അസ്യൂസ് 8ജിബി റാമുമായി രണ്ട് ഫോണുകള്‍ അവതരിപ്പിച്ചു!
അസ്യൂസ് സെന്‍ഫോണ്‍ എആര്‍, സെന്‍ഫോണ്‍ 3 സൂം എന്നീ ഫോണുകളാണ് അസ്യൂസ് അവതരിപ്പിച്ചത്.
അസ്യൂസ് കമ്പനി രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. അസ്യൂസിന്റെ ആദ്യത്തെ ടാങ്കോ, ഡെഡ്രീം സ്മാര്‍ട്ട്‌ഫോണുകളാണിത്.
അസ്യൂസ് സെന്‍ഫോണ്‍ എആര്‍, സെന്‍ഫോണ്‍ 3 സൂം എന്നീ ഫോണുകളാണ് എത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ന്യുഗട്ടാണ് ഈ രണ്ട് ഫോണുകളിലും.

ഈ രണ്ട് ഫോണുകളുടേയും സവിശേഷതകള്‍ നോക്കാം.
അസ്യൂസ് സെന്‍ഫോണ്‍ എആര്‍

ഇത് മറ്റൊരു ടാങ്കോ ഡിവൈസാണ്. ഹോം ബട്ടണില്‍ തന്നെ ഫിങ്കര്‍പ്രിന്റ് സെന്‍സറും ഉള്‍പ്പടുത്തിയിട്ടുണ്ട്.
. 5.7ഇഞ്ച് സൂപ്പര്‍ അമോലെഡ് ക്യൂഎച്ച്ഡി (1440X2560 പിക്‌സല്‍) ഡിസ്‌പ്ലേ.
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍
. മുന്‍ ക്യാമറ 23എംബി സോണി IMX318 ക്യാമറ മോഡ്യൂള്‍
. 8ജിബി റാം
സെന്‍ഫോണ്‍ 3 സൂം

ഇതു വളരെ കട്ടി കുറഞ്ഞ ഭാരം കുറഞ്ഞ സ്മാര്‍ട്ട്‌ഫോണാണ്. 7.9mm കട്ടിയും, 170 ഗ്രാം ഭാരവുമാണ്. ഇതിന്റെ പവര്‍ ബാങ്ക് ഇരട്ടി ആയതിനാല്‍ മറ്റു ഫോണുകളും ഇതില്‍ ചാര്‍ജ്ജ് ചെയ്യാം.
. 5.5ഇഞ്ച് 1080X920 പിക്‌സല്‍) അമോലെഡ് ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 5
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍
. 4ജിബി റാം
. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 ഓപ്പറേറ്റിങ്ങ് സിസ്റ്റം
. മുന്‍ക്യാമറ 13എംബി, പിന്‍ ക്യാമറ 12എംബി
. 5000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








