108 എംപി ക്യാമറയുള്ള സ്മാർട്ട്ഫോണുകൾ വെറും 20,000 രൂപയിൽ താഴെ വിലയിൽ

|

മികച്ച ക്യാമറയുള്ള സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല. ക്യാമറ സാങ്കേതികവിദ്യ 48 എംപി, 64 എംപി സെൻസറുകൾ കടന്ന് 108 എംപി സെൻസറിലേക്ക് എത്തിയിട്ട് കുറച്ച് നാളുകളായി. ആദ്യം പ്രീമിയം ഫോണുകളിൽ മാത്രം ഉണ്ടായിരുന്ന 108 എംപി ക്യാമറ ഇന്ന് കുറഞ്ഞ വിലയുള്ള ഫോണുകളിലും ലഭ്യമാണ്. 20000 രൂപയിൽ താഴെ വിലയുള്ള മികച്ച 108 എംപി ക്യാമറ ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

 

108 എംപി ക്യാമറ സ്മാർട്ട്ഫോണുകൾ

20000 രൂപയിൽ താഴെ വിലയുള്ള 108 എംപി ക്യാമറ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ജനപ്രിയ ബ്രാന്റുകളുടെ ഡിവൈസുകൾ ഉൾപ്പെടുന്നു. റെഡ്മി, മോട്ടറോള, ഇൻഫിനിക്സ്, റിയൽമി തുടങ്ങിയ ബ്രാന്റുകൾ ഇത്തരം ഫോണുകൾ വിപണിയിലെത്തിച്ചിട്ടുണ്ട്. ക്യാമറയുടെ കാര്യത്തിൽ മാത്രമല്ല, മറ്റ് ഫീച്ചറുകളുടെ കാര്യത്തിലും മികവ് പുലർത്തുന്നവയാണ് ഈ ഡിവൈസുകൾ.

റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി

റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി

വില: 18,999 രൂപ

ഷവോമി റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിൽ 108 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം 8 എംപി, 2 എംപി പിൻ ക്യാമറകളുണ്ട്. ഈ ഡിവൈസിൽ 16 എംപി സെൽഫി ക്യാമറയും റെഡ്മി നൽകിയിട്ടുണ്ട്യ 6.67 ഇഞ്ച് ഡിസ്പ്ലെയുള്ള ഈ സ്മാർട്ട്ഫോൺ ക്വാൽകോം സ്നാപ്ഡ്രാഗൺ 695 പ്രോസസറിന്റെ കരുത്തിലായിരിക്കും പ്രവർത്തിക്കുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുള്ള സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐയിൽ പ്രവർത്തിക്കുന്നു. 5000 mAh ബാറ്ററിയും ഫോണിലുണ്ട്.

20,000 രൂപയിൽ താഴെ മാത്രം വിലയുള്ള കിടിലൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ മാത്രം വിലയുള്ള കിടിലൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ

റിയൽമി 9
 

റിയൽമി 9

വില: 17,400 രൂപ

റിയൽമി 9 സ്മാർട്ട്ഫോണിൽ 108 എംപി പ്രൈമറി ക്യാമറ, 8 എംപി സെക്കന്ററി ക്യാമറ, 2 എംപി ക്യാമറ എന്നിവയാണ് പിന്നിലുള്ളത്. ഡിവൈസിന്റെ മുൻവശത്ത് 16 എംപി സെൽഫി ക്യാമറ സെൻസർ നൽകിയിട്ടുണ്ട്. 6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലെയുള്ള ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 680 പ്രോസസറാണ്. 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഈ ഡിവൈസിലുണ്ട്. 5000 mAh ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്.

റെഡ്മി നോട്ട് 11 പ്രോ

റെഡ്മി നോട്ട് 11 പ്രോ

വില: 18,999

റെഡ്മി നോട്ട് 11 പ്രോ സ്മാർട്ട്ഫോണിൽ നാല് പിൻ ക്യാമറകളാണ് ഉള്ളത്. 108 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം ഒരു 8 എംപി ക്യാമറയും രണ്ട് 2 എംപി സെൻസറുകളും നൽകിയിട്ടുണ്ട്. 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലെയാണ് ഈ ഫോണിലുള്ളത്. മീഡിയടെക് ഹീലിയോ G96 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ 16 എംപി സെൽഫി ക്യാമറയും ഉണ്ട്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസിൽ 5000 mAh ബാറ്ററിയാണ് റെഡ്മി നൽകിയിരിക്കുന്നത്.

ഇൻഫിനിക്സ് നോട്ട് 12 പ്രോ

ഇൻഫിനിക്സ് നോട്ട് 12 പ്രോ

വില: 17,999 രൂപ

ഇൻഫിനിക്സ് നോട്ട് 12 പ്രോ സ്മാർട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് വരുന്നത്. 108 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം രണ്ട് 2 എംപി സെൻസറുകളാണ് ഉള്ളത്. ഈ ഡിവൈസിന്റെ മുൻവശത്ത് 16 എംപി ക്യാമറയുണ്ട്. 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുള്ള ഈ ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമൻസിറ്റി 810 MT6833 പ്രോസസറാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഈ ഫോണിലുണ്ട്. 5000 mAh ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്.

ബജറ്റ് വിപണി പിടിക്കാൻ മോട്ടോ ജി32 സ്മാർട്ട്ഫോൺ; എതിരാളികൾ ഈ ഡിവൈസുകൾബജറ്റ് വിപണി പിടിക്കാൻ മോട്ടോ ജി32 സ്മാർട്ട്ഫോൺ; എതിരാളികൾ ഈ ഡിവൈസുകൾ

മോട്ടോ ജി60

മോട്ടോ ജി60

വില: 15,999 രൂപ

മോട്ടോ ജി60 സ്മാർട്ട്ഫോണിൽ മൂന്ന് പിൻക്യാമറകളാണ് ഉള്ളത്. 108 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം ഒരു 8 എംപി ക്യാമറയും ഒരു 2 എംപി ക്യാമറയുമാണ് പിൻവശത്തുള്ളത്. 32 എംപി സെൻസറാണ് ഈ ഡിവൈസിന്റെ സെൽഫി ക്യാമറ. 6.8 ഇഞ്ച് IPS LCD ഡിസ്‌പ്ലേയുള്ള ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 732ജി പ്രോസസറാണ്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസിൽ 6000 mAh ബാറ്ററിയും മോട്ടറോള പായ്ക്ക് ചെയ്യുന്നു.

Best Mobiles in India

English summary
The list of 108MP camera smartphones under Rs 20000 includes devices from popular brands like Redmi, Motorola, Infinix and Realme.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X