അസൂസ് സെൻഫോൺ 8 സീരിസിന്റെ ഇന്ത്യയിലെ ലോഞ്ച് മാറ്റിവച്ചു, വില വിവരങ്ങൾ പുറത്ത്

|

അസൂസ് സെൻഫോൺ 8 സീരിസ് നാളെ ആഗോള വിപണിയിൽ അവതരിപ്പിക്കും. ഇന്ത്യയിലെ ലോഞ്ചും നാളെയായിരുന്നു നടക്കേണ്ടിയിരുന്നത് എന്നാൽ ഇത് കമ്പനി മാറ്റിവച്ചു. രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ലോഞ്ച് മാറ്റിവച്ചത്. ഗ്ലോബൽ ലോഞ്ചിൽ മാറ്റം വരുത്തിയിട്ടില്ല. ഈ സീരിസിൽ സ്റ്റാൻഡേർഡ് വേരിയന്റായ സെൻഫോൺ 8ന് ഒപ്പം സെൻഫോൺ 8 പ്രോ, സെൻഫോൺ 8 മിനി എന്നിവയും ഉണ്ടായിരിക്കും. കറങ്ങുന്ന ക്യാമറ മൊഡ്യൂൾ ഒഴിവാക്കിയാകും സ്റ്റാൻഡേർഡ് സെൻഫോൺ 8 പുറത്തിറങ്ങുക. ഇതിൽ പഞ്ച്-ഹോൾ ഡിസൈൻ ഉണ്ടായിരിക്കും. ലോഞ്ചിന് മുന്നോടിയായി സെൻ‌ഫോൺ 8ന്റെ വില വിവരങ്ങൾ പുറത്ത് വന്നു.

സെൻഫോൺ

ടിപ്പ്സ്റ്റർ സുധാൻഷുവുമായി സഹകരിച്ച് 91 മൊബൈൽസ് പുറത്ത് വിട്ട റിപ്പോർട്ടിലാണ് അസൂസ് സെൻഫോൺ 8ന്റെ വില വിവരങ്ങൾ വെളിപ്പെടുത്തിയത്. സ്റ്റാൻഡേർഡ് സെൻഫോൺ 8ന്റെ യൂറോപ്യൻ വേരിയന്റിന്റെ വിലയാണ് ഈ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 700 യൂറോ (ഏകദേശം 62,400 രൂപ) ആയിരിക്കും വില എന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ വായിക്കുക: ഗെയിമിങ് ഇഷ്ടമാണോ?, നിങ്ങൾ അറിഞ്ഞിരിക്കേണ്ട 10 മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ ഇവയാണ്കൂടുതൽ വായിക്കുക: ഗെയിമിങ് ഇഷ്ടമാണോ?, നിങ്ങൾ അറിഞ്ഞിരിക്കേണ്ട 10 മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ ഇവയാണ്

വില

8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള സെൻഫോൺ 8 സ്മാർട്ട്ഫോണിന് യൂറോ 750 (ഏകദേശം 66,916 രൂപ) ആയിരിക്കും വില എന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ ഡിവൈസിന്റെ ഹൈ എൻഡ് മോഡലായ 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 800 യൂറോ (ഏകദേശം 71,300 രൂപ) വിലയുണ്ടായിരിക്കും. സീരിസിലെ മറ്റ് രണ്ട് ഡിവൈസുകളുടെ വിലയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

സെൻഫോൺ 8 സീരീസ്

സെൻഫോൺ 8 സീരീസ് ഇന്ത്യൻ വിപണിയിലേക്കും വൈകാതെ എത്തുമെന്ന കാര്യം ഉറപ്പാണ്. നിലവിലെ കൊവിഡ് സാഹചര്യത്തിൽ മാറ്റം വരുന്നതോടെ ഇത് ഇന്ത്യൻ വിപണിയിലും ലോഞ്ച് ചെയ്യും. സെൻഫോൺ 8 മിനി അടുത്തിടെ ഇന്ത്യയിലെ ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) സർട്ടിഫിക്കേഷൻ ക്ലിയർ ചെയ്തിരുന്നു. മുകളിൽ കൊടുത്തിരിക്കുന്ന വില വിവരങ്ങൾ യൂറോപ്യൻ വേരിയന്റിന്റെ ആയതിനാൽ തന്നെ സെൻഫോൺ 8ന്റെ കൃത്യമായ ഇന്ത്യയിലെ വില കൃത്യമായി അറിയാൻ സാധിക്കില്ല.

കൂടുതൽ വായിക്കുക: 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച അഞ്ച് സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച അഞ്ച് സ്മാർട്ട്‌ഫോണുകൾ

അസൂസ് സെൻഫോൺ 8: സവിശേഷതകൾ

അസൂസ് സെൻഫോൺ 8: സവിശേഷതകൾ

മുൻ തലമുറ മോഡലുകളിൽ കണ്ട ഫ്ലിപ്പ് ക്യാമറ മൊഡ്യൂളിനുപകരം പഞ്ച്-ഹോൾ ഡിസൈനുമായിട്ടായിരിക്കും അസൂസ് സെൻഫോൺ 8 പുറത്തിറങ്ങുക എന്ന് അതിന്റെ ഔദ്യോഗിക ടീസർ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. സെൻഫോൺ 8 മിനിയിലും ഇതിന് സമാനായ സവിശേഷതയായിരിക്കും ഉണ്ടാവുക. സെൻ‌ഫോൺ 8 എഫ്‌എച്ച്‌ഡി + റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലെയുമായിട്ടായിരിക്കും പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ. ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 888 പ്രോസസറിന്റെ കരുത്തിലായിരിക്കും സെൻഫോൺ 8 സീരീസ് പ്രവർത്തിക്കുന്നത്.

ഡ്യുവൽ ക്യാമറ

ആൻഡ്രോയിഡ് 11 ഒഎസ് ഉപയോഗിച്ചായിരിക്കും സെൻഫോൺ സീരിസിലെ ഡിവൈസുകൾ പ്രവർത്തിക്കുന്നത്. ഇതിനൊപ്പം സെൻയുഐ സ്‌കിൻ ഉണ്ടായിരിക്കും. 64 എംപി സോണി ഐഎംഎക്സ് 686 സെൻസറും 12 എംപി വൈഡ് ആംഗിൾ ലെൻസുമുള്ള ഡ്യുവൽ ക്യാമറ സെറ്റപ്പായിരിക്കും ഡിവൈസിന് പിന്നിൽ ഉണ്ടാവുക. യുഎസ്ബി ടൈപ്പ്-സി പോർട്ടിലൂടെ ചാർജ് ചെയ്യാവുന്ന ഡിവൈസിൽ 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,000 എംഎഎച്ച് ബാറ്ററിയും ഉണ്ടായിരിക്കും.

കൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്‌ചയിലെ ഏറ്റവും ട്രന്റിങ് ആയ 6 സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്‌ചയിലെ ഏറ്റവും ട്രന്റിങ് ആയ 6 സ്മാർട്ട്‌ഫോണുകൾ

Best Mobiles in India

English summary
Asus Zenfone 8 Series will be launched in the global market tomorrow. The launch in India was also scheduled for tomorrow but the company postponed it. Price details of Zenfone 8 out ahead of launch.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X