Home
Mobile

ഇനി കളി മാറും, ഗെയിമിങ് സ്മാർട്ട്ഫോണായ അസൂസ് റോഗ് ഫോൺ 5 ഇന്ത്യൻ വിപണിയിലെത്തി

സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് അസൂസ് റോഗ് ഫോൺ 5 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ പുതിയ ഗെയിമിംഗ് ഫോൺ മൂന്ന് വ്യത്യസ്ത മോഡലുകളിലാണ് ലോഞ്ച് ചെയ്തത്. ഈ മോഡലുകൾ റോഗ് ഫോൺ 5, റോഗ് ഫോൺ 5 പ്രോ, റോഗ് ഫോൺ 5 അൾട്ടിമേറ്റ് (ലിമിറ്റഡ്) എന്നിവയാണ്. മൂന്ന് മോഡലുകളിലും 144 ഹെർട്സ് സാംസങ് അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. റോഗ് ഫോൺ 3നെക്കാളും 23 ശതമാനം ബ്രൈറ്റ്നസ് കൂടുതലുള്ള ഡിസ്പ്ലെയാണ് ഇത്. അസൂസിന്റെ പുതിയ ഡിവൈസിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയാണ്.

അസൂസ് റോഗ് ഫോൺ 5

അസൂസ് റോഗ് ഫോൺ 5 സ്മാർട്ട്ഫോണിന്റെ മൂന്ന് മോഡലുകളും തമ്മിൽ താരതമ്യം ചെയ്ത് പരിശോധിച്ചാൽ ഇതിൽ പ്രധാനപ്പെട്ടത് സ്റ്റോറേജാണ്. റോഗ് ഫോൺ 5 8 ജിബി, 12 ജിബി റാം ഓപ്ഷനുകളിൽ ലഭ്യമാകും. റോഗ് ഫോൺ 5 പ്രോയ്ക്ക് 16 ജിബി റാമും റോഗ് ഫോൺ 5 അൾട്ടിമേറ്റിന് 18 ജിബി റാമുമാണ് ഉള്ളത്. ഇന്ത്യയിൽ ആദ്യമായി ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുമായി പുറത്തിറങ്ങിയ സ്മാർട്ട്ഫോൺ എന്ന അംഗീകാരവും അസൂസ് റോഗ് ഫോൺ 5 സ്വന്തമാക്കുന്നു.

അസൂസ് റോഗ് ഫോൺ 5: വില

അസൂസ് റോഗ് ഫോൺ 5: വില

ഇന്ത്യയിൽ അസൂസ് റോഗ് ഫോൺ 5ന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 49,999 രൂപയാണ് വില. ഡിവൈസിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 57,999 രൂപ വിലയുണ്ട്. അസൂസ് റോഗ് ഫോൺ 5 പ്രോയുടെ 16ജിബി റാം 512ജിബി സ്റ്റോറേജ് വേരിയന്റിന് 69,999 രൂപയാണ് വില. അസൂസ് റോഗ് ഫോൺ 5 അൾട്ടിമേറ്റിനറെ 18 ജിബി റാം 512 ജിബി സ്റ്റോറേജ് മോഡലിന് 79,999 രൂപ വിലയുണ്ട്യ. റോഗ് ഫോൺ 5 ഗ്ലോസി ഫിനിഷിൽ ഫാന്റം ബ്ലാക്ക്, സ്റ്റോം വൈറ്റ് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. പ്രോ വേരിയന്റ് ഫാന്റം ബ്ലാക്ക് ഷേഡിലും അൾട്ടിമേറ്റ് മോഡൽ മാറ്റ് ഫിനിഷ്, സ്റ്റോം വൈറ്റ് എന്നീ നിറങ്ങളിലും ലഭ്യമാകും.

