അസൂസ് റോഗ് ഫോൺ 5 മാർച്ചിൽ ഇന്ത്യൻ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

|

ഗെയിമിങ് സ്മാർട്ട്ഫോൺ വിപണിയിൽ കരുത്തരാണ് അസൂസിന്റെ റോഗ് ഫോൺ സീരിസ്. 46,999 രൂപ വിലയുള്ള അസൂസ് റോഗ് ഫോൺ 3 ഇന്ത്യൻ വിപണിയിൽ ജനപ്രീയ ഡിവൈസായി തുടരുന്നതിനിടെ തന്നെ അടുത്ത റോഗ് ഫോൺ വിപണയിലെത്തിക്കാനാണ് അസൂസിന്റെ പദ്ധതി. അടുത്തിടെ ASUS I005DA എന്ന മോഡൽ നമ്പറുള്ള ഫോൺ ഗീക്ക്ബെഞ്ചിൽ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ഈ ഡിവൈസിന് മാർച്ചിൽ ഇന്ത്യൻ വിപണയിൽ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടിപ്പ്സ്റ്റർ മുകുൾ ശർമ.

വേരിയന്റുകൾ

റോഗ് ഫോൺ 5ന്റെ രണ്ട് വേരിയന്റുകൾ കമ്പനി ഇന്ത്യൻ വിപണിയിലെത്തിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിൽ ഒന്ന് അസൂസ് റോഗ് ഫോൺ 5 സ്ട്രിക്സ് എന്ന പേരിലായിരിക്കും ലോഞ്ച് ചെയ്യുക. ഇത് സാധാരണ മോഡലിനേക്കാൾ വിലകുറഞ്ഞതായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ വില കുറഞ്ഞ മോഡലിന് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കാര്യത്തിൽ അസൂസിൽ നിന്നും ഔദ്യോഗികമായ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.

കൂടുതൽ വായിക്കുക: റെഡ്മി 9 പവർ റിവ്യൂ: ഈ സ്മാർട്ട്ഫോണിന് മുടക്കുന്ന പണം വെറുതെയാകില്ലകൂടുതൽ വായിക്കുക: റെഡ്മി 9 പവർ റിവ്യൂ: ഈ സ്മാർട്ട്ഫോണിന് മുടക്കുന്ന പണം വെറുതെയാകില്ല

അസൂസ് റോഗ് ഫോൺ 5: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

അസൂസ് റോഗ് ഫോൺ 5: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

സവിശേഷതകളുടെ കാര്യത്തിൽ റോഗ് ഫോൺ 3യെക്കാൾ വളരെ മികച്ചതായിരിക്കും പുതിയ ഡിവൈസ് എന്നാണ് റിപ്പോർട്ടുകൾ. അസൂസ് റോഗ് ഫോൺ 5 ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുമെന്ന് ഗീക്ക്ബെഞ്ച് ലിസ്റ്റിങിൽ നിന്നും വ്യക്തമാകുന്നു. 1.8 ജിഗാഹെർട്സ് ബേസ് ഫ്രീക്വൻസിയുള്ള ഡിവൈസായിരിക്കും ഇത്. സിംഗിൾ കോർ ടെസ്റ്റിൽ 1,131, മൾട്ടി കോർ ടെസ്റ്റുകളിൽ 3,792 എന്നിങ്ങനെയാണ് ഈ ഡിവൈസ് സ്കോർ ചെയ്തത്.

ആൻഡ്രോയിഡ് 11

ആൻഡ്രോയിഡ് 11 ബേസ്ഡ് അസൂസ് കസ്റ്റം യുഐയിൽ ആയിരിക്കും ഡിവൈസ് പ്രവർത്തിക്കുകയെന്നാണ് റിപ്പോർട്ടുകൾ. റോഗ് ഫോൺ 5ന്റെ വേരിയന്റുകളിലൊന്നിൽ 16 ജിബി റാമും 512 ജിബി ഓൺ‌ബോർഡ് സ്റ്റോറേജും ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുണ്ട്. 16 ജിബി റാം എന്നത് ഏറെ കരുത്തുള്ള ഡിവൈസ് തന്നെയായിരിക്കും ഇതെന്ന് ഉറപ്പിക്കുന്നു. ഡിവൈസിന്റെ പിന്നിലെ പാനലിൽ വലിയ 'ROG' ലോഗോ ഉണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കൂടുതൽ വായിക്കുക: റിയൽമി നാർസോ 30 പ്രോ 5ജിയുടെ ഇന്ത്യയിലെ ലോഞ്ച് സ്ഥിരീകരിച്ച് ഫ്ലിപ്പ്കാർട്ട് ടീസർകൂടുതൽ വായിക്കുക: റിയൽമി നാർസോ 30 പ്രോ 5ജിയുടെ ഇന്ത്യയിലെ ലോഞ്ച് സ്ഥിരീകരിച്ച് ഫ്ലിപ്പ്കാർട്ട് ടീസർ

ഡിസ്‌പ്ലേ

6.78 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും അസൂസ് റോഗ് ഫോൺ 5ൽ ഉണ്ടായിരിക്കുക. 144Hz റിഫ്രഷ് റേറ്റും HDR10 + സപ്പോർട്ടും ഡിവൈസിൽ ഉണ്ടായിരിക്കുമെന്ന് ടെന്ന ലിസ്റ്റിങിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഗെയിമിങ് സ്മാർട്ട്ഫോൺ ആയതിനാൽ തന്നെ ഇത്തരമൊരു ഡിസ്പ്ലെ ഡിവൈസിന് ആവശ്യമാണ്. ഫോണിന്റെ പിൻഭാഗത്ത് പ്രോഗ്രാം ചെയ്യാവുന്ന എൽഇഡി സ്ക്രീൻ ഫീച്ചർ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

അസൂസ് റോഗ് ഫോൺ 5

അസൂസ് റോഗ് ഫോൺ 5 സ്മാർട്ട്ഫോൺ അതിന്റെ മുൻഗാമിയെപ്പോലെ 6,000 mAh ബാറ്ററിയുമായിട്ടായിരിക്കും പുറത്തിറങ്ങുക. റോഗ് ഫോൺ 3യിൽ നൽകിയിട്ടുള്ള 30W ചാർജിങിന് പകരം 65W ഫാസ്റ്റ് ചാർജിങ് ആയിരിക്കും പുതിയ ഡിവൈസിൽ ഉണ്ടായിരിക്കുക എന്നും സൂചനകളുണ്ട്. ഫോണിൽ 64 എംപി പ്രമറി ക്യാമറ ഉണ്ടായിരിക്കുമെന്നും ഇതിനൊപ്പം മറ്റ് രണ്ട് ക്യാമറകൾ കൂടി മുൻവശത്ത് നൽകുമെന്നും പ്രതീക്ഷിക്കുന്നു.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്സി എഫ്62 റിവ്യൂ; കരുത്തൻ ഫോൺ പക്ഷേ ഭാവിയിലേക്ക് ഉപകാരപ്പെടില്ലകൂടുതൽ വായിക്കുക: സാംസങ് ഗാലക്സി എഫ്62 റിവ്യൂ; കരുത്തൻ ഫോൺ പക്ഷേ ഭാവിയിലേക്ക് ഉപകാരപ്പെടില്ല

Best Mobiles in India

English summary
ROG Phone 5, the latest device in Asus' gaming smartphone series, is expected to hit the Indian market in March.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X