അസൂസ് റോഗ് ഫോൺ 5ൽ പ്രതീക്ഷിക്കുന്ന അഞ്ച് മികച്ച സവിശേഷതകൾ

|

അസൂസിന്റെ ഗെയിമിങ് സ്മാർട്ട്ഫോൺ സീരിസായ റോഗ് ഫോൺ സീരിസിലെ ഏറ്റവും പുതിയ ഡിവസായി റോഗ് ഫോൺ 5 മാർച്ച് 10ന് ആഗോള വിപണിയിൽ അവതരിപ്പിക്കും. സ്നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുന്നത്. ഔദ്യോഗിക ലോഞ്ചിന് ദിവസങ്ങൾ ബാക്കിയുണ്ടെങ്കിലും സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകളെല്ലാം ലീക്ക് റിപ്പോർട്ടുകളായി പുറത്ത് വന്നിട്ടുണ്ട്.

ആൻഡ്രോയിഡ്

2021 ലെ ഏറ്റവും മികച്ച ആൻഡ്രോയിഡ് ഗെയിമിംഗ് സ്മാർട്ട്‌ഫോണായിട്ടായിരിക്കും അസൂസ് റോഗ്ഫോൺ 5 പുറത്തിറങ്ങുക. ഈ ഡിവൈസിനെ കരുത്തരിൽ കരുത്തനാക്കാൻ മികച്ച സവിശേഷതകൾ തന്നെ അസൂസ് ഡിവൈസിന് നൽകും. ഇത്തരത്തിൽ റോഗ് ഫോൺ 5ൽ പ്രതീക്ഷിക്കുന്ന അഞ്ച് ഫീച്ചറുകളാണ് നമ്മൾ പരിശോധിക്കുന്നത്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം12 അടുത്ത മാസം ഇന്ത്യൻ വിപണിയിലെത്തും; റിപ്പോർട്ട്കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം12 അടുത്ത മാസം ഇന്ത്യൻ വിപണിയിലെത്തും; റിപ്പോർട്ട്

ഇന്ത്യയിൽ സ്‌നാപ്ഡ്രാഗൺ 888 എസ്ഒസി എത്തുക റോഗ് ഫോൺ 5ൽ

ഇന്ത്യയിൽ സ്‌നാപ്ഡ്രാഗൺ 888 എസ്ഒസി എത്തുക റോഗ് ഫോൺ 5ൽ

ക്വാൽകോം സ്നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന നിരവധി ഫോണുകൾ ആഗോള വിപണിയിൽ ഉണ്ട്. ഗാലക്സി എസ്21, എംഐ 11 തുടങ്ങിയ ഫോണുകളുടെ ഗ്ലോബൽ വേരിയന്റുകൾ ഈ ചിപ്പ്സെറ്റിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ഇതുവരെ സ്നാപ്ഡ്രാഗൺ 888 എസ്ഒസി എത്തിയിട്ടില്ല. ഈ ചിപ്പ്സെറ്റ് ഇന്ത്യയിൽ എത്തിക്കുന്ന ആദ്യത്തെ ഡിവൈസായിരിക്കും റോഗ് ഫോൺ 5. സ്നാപ്ഡ്രാഗൺ 888 എസ്ഒസി, ഫ്ലാഗ്ഷിപ്പ് ഗ്രേഡ് സിപിയു, ജിപിയു എന്നിവയും 5ജി കണക്റ്റിവിറ്റി, വൈ-ഫൈ 6, മുൻനിര ഐഎസ്പി എന്നിവയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും.

ഹെഡ്‌ഫോൺ ജാക്ക് ഉള്ള ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ
 

ഹെഡ്‌ഫോൺ ജാക്ക് ഉള്ള ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ

ഹെഡ്‌ഫോൺ ജാക്ക് ഉള്ള സ്മാർട്ട്‌ഫോണുകൾ ധാരാളമായി വിപണിയിൽ ലഭ്യമാണ് എങ്കിലും ഫ്ലാഗ്ഷിപ്പ് വിഭാഗത്തിൽ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളിലൊന്നും ഹെഡ്ഫോൺ ജാക്ക് നൽകാറില്ല. എന്നാൽ അസൂസ് റോഗ് ഫോൺ 5ൽ ഈ ഫീച്ചർ ഉണ്ടായിരിക്കും. ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പിൽ അധികം കാണാത്ത കാര്യമാണ് ഹെഡ്ഫോൺ ജാക്ക്. എന്നാൽ റോഗ് ഫോൺ 5ൽ 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് ഉണ്ടായിരിക്കുമെന്ന് ലീക്ക് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നുണ്ട്.

