Home
Mobile

ഐഫോൺ 12 സീരിസ് ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാനൊരുങ്ങി ആപ്പിൾ

ഐഫോൺ 12 സീരീസ് ഡിവൈസുകളുടെ നിർമ്മാണം ഇന്ത്യയിൽ ആരംഭിക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ. ചൈനയും യുഎസും തമ്മിലുള്ള വ്യാപാര യുദ്ധത്തിനിടെ സുരക്ഷിതമായ നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി എന്നാണ് റിപ്പോർട്ടുകൾ. ആപ്പിൾ ഇതിനകം തന്നെ ഐഫോൺ എസ്ഇ, ഐഫോൺ എക്സ്ആർ, ഐഫോൺ 11 എന്നിവ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്. ഐഫോൺ 12 മിനിയുടെ നിർമ്മാണം ഇന്ത്യയിൽ വൈകാതെ ആരംഭിക്കുമെന്നണ് റിപ്പോർട്ടുകൾ.

ആപ്പിൾ

ആദ്യ ഘട്ടത്തിൽ ചൈനയിലെ 7 മുതൽ 10 വരെ ശതമാനം നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റാനാണ് ആപ്പിൾ പദ്ധതിയിടുന്നത് എന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പി‌എൽ‌ഐ) പ്ലാൻ പ്രകാരം കമ്പനി ഇന്ത്യയിലെ പ്രൊഡക്ട് ലൈൻ മാറ്റുകയാണെന്നും രാജ്യത്തിനകത്ത് വിറ്റഴിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനും പ്രൊഡക്ടുകൾ ഇന്ത്യയിൽ നിർമ്മിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ പി‌എൽ‌ഐ പ്ലാൻ പ്രകാരം കമ്പനിക്ക് സ്മാർട്ട്‌ഫോണുകളുടെ ഇറക്കുമതി തീരുവ ലാഭിക്കാൻ സാധിക്കും.

വളർച്ച

2020ൽ ആപ്പിൾ 60 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്സവ സീസണിൽ 100 ​​ശതമാനം വളർച്ചയാണ് കമ്പനിക്ക് ഉണ്ടായത്. ഇന്ത്യയിൽ സമീപകാലത്ത് ഉണ്ടായ നേട്ടങ്ങളോടെ ആപ്പിൾ വരാനിരിക്കുന്ന പാദങ്ങളിൽ വലിയ വളർച്ച കൈവരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ഐഫോൺ 12ന്റെ പ്രാദേശിക നിർമ്മാണം ആപ്പിളിന്റെ രാജ്യത്തെ വളർച്ചയ്ക്ക് കൂടുതൽ കരുത്ത് പകരുമെന്ന് ഐഐജി ഹെഡ് പ്രഭു റാം വ്യക്തമാക്കിയതായി ബിസിനസ് സ്റ്റാന്റേഡ് റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലെ ആപ്പിൾ ഐഫോൺ 12 നിർമ്മാണം

ഇന്ത്യയിലെ ആപ്പിൾ ഐഫോൺ 12 നിർമ്മാണം

ഇന്ത്യയിൽ ഐഫോൺ 12 സീരിസ് നിർമ്മാണം ആരംഭിച്ചാൽ ഈ സ്മാർട്ട്‌ഫോണുകൾക്ക് വില കുറയാൻ സാധ്യതയുണ്ട്. സ്മാർട്ട്‌ഫോണുകളുടെയും മറ്റ് ഉൽ‌പ്പന്നങ്ങളുടെയും വില വർദ്ധിപ്പിക്കുന്ന ഇറക്കുമതി തീരുവ ഇവിടെ ഉത്പാദിപ്പിക്കുന്ന ഡിവൈസുകൾക്ക് ബാധകമല്ല എന്നതാണ് വില കുറയുന്നതിനുള്ള സാധ്യത തുറന്നിടുന്നത്. വില കുറച്ചാൽ ഇന്ത്യയിൽ ആപ്പിൾ ഫോണുകൾ കൂടുതൽ ജനപ്രീയമാകുമെന്ന് ഉറപ്പാണ്. സാംസങ്, ഷവോമി, റിയൽ‌മി, മറ്റ് ചൈനീസ് ബ്രാൻഡുകൾ എന്നിവയുടെ ആധിപത്യത്തിന് ആപ്പിൾ വൻ തിരിച്ചടി തന്നെ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.

ഐഫോണുകൾ

ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, ടെക് ഭീമനായ ആപ്പിൾ ഇന്ത്യയിൽ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നുണ്ട്. ഐഫോണുകൾക്കായുള്ള കോമ്പോണന്റുകൾ പ്രാദേശികമായി വികസിപ്പിക്കാനും ആപ്പിളിന് പദ്ധതിയുണ്ട്. ഐഫോണുകൾ കൂടാതെ ആപ്പിൾ ഐപാഡുകൾ, എയർപോഡുകൾ, മാക്ബുക്കുകൾ എന്നിവയുടെ പ്രാദേശിക ഉത്പാദനവും വൈകാതെ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച ആപ്പിളിന്റെ ഔദ്യോഗികമായ വെളിപ്പെടുത്തൽ വൈകാതെ ഉണ്ടായേക്കും.

ഇന്ത്യൻ വിപണി

നിലവിൽ ഇന്ത്യയിൽ ചൈനീസ് കമ്പനികളുടെ വലിയ ആധിപത്യമാണ് ഉള്ളത്. ചൈന- ഇന്ത്യ ബന്ധം വഷളായതോടെ ചൈനീസ് കമ്പനികൾക്ക് എതിരെ വലിയ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. ആ അവസരം മുതലെടുക്കാനായി ചൈനീസ് ഇതര കമ്പനികൾ ഇന്ത്യയിൽ നിർമ്മിച്ച സ്മാർട്ട്ഫോൺ എന്ന ടാഗോടെ നിരവധി ഡിവൈസുകൾ അവതരിപ്പിച്ചു. ഐഫോൺ ഇന്ത്യയിൽ നിർമ്മിക്കുന്നത് ഈ അവസരത്തിൽ ഏറെ ഗുണം ചെയ്യുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
Apple is all set to launch the iPhone 12 series of devices in India. Apple is already making the iPhone SE, iPhone XR and iPhone 11 in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X