12 ജിബി റാമുള്ള അസൂസ് റോഗ് ഫോൺ 3 ഹൈ എൻഡ് വേരിയന്റിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക്
അസൂസ് റോഗ് ഫോൺ 3 ഗെയിമിങ് സ്മാർട്ട്ഫോണിന്റെ ഹൈഎൻഡ് വേരിയന്റ് ഇന്ന് വിൽപ്പനയ്ക്ക് എത്തും. 144Hz ഡിസ്‌പ്ലേ, ടോപ്പ്-ഓഫ്-ലൈൻ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്ലസ് പ്രോസസർ, 64 മെഗാപിക്സൽ മെയിൻ ക്യാമറ എന്നീ സവിശേഷതകളോടെയാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. 8 ജിബി, 12 ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ അവതരിപ്പിച്ച ഡിവൈസിന്റെ 8 ജിബി വേരിയന്റ് മാത്രമാണ് ഇതുവരെ വിൽപ്പനയ്ക്കെത്തിയത്. 12 ജിബി റാം വേരിയന്റിന്റെ വിൽപ്പനയാണ് ഇന്ന് ഉച്ചയ്ക്ക് നടക്കുന്നത്.

അസൂസ് റോഗ് ഫോൺ 3യുടെ ഹൈ എൻഡ് 12 ജിബി 256 ജിബി വേരിയൻറ് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആദ്യ വിൽപ്പനയ്‌ക്കെത്തും. ഈ ഡിവൈസിന് 57,999 രൂപയാണ് വില. 8 ജിബി / 128 ജിബി വേരിയന്റിന് 49,999 രൂപ വിലയുണ്ട്. ഇന്ത്യയിലെ അസൂസ് സ്മാർട്ട്‌ഫോണുകളുടെ എക്‌സ്‌ക്ലൂസീവ് സെയിൽസ് പാർട്ണറായ ഫ്ലിപ്പ്കാർട്ടിലൂടെ മാത്രമാണ് വിൽപ്പന നടക്കുന്നത്. സെയിലിൽ മികച്ച ഓഫറുകളും അസൂസ് നൽകുന്നുണ്ട്.

അസൂസ് റോഗ് ഫോൺ 3: സവിശേഷതകൾ
അസൂസ് റോഗ് ഫോൺ 3 ഒരു കരുത്തൻ സ്മാർട്ട്‌ഫോണാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്ലസ് പ്രോസസറാണ് ഡിവൈസിന്റെ ഈ കരുത്തിന്റെ പിന്നിൽ. നിലവിൽ വിപണിയിലുള്ള സ്മാർട്ട്‌ഫോണുകളിൽ വച്ച് ഏറ്റവും കരുത്തുള്ള ഡിവൈസുകളിലൊന്നാണ് ഇത്. അസൂസ് റോഗ് ഫോൺ 3 ആൻഡ്രോയിഡ് 10 ബേസ്ഡ് റോഗ് UIയിലാണ് പ്രവർത്തിക്കുന്നത്. 6.59 ഇഞ്ച് ഫുൾ-എച്ച്ഡി + (1,080x2,340 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേ, 19.5: 9 ആസ്പാക്ട് റേഷിയോ, 144Hz റിഫ്രഷ് റേറ്റ്, 270Hz ടച്ച് സാമ്പിൾ റേറ്റ്, HDR10 + സപ്പോർട്ട്. 2.5 ഡി കോർണിംഗ് ഗോറില്ല ഗ്ലാസ് 6 പ്രോട്ടക്ഷൻ എന്നിവയുള്ള ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ അസൂസ് നൽകിയിട്ടുള്ളത്.

അസൂസ് റോഗ് ഫോൺ 3: ക്യാമറ
എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്സൽ സോണി ഐഎംഎക്സ് 686 പ്രൈമറി സെൻസർ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായാണ് അസൂസ് റോഗ് ഫോൺ 3 പുറത്തിറക്കിയിരിക്കുന്നത്. ഇതിനൊപ്പം 125 ഡിഗ്രി അൾട്രാ-വൈഡ് ആംഗിൾ ലെൻസുള്ള 13 മെഗാപിക്സൽ സെക്കൻഡറി സെൻസറും എഫ് / 2.0 മാക്രോ ലെൻസുള്ള 5 മെഗാപിക്സൽ ടെർഷ്യറി സെൻസറും അസൂസ് നൽകിയിട്ടുണ്ട്. ഈ ഡിവൈസിന്റെ ഫ്രണ്ട് ക്യാമറ എഫ് / 2.0 ലെൻസുള്ള 24 മെഗാപിക്സൽ സെൻസറാണ്.

അസൂസ് റോഗ് ഫോൺ 3യിൽ കണക്ടിവിറ്റി ഓപ്ഷനുകളായി 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ് / നാവിക്, യുഎസ്ബി ടൈപ്പ്-സി, 48 പിൻ സൈഡ് പോർട്ട് എന്നിവയാണ് ഉള്ളത്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നീ സെൻസറുകളാണ് കമ്പനി നൽകിയിട്ടുള്ളത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഡിവൈസിൽ ഉണ്ട്. എയർട്രിഗർ 3, ഗ്രിപ്പ് പ്രസ്സ് ഫീച്ചർ എന്നിവയ്ക്കുള്ള അൾട്രാസോണിക് സെൻസറുകളും ഡിവൈസിൽ ഉണ്ട്.

ഡ്യുവൽ സിം (നാനോ), ഡിറാക് എച്ച്ഡി സൗണ്ട് ടെക്നോളജിയുള്ള ഡ്യുവൽ, ഫ്രണ്ട് ഫേസിംഗ് സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ സപ്പോർട്ട് എന്നീ സവിശേഷതകളും അസൂസ് റോഗ് ഫോണിൽ ഉണ്ട്. അസൂസ് നോയ്സ് റിഡക്ഷൻ സാങ്കേതികവിദ്യയുള്ള ക്വാഡ് മൈക്രോഫോണുകളാണ് ഡിവൈസിൽ ഉള്ളത്. മികച്ച സ്റ്റാൻഡ്ബൈ ടൈം നൽകുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. ഇതിനൊപ്പം 30W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും നൽകിയിട്ടുണ്ട്.


Click it and Unblock the Notifications