കൂടുതൽ വായിക്കുക: വൺപ്ലസ് 9 പ്രോ, വൺപ്ലസ് 9 ലൈറ്റ് എന്നിവ പുറത്തിറങ്ങുന്നത് കിടിലൻ ഫീച്ചറുകളുമായികൂടുതൽ വായിക്കുക: വൺപ്ലസ് 9 പ്രോ, വൺപ്ലസ് 9 ലൈറ്റ് എന്നിവ പുറത്തിറങ്ങുന്നത് കിടിലൻ ഫീച്ചറുകളുമായി

144Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലേ

144Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലേ

റോഗ് ഫോൺ 3യിൽ കണ്ടതിന് സമാനമായ 1080p റെസല്യൂഷനോടുകൂടിയ 144Hz റിഫ്രെഷ് റേറ്റ് അമോലെഡ് ഡിസ്പ്ലേയായിരിക്കും റോഗ് ഫോൺ 5ൽ ഉണ്ടായിരിക്കുല എന്നാണ് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വളരെ കുറച്ച് സ്മാർട്ട്‌ഫോണുകൾക്ക് മാത്രമേ ഈ ക്ലാസ് റിഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്പ്ലേ ഉള്ളൂ. ഇത് റോഗ് ഫോൺ 5നെ ഏറ്റവും മികച്ച ഡിവൈസുകളിലൊന്നാക്കി മാറ്റുന്നു. ഗെയിമിങ് സ്മാർട്ട്ഫോൺ ആയതിനാൽ തന്നെ ഈ ഡിസ്പ്ലെ ആവശ്യവുമാണ്.

കുറഞ്ഞത് 6,000 എംഎഎച്ച് ബാറ്ററി

കുറഞ്ഞത് 6,000 എംഎഎച്ച് ബാറ്ററി

6,000 എംഎഎച്ച് ബാറ്ററിയുമായിട്ടാണ് റോഗ് ഫോൺ 3 പുറത്തിറക്കിയത്. റോഗ് ഫോൺ 5ലും സമാനമായ ശേഷിയുള്ള ബാറ്ററിയായിരിക്കും ഉണ്ടാവുക. എന്തായാലും ഇതിനെക്കാൾ ചെറിയ ബാറ്ററി പുതിയ ഡിവൈസിൽ ഉൾപ്പെടുത്താൻ സാധ്യതയില്ല. 7,000 എംഎഎച്ച് ബാറ്ററിയുള്ള ഡിവൈസുകൾ സജീവമാകുന്ന കാലത്ത് ഇത്തരമൊരു ബാറ്ററിയും ഡിവൈസിൽ പ്രതീക്ഷിക്കാവുന്നതാണ്. എങ്ങനെ ഉപയോഗിച്ചാലും ഒരു ദിവസം മുഴുവൻ ബാക്ക് അപ്പ് നൽകുന്ന ബാറ്ററി ആയിരിക്കും ഇത്. ഡിവൈസ് അതിവേഗ വയർഡ് ചാർജിങ് സപ്പോർട്ടുമായിട്ടായിരിക്കും പുറത്തിറങ്ങുക. മുൻ തലമുറ റോഗ് ഫോണുകളെ പോലെ വയർലസ് ചാർജിങ് സപ്പോർട്ട് റോഗ് ഫോൺ 5ലും ഉണ്ടായിരിക്കില്ല.

കൂടുതൽ വായിക്കുക: റിയൽ‌മി നാർ‌സോ 30 പ്രോ 5ജി, നാർ‌സോ 30എ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: റിയൽ‌മി നാർ‌സോ 30 പ്രോ 5ജി, നാർ‌സോ 30എ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി

സ്റ്റോക്ക് ആൻഡ്രോയിഡ് ഒഎസ്

സ്റ്റോക്ക് ആൻഡ്രോയിഡ് ഒഎസ്

പുതിയ അസൂസ് സ്മാർട്ട്‌ഫോണുകളിൽ ഭൂരിഭാഗവും സ്റ്റോക്ക് ആൻഡ്രോയിഡ് യുഐയിലാണ് പ്രവർത്തിക്കുന്നത്. റോഗ് ഫോൺ 5ലും ഈ പ്രവണത തുടരാനാണ് സാധ്യത. ആൻഡ്രോയിഡ് 11 ഒഎസിലായിരിക്കും ഡിവൈസ് പ്രവർത്തിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഗെയിമർമാർക്ക് മികച്ച ഉപയോക്തൃ അനുഭവം നൽകുന്നതിനായി നേറ്റീവ് ആൻഡ്രോയിഡ് ഫീച്ചറുകൾക്കൊപ്പം ചില ആപ്പുകളും അസൂസ് ഡിവൈസിൽ ഉൾപ്പെടുത്തിയേക്കും.

Best Mobiles in India

English summary
ROG Phone 5 will be launched globally on March 10 as the latest device in Asus' gaming smartphone series, ROG Phone Series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X