അസൂസ് ആർഒജി ഫോൺ 5എസ്, ആർഒജി ഫോൺ 5എസ് പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി
അസൂസ് ഇന്ത്യയിൽ പുതിയ ഗെയിമിങ് സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു. അസൂസ് ആർഒജി ഫോൺ 5എസ്, ആർഒജി ഫോൺ 5എസ് പ്രോ എന്നീ ഫോണുകളാണ് കമ്പനി രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. ഈ രണ്ട് ഗെയിമിങ് സ്മാർട്ട്‌ഫോണുകളും അഡ്രിനോ 660 ജിപിയുവുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888+ എസ്ഒസിയുടെ കരുത്തുമായിട്ടാണ് വരുന്നത്. 144Hz റിഫ്രഷ് റേറ്റും 360Hz ടച്ച് സാംപ്ലിങ് റേറ്റും ഉള്ള 6.78-ഇഞ്ച് ഫുൾ എച്ച്ഡി+ സാംസങ് അമോലെഡ് ഡിസ്‌പ്ലേയും ഫോണുകളിൽ ഉണ്ട്. ഈ ഡിവൈസുകൾ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആഗോള വിപണിയിൽ അവതരിപ്പിച്ചിരുന്നു.

അസൂസ് ആർഒജി ഫോൺ 5എസ്, ആർഒജി ഫോൺ 5എസ് പ്രോ: വില
അസൂസ് ആർഒജി ഫോൺ 5എസ് സ്മാർട്ട്ഫോണിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 49,999 രൂപയാണ് വില. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 57,999 രൂപയാണ് വില. അസൂസ് ആർഒജി ഫോൺ 5എസ് പ്രോയുടെ വില 79,999 രൂപയാണ്. ഈ ഗെയിമിംഗ് സ്മാർട്ട്‌ഫോണുകൾ ഫെബ്രുവരി 18 ന് ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്‌ക്കെത്തും. അസൂസ് ആർഒജി ഫോൺ 5എസ് ഫാന്റം ബ്ലാക്ക്, സ്റ്റോം വൈറ്റ് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ആർഒജി ഫോൺ 5എസ് പ്രോ ഫാന്റം ബ്ലാക്ക് കളർ ഓപ്ഷനിൽ വിൽപ്പനയ്ക്ക് എത്തും.

അസൂസ് ആർഒജി ഫോൺ 5എസ്, ആർഒജി ഫോൺ 5എസ് പ്രോ: സവിശേഷതകൾ
അസൂസ് ആർഒജി ഫോൺ 5എസ് സീരീസ് ഫോണുകൾ 144Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാമ്പിൾ റേറ്റ്, 1ms റസ്പോൺസ് ടൈം, 24ms ടച്ച് ലേറ്റൻസി, എച്ച്ഡിആർ10+ സപ്പോർട്ട്, 1200 വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുള്ള 6.78-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,448 പിക്‌സൽ) സാംസങ് അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. രണ്ട് ഗെയിമിംഗ് സ്മാർട്ട്‌ഫോണുകൾക്കും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പ്രോട്ടക്ഷൻ ഉണ്ട്. പിക്സൽവർക്സ് ഐ6 പ്രോസസറാണ് ഡിസ്‌പ്ലേയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. പ്രോ മോഡലിൽ ആർഒജി വിഷൻ ഉള്ള ബാക്ക് പാനലിലായി ചെറിയ പിമോലെഡ് ഡിസ്പ്ലേയും നൽകിയിട്ടുണ്ട്.

അസൂസ് ആർഒജി ഫോൺ 5എസ്, ആർഒജി ഫോൺ 5എസ് പ്രോ എന്നിവയിൽ അഡ്രീനോ 660 ജിപിയുവാണ് ഉള്ളത്. ഡിവൈസുകൾക്ക് കരുത്ത് നൽകുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 888+ എസ്ഒസിയാണ്. ആർഒജി ഫഓൺ 5എസ് 12 ജിബി വരെ എൽപിഡിഡിആർ5 റാമും 256 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജുമായിട്ടാണ് വരുന്നത്. പ്രോ മോഡലിൽ 18 ജിബി എൽപിഡിഡിആർ 5 റാമും 512 ജിബി യുഎഫ്എസ്3.1 സ്റ്റോറേജും നൽകിയിട്ടുണ്ട്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള ഈ സ്മാർട്ട്ഫോണുകൾ ആൻഡ്രോയിഡ് 11 ഒഎസിലാണ് പ്രവർത്തിപ്പിക്കുന്നത്.

അസൂസ് ആർഒജി ഫോൺ 5എസ്, ആർഒജി ഫോൺ 5എസ് പ്രോ എന്നീ ഗെയിമിങ് ഫോണുകളിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. എഫ്/1.8 അപ്പേർച്ചറുള്ള 64-മെഗാപിക്സൽ സോണി IMX686 പ്രൈമറി സെൻസറും എഫ്/2.4 അപ്പേർച്ചറുള്ള 13-മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസറും എഫ്/2.0 അപ്പേർച്ചറുള്ള 5-മെഗാപിക്സൽ മാക്രോ സെൻസറുമാണ് പിൻ ക്യാമറ സെറ്റപ്പിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ്/2.45 അപ്പേർച്ചർ ഉള്ള 24-മെഗാപിക്സൽ സെൻസറും നൽകിയിട്ടുണ്ട്. ഡ്യുവൽ ഫ്രണ്ട് സ്റ്റീരിയോ സ്പീക്കറുകളും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഫോണുകളിൽ ഉണ്ട്.

6000 എംഎഎച്ച് ബാറ്ററിയുമായിട്ടാണ് അസൂസ് ആർഒജി ഫോൺ 5എസ്, ആർഒജി ഫോൺ 5എസ് പ്രോ എന്നിവ വരുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഫോണുകളിൽ 5ജി, 4ജി എൽടിഇ, വൈഫൈ 6, 802.11 a/b/g/n/ac/ax, വൈഫൈ ഡറക്ട്, ബ്ലൂട്ടൂത്ത് വി5.2, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുണ്ട്. ഓൺബോർഡ് സെൻസറുകളിൽ ജിഎൻഎസ്എസ് ജിപിഎസ്, ഗ്ലോനാസ്, ഗലിലിയോ, ബെയ്ഡു, നാവിക്, ആക്‌സിലറോമീറ്റർ, ഇ-കോമ്പസ്, പ്രോക്‌സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഗൈറോസ്‌കോപ്പ്, എയർ ട്രിഗർ 5, ഗ്രിപ്പ് പ്രസ്സ് എന്നിവയാണ് ഉള്ളത്.


Click it and Unblock the Notifications