അസൂസ് റോഗ് ഫോൺ 5: സവിശേഷതകൾ

അസൂസ് റോഗ് ഫോൺ 5: സവിശേഷതകൾ

അസൂസ് റോഗ് ഫോൺ 5 ആൻഡ്രോയിഡ് 11 ബേസ്ഡ് റോഗ് യുഐ, സെൻയുഐ കസ്റ്റം ഇന്റർഫേസിലാണ് പ്രവർത്തിക്കുന്നത്. രണ്ട് സിം (നാനോ) സ്ലോട്ടുകളും ഡിവൈസിൽ ഉണ്ട്. 6.48 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,448 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 20.4: 9 അസ്പാക്ട് റേഷിയോ, 144 ഹെർട്സ് റിഫ്രഷ് റേറ്റ്, 1,200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നെസ് എന്നിവയാണ് ഈ ഡിസ്പ്ലെയുടെ സവിശേഷതകൾ. ഡിസ്പ്ലേയിൽ ഡിസി ഡിമ്മിംഗ് സപ്പോർട്ടും കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് പ്രോട്ടക്ഷനും നൽകിയിട്ടുണ്ട്.

ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888

റോഗ് ഫോൺ 5ന് കരുത്ത് നൽകുന്നത് ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയാണ്. ഇതിനൊപ്പം അഡ്രിനോ 660 ജിപിയു, 18 ജിബി വരെ എൽപിഡിഡിആർ 5 റാം എന്നിവയും നൽകിയിട്ടുണ്ട്. ഗെയിംകൂൾ 5 എന്ന പുതിയ തെർമൽ ഡിസൈനാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ റോഗ് ഫോൺ 3ക്ക് സമാനമായി എയർട്രൈഗർ 5, ഡ്യുവൽ ഫ്രണ്ട്-ഫയറിംഗ് സ്പീക്കറുകൾ, മൾട്ടി-ആന്റിന വൈ-ഫൈ, ക്വാഡ്-മൈക്ക് ഓഡിയോ എന്നിവ നൽകിയിട്ടുണ്ട്.

ക്യാമറ

അസൂസ് റോഗ് ഫോൺ 5ൽ എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സോണി ഐഎംഎക്സ് 686 സെൻസർ, എഫ് / 2.4 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 13 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 5 മെഗാപിക്സൽ സെൻസർ മാക്രോ സെൻസർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 24 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്. ഇതിന് എഫ് / 2.45 ലെൻസും ഉണ്ട്.

ബാറ്ററി

റോഗ് ഫോൺ 5ൽ 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള പിന്തുണയ്ക്കുന്ന ഡ്യുവൽ സെൽ 6,000mAh ബാറ്ററിയാണ് ഉള്ളത്. ഡിവൈസിൽ 512ജിബി വരെ യു‌എഫ്‌എസ് 3.1 ഓൺ‌ബോർഡ് സ്റ്റോറേജ് ഉണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കില്ല. കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, വൈഫൈ 6, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ (ചുവടെ ഒന്ന്, വശത്ത് ഒന്ന്), 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് അസൂസ് നൽകിയിട്ടുണ്ട്. എക്സ്റ്റേണൽ ആക്‌സസറികൾക്കായി ഒരു പോഗോ പിൻ കണക്റ്ററും നൽകിയിട്ടുണ്ട്.

റോഗ് ലോഗോ

റോഗ് ഫോൺ 3ക്ക് സമാനമായി അസൂസ് റോഗ് ഫോൺ 5ന്റെ പിൻഭാഗത്ത് റോഗ് ലോഗോയ്ക്ക് കീഴിലായി ഒരു ആർജിബി ലൈറ്റ് നൽകിയിട്ടുണ്ട്. റോഗ് ഫോൺ 5 പ്രോ മോഡലിൽ റോഗ് വിഷൻ കളർ PMOLED ഡിസ്പ്ലേയും അൾട്ടിമേറ്റ് മോഡലിൽ റോഗ് വിഷൻ മോണോക്രോം PMOLED ഡിസ്പ്ലേയുമാണ് നൽകിയിട്ടുള്ളത്. രണ്ട് റോഗ് ഫോൺ മോഡലുകളിലെയും PMOLED ഡിസ്പ്ലേ കസ്റ്റമൈസബിൾ ഗ്രാഫിക്സ് സപ്പോർട്ട് ചെയ്യുന്നു.

Best Mobiles in India

English summary
Asus launches ROG Phone 5 in India. This new gaming phone is available in three models namely ROG Phone 5, ROG Phone 5 Pro and ROG Phone 5 Ultimate (Limited).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X