Home
Mobile

കരുത്തരിൽ കരുത്തരായ അസൂസ് ആർഒജി ഫോൺ 5എസ് സീരീസ് ഇന്ത്യയിലേക്ക്

അസൂസ് തങ്ങളുടെ ആർഒജി വിഭാഗത്തിലെ പുതിയ ഗെയിമിങ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അസൂസ് ആർഒജി ഫോൺ 5എസ്, ആർഒജി ഫോൺ 5എസ് പ്രോ എന്നിവയാണ് ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നത്. ഫെബ്രുവരി 15ന് ഈ ഡിവൈസുകളുടെ ലോഞ്ച് നടക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഈ രണ്ട് ഫോണുകളും കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ആഗോള വിപണിയിൽ ലോഞ്ച് ചെയ്തത്. എല്ലാ ആർഒജി ഫോണുകളെയും പോലെ തന്നെ കരുത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ചയില്ലാത്ത ഡിവൈസുകളാണ് ഇവ.

ലോഞ്ച്

ആർഒജി ഫോൺ 5എസ്, ആർഒജി ഫോൺ 5എസ് പ്രോ എന്നിവ ഫെബ്രുവരി 15ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി ഈ ഇവന്റ് ലൈവ് ആയി സ്ട്രീം ചെയ്യും. നിലവിൽ, ഈ സ്മാർട്ട്ഫോണുകളുടെ ലഭ്യതയെ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല. ഇന്ത്യയിലെ മുൻനിര ഇ-കൊമേഴ്സ് പ്ലാറ്റ്മുകളായ ആമസോണിലൂടെയും ഫ്ലിപ്പ്കാർട്ടിലൂടെയും ഫോണുകൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ എത്തുമ്പോൾ ഈ സ്മാർട്ട്ഫോണുകളിൽ ഉണ്ടായിരിക്കാൻ ഇടയുള്ള സവിശേഷതകൾ നോക്കാം.

ആർഒജി ഫോൺ 5എസ് സീരീസ്: സവിശേഷതകൾ

ആർഒജി ഫോൺ 5എസ് സീരീസ്: സവിശേഷതകൾ

നിലവിൽ അസൂസ് ആർഒജി ഫോൺ 5എസ് സീരീസ് ഫോണുകളുടെ ഇന്ത്യയിലെ മോഡലുകളുടെ സവിശേഷതകലെ സംബന്ധിക്കുന്ന സൂചനകൾ ഒന്നും ലഭ്യമായിട്ടില്ല. ആഗോള മോഡലുകൾക്ക് സമാനമായ സവിശേഷതകൾ രാജ്യത്ത് അവതരിപ്പിക്കുന്ന മോഡലുകളിലും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ചെറിയ ചില സവിശേഷതകളും ഈ ഡിവൈസുകളിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള വിപണിയിൽ അവതരിപ്പിച്ച മോഡലുകളുടെ സവിശേഷതകൾ പരിശോധിക്കാം.

ഗെയിമിങ് സ്‌മാർട്ട്‌ഫോണുകൾ

ആർഒജി ഫോൺ 5എസ് സീരീസിലെ രണ്ട് ഗെയിമിങ് സ്‌മാർട്ട്‌ഫോണുകൾക്കും 6.78-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1080 x 2448 പിക്‌സൽ) സാംസങ് അമോലെഡ് ഇ4 ഡിസ്‌പ്ലേയാണ് ഉള്ളത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പ്രോട്ടക്ഷനുള്ള ഈ ഡിസ്പ്ലെയുടെ ഏറ്റവും വലിയ സവശേഷത 144 ഹെർട്‌സ് റിഫ്രഷ് റേറ്റാണ്. 360 ഹെർട്‌സ് ടച്ച് സാംപ്ലിംഗ് റേറ്റും, 1200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. സ്റ്റാൻഡേർഡ് അസൂസ് ആർഒജി ഫോൺ 5എസ് സീരീസ് സ്മാർട്ട്ഫോണുകൾ 18 ജിബി വരെ എൽപിഡിഡിആർ5 റാമും 512 ജിബി വരെ യുഎഎഫ്എസ് 3.1 സ്റ്റോറേജുമായാണ് വരുന്നത്.

ആൻഡ്രോയിഡ്

അസൂസ് ആർഒജി ഫോൺ 5എസ് സീരീസിലെ രണ്ട് ഹാൻഡ്‌സെറ്റുകളും ആൻഡ്രോയിഡ് 11 ബേസ്ഡ് റോഗ് യുഐ സ്കിന്നിൽ പ്രവർത്തിക്കുന്നു. 65W ചാർജിങ് സപ്പോർട്ടുള്ള 6,000 mAh ബാറ്ററിയാണ് ഡിവൈസുകളിൽ ഉള്ളത്. ഫോട്ടോഗ്രാഫിക്കായി 64 എംപി പ്രൈമറി സെൻസർ, 13 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ ഷൂട്ടർ എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും അസൂസ് ഈ ഡിവൈസുകളിൽ നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോകൾക്കും ഫോണുകളുടെ മുൻവശത്ത് 24എംപി സെൻസറാണ് ഉള്ളത്.

കണക്റ്റിവിറ്റി

ഡ്യുവൽ ഫ്രണ്ട് ഫേസിംഗ് സ്റ്റീരിയോ സ്പീക്കറുകളുള്ള ഈ ഡിവൈസുകളിൽ 5ജി, 4ജി എൽടിഇ സപ്പോർട്ട്, വൈഫൈ, ബ്ലൂടൂത്ത് v5.2, എൻഎഫ്സി, 3.5mm ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയടക്കമുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും അസൂസ് നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഡിവൈസുകളിൽ ഉണ്ട്. അസൂസ് ആർഒജി ഫോൺ 5എസ് ഫാന്റം ബ്ലാക്ക്, സ്റ്റോം വൈറ്റ് കളർ ഓപ്ഷനുകളിലാണ് ആഗോള വിപണിയിൽ എത്തിയത്. അസൂസ് ആർഒജി ഫോൺ 5എസ് പ്രോ ഫാന്റം ബ്ലാക്ക് കളർ ഓപ്ഷനിൽ മാത്രമാണ് അവതരിപ്പിച്ചത്. ഇവ ഇന്ത്യയിൽ എത്തുമ്പോൾ മാറാൻ സാധ്യതയുണ്ട്.

അസൂസ് ആർഒജി ഫോൺ 5എസ് സീരീസ്: പ്രതീക്ഷിക്കുന്ന വില

അസൂസ് ആർഒജി ഫോൺ 5എസ് സീരീസ്: പ്രതീക്ഷിക്കുന്ന വില

ഇന്ത്യയിലെ അസൂസ് ആർഒജി ഫോൺ 5എസ് സീരീസ് ഹാൻഡ്‌സെറ്റുകളുടെ വില സംബന്ധിച്ച് ഒരു വിവരവും ലഭ്യമല്ല. സവിശേഷതകൾ നോക്കുമ്പോൾ ഈ ഹാൻഡ്‌സെറ്റുകൾ മുൻനിര ഫോണുകളായിരിക്കുമെന്ന് ഉറപ്പാണ്. പ്രീമിയം മോഡലുകളോട് മത്സരിക്കുന്നതിനാൽ വില കൂടുതലാകാനാണ് സാധ്യത. ഫെബ്രുവരി 15ന് നടക്കുന്ന ലോഞ്ചിൽ വച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാകും.

Best Mobiles in India

English summary
Asus will launch new ROG gaming smartphones in India. Asus ROG Phone 5S and ROG Phone 5S Pro will be launched in the country on February 15.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X