പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർ കാത്തിരിക്കുക, ഈ ഫോണുകൾ ഫെബ്രുവരിയിൽ പുറത്തിറങ്ങും
ടെക് വിപണിയിൽ പുതിയ പ്രൊഡക്ടുകൾ നിരവധിയായി അവതരിപ്പിക്കപ്പെടുന്നുണ്ട്. കൊവിഡ് കാലത്ത് പോലും ഏറെ സജീവമായി നിന്ന ടെക് ലോകത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതും ഏറ്റവും വിൽപ്പന നടക്കുന്നതുമായ പ്രൊഡക്ടുകളാണ് സ്മാർട്ട്ഫോണുകൾ. ജനുവരിയിൽ സിഇഎസിൽ നിരവധി സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കപ്പെട്ടിരുന്നു. ഈ മാസവും സ്മാർട്ട്ഫോൺ വിപണി ഏറെ സജീവമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫെബ്രുവരിയിൽ എല്ലാ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളും തങ്ങളുടെ ഡിവൈസുകൾ വിപണിയിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാംസങ് ഗാലക്സി എസ്22 സീരീസിലെ അടുത്ത തലമുറ മുൻനിര മോഡലുകളും ഈ മാസം അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. സാംസങ്ങിനെ കൂടാതെ റെഡ്മി, ഓപ്പോ, വിവോ, റിയൽമി തുടങ്ങിയ മറ്റ് ബ്രാന്റുകളും ഫെബ്രുവരിയിൽ തങ്ങളുടെ പുതിയ ഡിവൈസുകൾ പുറത്തിറക്കാനൊരുങ്ങുന്നുണ്ട്. ഈ മാസം വിപണിയിൽ എത്താൻ പോകുന്ന സ്മാർട്ട്ഫോണുകൾ നോക്കാം.

ഓപ്പോ റെനോ 7 പ്രോ 5ജി
പ്രധാന സവിശേഷതകൾ
• 6.55-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 90Hz അമോലെഡ് ഡിസ്പ്ലേ
• 3GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1200-MAX 6nm പ്രൊസസർ, എആർഎം ജി77 എംസി9 ജിപിയു
• 256ജിബി (UFS 3.1) സ്റ്റോറേജ്, 8ജിബി LPDDR4x റാം / 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR4x റാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ ഒഎസ് 12
• ഡ്യുവൽ സിം (നാനോ + നാനോ)
• എഫ്/2.4 അപ്പേർച്ചറുള്ള 50 എംപി + 8 എംപി + 2 എംപി ക്യാമറകൾ
• 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ
• ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ
• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 4,500 mAh ബാറ്ററി

ഓപ്പോ റെനോ 7
പ്രധാന സവിശേഷതകൾ
• 6.43-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 90Hz അമോലെഡ് ഡിസ്പ്ലേ
• അഡ്രിനോ 642L ജിപിയു, ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്‌ഫോം
• 8 ജിബി LPDDR4x റാം, 128 ജിബി / 256 ജിബി (UFS 3.1) സ്റ്റോറേജ് / 12 ജിബി LPDDR4x റാം, 256 ജിബി (UFS 3.1) സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർഒഎസ് 12
• ഡ്യുവൽ സിം (നാനോ + നാനോ)
• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ
• 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ
• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 4,500 mAh ബാറ്ററി

റെഡ്മി നോട്ട് 11എസ്
പ്രധാന സവിശേഷതകൾ
• 6.43-ഇഞ്ച് FHD+ (1080×2400 പിക്സൽസ്) അമോലെഡ് ഡിസ്പ്ലേ
• ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി96 12nm പ്രോസസർ, മാലി-ജി57 എംസി2 ജിപിയു
• 6 ജിബി LPDDR4X റാം, 64 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്
• 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• 108 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി മുൻ ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്22
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.1 ഇഞ്ച് ഡൈനാമിക് അമോലെഡ് സ്‌ക്രീൻ
• ആൻഡ്രോയിഡ് 12, വൺ യുഐ 4.1
• ക്വാൽകോം എസ്എം 8450 സ്നാപ്ഡ്രാഗൺ 8 ജെൻ
• ഒക്ടാകോർ സിപിയു
• 50 എംപി + 12 എംപി + 10 എംപി പിൻ ക്യാമറ
• 10 എംപി ഫ്രണ്ട് ക്യാമറ
• 3,700 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്22+
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.6 ഇഞ്ച് ഡൈനാമിക് അമോലെഡ് സ്‌ക്രീൻ
• ആൻഡ്രോയിഡ് 12, വൺ യുഐ 4.1
• ക്വാൽകോം എസ്എം8450 സ്നാപ്ഡ്രാഗൺ 8 ജെൻ
• 128 ജിബി 8 ജിബി റാം, 256 ജിബി 8 ജിബി റാം
• 50 എംപി + 12 എംപി + 10 എംപി പിൻ ക്യാമറ
• 10 എംപി ഫ്രണ്ട് ക്യാമറ
• 4,500 mAh ബാറ്ററി

വിവോ ടി1 5ജി
പ്രധാന സവിശേഷതകൾ
• 6.67 ഇഞ്ച് ഐപിഎസ് എൽസിഡി സ്‌ക്രീൻ
• ആൻഡ്രോയിഡ് 11, ഒക്സിജൻ ഒഎസ്
• ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി 5ജി
• 128 ജിബി 8 ജിബി റാം, 256 ജിബി 8 ജിബി റാം, 256 ജിബി 12 ജിബി റാം
• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ
• 16 എംപി മുൻ ക്യാമറ
• 5,000 ബാറ്ററി

വൺപ്ലസ് നോർഡ് സിഇ 2
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.43 ഇഞ്ച് അമോലെഡ് സ്‌ക്രീൻ
• ആൻഡ്രോയിഡ് 12, ഓക്സിജൻ ഒഎസ് 12
• ഒക്ടാകോർ സിപിയു
• 128 ജിബി 8 ജിബി റാം, 256 ജിബി 8 ജിബി റാം, 256 ജിബി 12 ജിബി റാം
• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ
• 16 എംപി മുൻ ക്യാമറ
• 4,500 ബാറ്ററി

റിയൽമി 9 പ്രോ
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.6 ഇഞ്ച് സൂപ്പർ അമോലെഡ് സ്‌ക്രീൻ
• ആൻഡ്രോയിഡ് 12
• ക്വാൽകോം സ്നാപ്ഡ്രാഗൺ 695 5ജി
• 128 ജിബി 6 ജിബി റാം, 128 ജിബി 8 ജിബി റാം
• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ
• 16 എംപി മുൻ ക്യാമറ
• 5,000 ബാറ്ററി


Click it and Unblock the Notifications