അസൂസ് സെൻഫോൺ 8 ഫ്ലിപ്പ്, സെൻഫോൺ 8 മിനി എന്നിവ പുറത്തിറങ്ങുക കിടിലൻ ഫീച്ചറുകളുമായി
അസൂസിന്റെ പുതിയ സ്മാർട്ട്ഫോണുകളായ സെൻഫോൺ 8 ഫ്ലിപ്പ്, സെൻഫോൺ 8 അഥവാ സെൻഫോൺ 8 മിനി എന്നിവ അടങ്ങുന്ന പുതിയ സീരിസ് മെയ് 12ന് വിപണിയിലെത്തും. ഈ ഡിവൈസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതിനകം തന്നെ ലീക്ക് റിപ്പോർട്ടുകളിലൂടെ പുറത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ ഡിവൈസുകളുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്ന റെൻഡർ റിപ്പോർട്ടുകൾ കൂടി പുറത്ത് വന്നിരിക്കുകയാണ്.

അസൂസ് സെൻഫോൺ 8 സീരീസ് റെൻഡറുകൾ
സെൻഫോൺ 8 ഫ്ലിപ്പ് സ്മാർട്ട്ഫോണിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ പിൻഭാഗത്ത് ഒരു മോട്ടറൈസ്ഡ് ഫ്ലിപ്പ് ക്യാമറ സെറ്റപ്പുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുന്നത്. ഈ ക്യാമറ മുൻവശത്തേക്ക് ഫ്ലിപ്പുചെയ്യുന്നതിലൂടെ മുൻവശത്തെ സെൻസറുകളായി ഉപയോഗിക്കാം. നേരത്തെ സെൻഫോൺ മോഡലുകളിൽ നമ്മൾ കണ്ടതിന് സമാനമായ ക്യാമറ ഡിസൈനാണ് ഇത്. 91 മൊബൈൽസിന്റെ റിപ്പോർട്ടിനൊപ്പം പുറത്ത് വിട്ട റെൻഡർ ഇമേജുകളിൽ നിന്ന് അസൂസ് സെൻഫോൺ 8 ഫ്ലിപ്പിന്റെ ക്യാമറ വ്യക്തമായി കാണാം.

നേരത്തെ പുറത്ത് വന്ന റെൻഡറുകളിൽ കാണ്ടത് പോലെ അസൂസ് സെൻഫോൺ 8 മിനി ഒരു ഫ്ലിപ്പ് ക്യാമറ സെറ്റപ്പ് ഇല്ലാതെ ആയിരിക്കും വരുന്നത്. അതിന്റെ വലിപ്പം ചെറുതായതിനാൽ ആയിരിക്കും ഈ സംവിധാനം ഒഴിവാക്കിയത്. ഇതിന് പകരം സെൽഫി ക്യാമറ സെൻസറിനായി ഒരു പഞ്ച്-ഹോൾ കട്ട് ഔട്ടും പിന്നിൽ ഡ്യൂവൽ ക്യാമറ സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ടായിരിക്കും.

അസൂസ് സെൻഫോൺ 8 സീരീസ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
സെൻഫോൺ 8 ഫ്ലിപ്പിന്റെ സവിശേഷതകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും സെൻഫോൺ 7 പ്രോയുടെ സവിശേഷതകളോട് സാമ്യമുള്ള സവിശേഷതകളായിരിക്കും ഈ ഡിവൈസിലും ഉണ്ടായിരിക്കുക. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ഡിസ്പ്ലേയായിരിക്കും ഡിവൈസിൽ ഉണ്ടായിരിക്കുക. സ്‌നാപ്ഡ്രാഗൺ 888 എസ്ഒസി, 8 ജിബി റാം, 256 ജിബി സ്റ്റോറേജ് സ്പേസ്, 64 എംപി മെയിൻ യൂണിറ്റുള്ള മൂന്ന് റിയർ ക്യാമറ സെൻസറുകൾ, 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററി എന്നിവയും ഡിവൈസിൽ ഉണ്ടായിരിക്കും.

അസൂസ് സെൻഫോൺ 8 മിനിയിൽ 5.92 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയായിരിക്കും ഉണ്ടാവുക. എഫ്എച്ച്ഡി + റെസല്യൂഷനോടുകൂടിയ ഡിസപ്ലെ ആയിരിക്കും ഇത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്‌പെയ്‌സുമുള്ള ഡിവൈസിൽ സ്‌നാപ്ഡ്രാഗൺ 888 എസ്ഒസി ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 64 എംപി, 12 എംപി ക്യാമറ സെൻസറുകൾ, 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഡിവൈസിലെ മറ്റ് സവിശേഷതകൾ.

വിപണിയിലെ മത്സരത്തിൽ സെൻഫോൺ 8 സീരിസ്
വൺപ്ലസ് 9 പ്രോ, സാംസങ് ഗാലക്സി എസ്20, ഷവോമി 11 അൾട്ര എന്നിവയടങ്ങുന്ന മറ്റ് മുൻനിര ഡിവൈസുകളുമായിട്ടായിരിക്കും അസൂസ് സെൻഫോൺ 8 ഫ്ലിപ്പ് മത്സരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ സ്മാർട്ട്‌ഫോണുകളിൽ മികച്ച ക്യാമറ സെൻസറുകൾ, ദീർഘനേരം നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് എന്നിങ്ങനെയുള്ള സവിശേഷതകൾ ഉണ്ട്. ഇതിനോട് മത്സരിക്കുന്ന സെൻഫോൺ 8 ഫ്ലിപ്പിൽ 8കെ വീഡിയോ റെക്കോർഡങ് സപ്പോർട്ടും ഫ്ലിപ്പ് ക്യാമറ മൊഡ്യൂളും ഉണ്ട്.

സെൻഫോൺ 8 മിനി മോഡൽ കോംപാക്റ്റ് ഐഫോണായ ഐഫോൺ 12 മിനിക്കെതിരെ മത്സരിക്കാം. 5.4 ഇഞ്ച് ചെറിയ ഡിസ്‌പ്ലേയും വളരെക്കാലം നീണ്ടുനിൽക്കാത്ത വളരെ ചെറിയ ബാറ്ററിയും ഉൾപ്പെടെ വിവിധ കാരണങ്ങളാൽ ഐഫോൺ 12 മിനി വിജയിക്കാത്ത മോഡലാണ്. സെൻഫോൺ മിനി മോഡൽ മുകളിൽ കൊടുത്തിരിക്കുന്ന സവിശേഷതകളോടെ ലോഞ്ച് ചെയ്താൽ അത് മികച്ച കോംപാക്റ്റ് സ്മാർട്ട്‌ഫോണുകളിൽ ഒന്നായിരിക്കും.


Click it and Unblock the Notifications








