Home
Mobile

ശക്തരിൽ ശക്തർ: Asus ROG Phone 6, ROG Phone 6 Pro എന്നിവ ഇന്ത്യയിലെത്തി

അസൂസ് അതിന്റെ പ്രീമിയം ഗെയിമിങ് സ്മാർട്ട്ഫോണുകൾ അടങ്ങുന്ന ROG വിഭാഗത്തിൽ രണ്ട് പുതിയ ഡിവൈസുകൾ കൂടി അവതരിപ്പിച്ചു. അസൂസ് ആർഒജി ഫോൺ 6, ആർഒജി ഫോൺ 6 പ്രോ (Asus ROG Phone 6, ROG Phone 6 Pro) എന്നിവയാണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ രണ്ട് ഫോണുകളും ഏകദേശം സമാന ഫീച്ചറുകളുമായിട്ടാണ് വരുന്നത്.

അസൂസ് ആർഒജി ഫോൺ 6 സീരീസ്

ക്വാൽകോമിന്റെ ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും ശക്തമായ സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന പുതിയ അസൂസ് ആർഒജി ഫോൺ 6 സീരീസ് സ്മാർട്ട്ഫോണുകളുടെ റാം കോൺഫിഗറേഷനിൽ വ്യത്യാസങ്ങളുണ്ട്. പ്രോ മോഡലിന് പിന്നിൽ ഒരു സെക്കന്ററി ഡിസ്‌പ്ലേ പാനലും കമ്പനി നൽകിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോണുകളുടെ വിലയും സവിശേഷതകളും നോക്കാം.

Asus ROG Phone 6, ROG Phone 6 Pro: വില

Asus ROG Phone 6, ROG Phone 6 Pro: വില

ആർഒജി 5 സീരിസ് സ്മാർട്ട്ഫോണുകളിൽ നിന്നും വ്യത്യസ്തമായി അർഒജി 6 സീരീസിലെ ഫോണുകൾ ഓരോ സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. അസൂസ് ആർഒജി ഫോൺ 6ൽ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ ഡിവൈസിന് 71,999 രൂപയാണ് വില. അസൂസ് ആർഒജി ഫോൺ 6 പ്രോ സ്മാർട്ട്ഫോണിൽ 18 ജിബി റാമും 512 ജിബി സ്റ്റോറേജുമുണ്ട്. ഈ ഡിവൈസിന് 89,999 രൂപയാണ് വില.

ലഭ്യത

അസൂസ് ആർഒജി ഫോൺ 6, ആർഒജി ഫോൺ 6 പ്രോ എന്നിവയുടെ ഇന്ത്യയിലെ വിൽപ്പന തിയ്യതി ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ല. ആർഒജി ഫോൺ 6 ഫാന്റം ബ്ലാക്ക്, സ്റ്റോം വൈറ്റ് നിറങ്ങളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും. പ്രോ മോഡലിന് സ്റ്റോം വൈറ്റ് വൈറ്റ് ഫിനിഷ് എന്ന നിറത്തിലാണ് ലഭ്യമാകുന്നത്. ഈ രണ്ട് ഡിവൈസുകളുടെയും സവിശേഷതകൾ നോക്കാം.

Asus ROG Phone 6, ROG Phone 6 Pro:  സവിശേഷതകൾ

Asus ROG Phone 6, ROG Phone 6 Pro: സവിശേഷതകൾ

അസൂസ് ആർഒജി ഫോൺ 6, ആർഒജി ഫോൺ 6 പ്രോ എന്നിവ തമ്മിൽ ചെറിയ വ്യത്യാസങ്ങൾ മാത്രമാണ് ഉള്ളത്. 165Hz റിഫ്രഷ് റേറ്റും 720Hz ടച്ച് സാംപ്ലിങ് റേറ്റും ഉള്ള 6.78-ഇഞ്ച് ഫുൾ-എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് രണ്ട് ഫോണുകളിലും ഉള്ളത്. മികച്ച ഗെയിമിങ് അനുഭവം നൽകുന്ന ഡിസ്പ്ലെയാണ് ഇത്. ഈ ഡിസ്പ്ലെയ്ക്ക് കോർണിങ് വിക്ടസ് ഗൊറില്ല ഗ്ലാസ് പ്രോട്ടക്ഷനും അസൂസ് നൽകിയിട്ടുണ്ട്. ആർഒജി ഫോൺ 6 പ്രോ മോഡലിന് പിന്നിൽ ഒരു ചെറിയ ഡിസ്പ്ലേയും നൽകിയിട്ടുണ്ട്.

LPDDR5 റാം സാങ്കേതികവിദ്

LPDDR5 റാം സാങ്കേതികവിദ്യയും UFS 3.1 സ്റ്റോറേജുമാണ് അസൂസ് ആർഒജി ഫോൺ 6, ആർഒജി ഫോൺ 6 പ്രോ സ്മാർട്ട്ഫോണുകളിൽ ഉള്ളത്. സ്നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്‌സെറ്റും ഈ ഡിവൈസിലുണ്ട്. രണ്ട് സ്മാർട്ട്ഫോണുകളിലും 50 മെഗാപിക്സൽ സോണി IMX766 പ്രൈമറി സെൻസറും 13 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 5 മെഗാപിക്സൽ മാക്രോ ക്യാമറയുമാണ് നൽകിയിട്ടുള്ളത്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ ക്യാമറയും ഉണ്ട്.

കണക്റ്റിവിറ്റി

5ജി, 4ജി എൽടിഇ, വൈഫൈ 6, ബ്ലൂട്ടൂത്ത് v5.2, എൻഎഫ്സി എന്നിവയാണ് അസൂസ് ആർഒജി ഫോൺ 6, ആർഒജി ഫോൺ 6 പ്രോ സ്മാർട്ട്ഫോണുകളിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. കൂളിംഗ് ആക്‌സസറികൾ അറ്റാച്ചുചെയ്യാൻ സെക്കൻഡറി പോർട്ട് അടക്കം രണ്ട് യുഎസ്ബി സി പോർട്ടുകളും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ആക്‌സസറികളിൽ എയ്‌റോ ആക്റ്റീവ് കൂളറും ഉൾപ്പെടുന്നു. ഇത്. സംയോജിത തെർമോ ഇലക്ട്രിക് എഐ കൂളിംഗ് സിസ്റ്റമാണ്. ആർഒജി കുനൈ 3 ഗെയിംപാഡും ആക്സസറിയായി ലഭ്യമാണ്.

Best Mobiles in India

English summary
Asus has introduced two new devices in its ROG segment, which comprises of premium gaming smartphones. Asus ROG Phone 6 and ROG Phone 6 Pro are the new phones launched in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X