.

ഐഫോൺ 13ൽ ഒ‌എൽ‌ഇഡി ഡിസ്പ്ലേ

ഐഫോൺ 13നെ കുറിച്ചുള്ള നിരവധി വിവരങ്ങൾ ഇപ്പോൾ പുറത്ത് വരുന്നുണ്ട്. ഈ ഫോണിനെ ഐഫോൺ 12എസ് എന്നോ ഐഫോൺ 13 എന്നോ വിളിക്കാം എന്നാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഐഫോൺ 13യുടെ ഒ‌എൽ‌ഇഡി ഡിസ്പ്ലേയിൽ ഒരു ചെറിയ നോച്ച് ഉണ്ടായിരിക്കും. ഇത്തവണയും നാല് മോഡലുകളുമായിട്ടായിരിക്കും ഐഫോൺ സീരിസ് പുറത്തിറങ്ങുന്നത്. ഇവ, ഐഫോൺ 13 മിനി, ഐഫോൺ 13, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിവയായിരിക്കും. ആപ്പിളിനായി സാംസങ് നിർമ്മിക്കുന്ന 120Hz പ്രോമോഷൻ എൽടിപിഒ ഒഎൽഇഡി ഡിസ്പ്ലേകളായിരിക്കും പ്രോ മോഡലുകളിൽ ഉണ്ടാവുക. ആപ്പിൾ എ15 ബയോണിക് പ്രോസസറുമായിട്ടായിരിക്കും ഈ ഡിവൈസുകൾ പുറത്തിറങ്ങുകയെന്നും സൂചനകൾ ഉണ്ട്.

Best Mobiles in India

English summary
Apple to launch iPhone 13 Series with new technology to make calls and send messages even when there is no mobile network
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X