കുറഞ്ഞ വിലയിൽ 5ജി ഫോൺ വാങ്ങുന്നോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട സ്മാർട്ട്ഫോണുകൾ
5ജി നെറ്റ്വർക്ക് സപ്പോർട്ട് പുറത്തിറങ്ങിയ കാലത്ത് അവ പ്രീമിയം സ്മാർട്ട്ഫോണുകളിൽ മാത്രം ലഭ്യമായ സവിശേഷതയായിരുന്നു. എന്നാലിന്ന് കുറഞ്ഞ വിലയിൽ പോലും 5ജി സപ്പോർട്ടുള്ള സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. എല്ലാ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളും 5ജി സ്മാർട്ട്ഫോണുകൾ വിവിധ വില നിലവാരങ്ങളിലായി നൽകുന്നുണ്ട്. 10000 രൂപയ്ക്കും 15000 രൂപയ്ക്കും ഇടയിൽ ഉള്ള വിലയിൽ പോലും സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. റിയൽമി, റെഡ്മി, പോക്കോ, ഓപ്പോ എന്നീ ജനപ്രീയ ബ്രാന്റുകളാണ് ഈ വില വിഭാഗത്തിൽ 5ജി ഫോണുകൾ നൽകുന്നത്.

പുതിയ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ അവ നിങ്ങൾ ദീർഘകാലം ഉപയോഗിക്കാൻ പ്ലാൻ ചെയ്യുന്നുണ്ട് എങ്കിൽ 5ജി സപ്പോർട്ടുള്ള ഡിവൈസ് വാങ്ങുന്നത് തന്നെയാണ് നല്ലത്. ഇന്ത്യയിൽ 5ജി ലഭ്യമാകുമ്പോൾ നിങ്ങൾക്ക് ഫോൺ അപ്ഡേറ്റ് ചെയ്യേണ്ടി വരില്ല എന്നതാണ് ഇതിന് കാരണം. ഇന്ത്യൻ വിപണിയിലെ 15000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. 5ജി സപ്പോർട്ട് മാത്രമല്ല മറ്റ് ആകർഷകമായ സവിശേഷതകളും ഈ സ്മാർട്ട്ഫോണുകൾക്ക് ഉണ്ട്.

റിയൽമി 8 5ജി
5ജി കണക്റ്റിവിറ്റി സപ്പോർട്ടുള്ള റിയൽമി 8 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ട-കോർ മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസറാണ്. 5,000 എംഎഎച്ച് ബാറ്ററിയും സൂപ്പർ സ്ലിം ഫോം ഫാക്ടറുമായി വരുന്ന ഈ സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റും നൽകിയിട്ടുണ്ട്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മോണോക്രോം ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയാണ് ഈ ഡിവൈസിലെ ക്യാമറ സെറ്റപ്പിൽ ഉള്ളത്.

റെഡ്മി നോട്ട് 10ടി 5ജി
റെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ട-കോർ മീഡിയടെക് ഡൈമെൻസിറ്റി 700 ആണ്. ഡ്യുവൽ 5ജി സപ്പോർട്ട്, 90 ഹെർട്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് എഫ്എച്ച്ഡി + ഡോട്ട് ഡിസ്പ്ലേ, 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് പിൻക്യാമറ സെറ്റപ്പിൽ ഉള്ളത്.

ഓപ്പോ എ53എസ് 5ജി
ഓപ്പോ എ53എസ് 5ജി ഇന്ത്യയിൽ ലഭ്യമായ വില കുറഞ്ഞ 5ജി സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ്. മീഡിയടെക് ഡൈമെൻസിറ്റി 700ന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 5,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. വേഗതയേറിയ 5ജി കണക്റ്റിവിറ്റി നൽകുന്നതിനായി 'സ്മാർട്ട് ആന്റിന സ്വിച്ച്' സാങ്കേതികവിദ്യയിലും 'എലിവേറ്റർ മോഡ്' ലും എ53എസ് 5ജി പ്രവർത്തിക്കും. 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ, 13 എംപി പ്രൈമറി ക്യാമറ, 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് ഡിവൈസിലുള്ള മറ്റ് സവിശേഷതകൾ.

പോക്കോ എം3 പ്രോ 5ജി
വിലകുറഞ്ഞ മറ്റൊരു 5ജി സ്മാർട്ട്‌ഫോണാണ് പോക്കോ എം3 പ്രോ 5ജി. ഇത് മിഡ് റേഞ്ച് മീഡിയടെക് ഡൈമെൻസിറ്റി 700 ചിപ്‌സെറ്റിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 90Hz റിഫ്രെഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ ഉള്ളത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും സ്മാർട്ട്ഫോണിൽ പോക്കോ നൽകിയിട്ടുണ്ട്. മൂന്ന് പിൻക്യാമറകളാണ് ഈ ഡിവൈസിൽ ഉള്ളത്. ഇതിൽ 48 എംപി പ്രൈമറി സെൻസറാണ് ഉള്ളത്. ഡ്യുവൽ 5ജി സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്.


Click it and Unblock the Notifications








