Home
Mobile

അസൂസ് റോഗ് ഫോൺ 5 മാർച്ച് 10ന് അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

അസൂസിന്റെ ഏറ്റവും ജനപ്രീയമായ ഗെയിമിങ് സ്മാർട്ട്ഫോൺ സീരിസാണ് റോഗ്. ഈ സിരിസിലെ അടുത്ത ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റോഗ് ഫോൺ 5 മാർച്ച് 10ന് അവതരിപ്പിക്കും. അമേരിക്കയിൽ ഈ ഡിവൈസ് മാർച്ച് 9ന് അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗിക പേജിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ഗെയിമിംഗ് ഫോൺ ഇതിനകം തന്നെ ഒന്നിലധികം സർട്ടിഫിക്കേഷൻ സൈറ്റുകളിൽ കണ്ടെത്തിയിട്ടുണ്ട്. ഫോണിന്റെ ഡിസൈൻ, പ്രധാന സവിശേഷതകൾ എന്നിവ ഈ ലിസിറ്റിങുകളിൽ നിന്നും വ്യക്തമാണ്.

ഗ്ലാസ് പ്രോട്ടക്ഷൻ

ശക്തമായ ഗ്ലാസ് പ്രോട്ടക്ഷനുമായിട്ടായിരിക്കും അസൂസ് റോഗ് ഫോൺ 5 പുറത്തിറങ്ങുകയെന്ന് ഒരു വെയ്‌ബോ പോസ്റ്റ് വ്യക്തമാക്കുന്നു. ബ്രാൻഡിലെ മറ്റ് ഫോണുകളെ പോലെ ഈ ഡിവൈസിലും കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷൻ തന്നെയായിരിക്കും ഉണ്ടായിരിക്കുക. മറ്റ് റോഗ് ഫോണുകളിൽ കണ്ടിട്ടില്ലാത്ത രീതിയിൽ രണ്ട് മോഡലുകളിലായിരിക്കും പുതിയ റോഗ് ഫോൺ 5 പുറത്തിറങ്ങുക.

അസൂസ് ROG ഫോൺ 5 പ്രതീക്ഷിച്ച സവിശേഷതകൾ

അസൂസ് ROG ഫോൺ 5 പ്രതീക്ഷിച്ച സവിശേഷതകൾ

വരാനിരിക്കുന്ന റോഗ് ഗെയിമിംഗ് ഫോൺ രണ്ട് വേരിയന്റുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിലൊന്നാണ് സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന റോഗ് ഫോൺ 5 സ്ട്രിക്സ് ആണ്. റോഗ് ഫോൺ 5 എന്ന മോഡലിൽ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 888 എസ്ഒസി ആയിരിക്കും ഉണ്ടാവുക. 16 ജിബി റാമും 512 ജിബി നേറ്റീവ് സ്റ്റോറേജുമായിരിക്കും ഡിവൈസിൽ ഉണ്ടായിരിക്കുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആൻഡ്രോയിഡ് 11

ആൻഡ്രോയിഡ് 11 ഒഎസിലായിരിക്കും പുതിയ റോഗ് ഫോൺ പ്രവർത്തിക്കുന്നത്. ഡിവൈസിന്റെ ചില സവിശേഷതകൾ റോഗ് ഫോൺ 3ക്ക് സമാനമായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുനന്നു. റോഗ് ഫോൺ 3യിൽ ഉള്ള 64 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പ് പുതിയ ഡിവൈസിലും ഉണ്ടായിരിക്കും. 6,000 എംഎഎച്ച് ബാറ്ററിയും പുതിയ ഡിവൈസിൽ പ്രതീക്ഷിക്കുന്നു. റോഗ് ഫോൺ 5ൽ അതിന്റെ മുൻഗാമിയുടെ 30W ചാർജിങ് ഉണ്ടായിരിക്കില്ല. ഇതിന് പകരം 65W ഫാസ്റ്റ് ചാർജിങ് ആയിരിക്കും ഡിവൈസിൽ ഉണ്ടാവുക.

അസൂസ് റോഗ് ഫോൺ 5

അസൂസ് റോഗ് ഫോൺ 5ൽ 6.78 ഇഞ്ച് ഡിസ്‌പ്ലേ, 144Hz റിഫ്രഷ് റേറ്റ് എന്നീ സവിശേഷതകൾ ഉണ്ടായിരിക്കും. ടെന്ന ലിസ്റ്റിംഗ് അനുസരിച്ച് HDR10 + സപ്പോർട്ടും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ടായിരിക്കും. ഫോണിന് പിന്നിൽ "05", "റിപ്പബ്ലിക് ഓഫ് ഗെയിമേഴ്സ്" എന്ന് എഴുതിയിട്ടുള്ള ഒരു ചെറിയ സെക്കൻഡറി ഡിസ്പ്ലേയും ഉണ്ടാവുമെന്നാണ് സൂചനകൾ. വരും ദിവസങ്ങളിൽ ഡിവൈസിന്റെ കൂടുതൽ സവിശേഷതകൾ കമ്പനി ഷെയർ ചെയ്യുമെന്നാണ് കരുതുന്നത്.

അസൂസ് റോഗ് ഫോൺ 5: ഇന്ത്യയിലെ ലോഞ്ച്

അസൂസ് റോഗ് ഫോൺ 5: ഇന്ത്യയിലെ ലോഞ്ച്

അസൂസ് റോഗ് ഫോൺ 5ന്റെ ഇന്ത്യയിലെ ലോഞ്ചിനെക്കുറിച്ച് ടിപ്പ്സ്റ്റർ മുകുൾ ശർമ സൂചനകൾ നൽകിയിരുന്നു. ഇതനുസരിച്ച് മാർച്ചിൽ തന്നെ ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും. തായ്‌പേയിൽ ലോഞ്ച് ചെയ്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഫോൺ രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ ഇപ്പോൾ റോഗ് ഫോൺ 3 വിൽക്കുന്നത് 46,999 രൂപയ്ക്കാണ്. അടുത്ത തലമുറ റോഗ് ഫോണിന് ഇതിനെക്കാൾ അല്പം വില കൂടാൻ സാധ്യതയുണ്ട്.

Best Mobiles in India

English summary
ROG is Asus' most popular gaming smartphone series. The next latest smartphone in the series, the Asus ROG Phone 5 will be unveiled on March 10th.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X