അസ്യൂസ് സെൻഫോൺ 8 സീരീസ് സ്മാർട്ട്‌ഫോണുകൾ മെയ് 12 ന് അവതരിപ്പിച്ചേക്കും
അസ്യൂസ് ഉടൻ തന്നെ സെൻഫോൺ 8 എന്ന പുതിയ ജനറേഷൻ സ്മാർട്ട്‌ഫോൺ സീരീസ് പുറത്തിറക്കും. അസ്യൂസ് സെൻഫോൺ 8 പ്രോയും സെൻഫോൺ മിനിയും സ്റ്റാൻഡേർഡ് സെൻഫോൺ 8 നൊപ്പം അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു. ഗീക്ക്ബെഞ്ച് ഡാറ്റാബേസ് അടുത്തിടെ സെൻഫോൺ 8 സീരീസ് മോഡലുകളുടെ പ്രധാന ഹാർഡ്‌വെയർ സവിശേഷതകൾ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ കമ്പനി ഔദ്യോഗികമായി ഈ സ്മാർട്ഫോൺ സീരീസ് എന്ന് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
കൂടുതൽ വായിക്കുക: സെൽഫി മോഡുമായി ഫ്യൂജിഫിലിം ഇൻസ്റ്റാക്‌സ് മിനി 40 ക്യാമറ ഇന്ത്യൻ വിപണിയിലെത്തി

അസ്യൂസ് സെൻഫോൺ 8 സീരീസ് അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ
അസ്യൂസ് സെൻഫോൺ 8, സെൻഫോൺ 8 പ്രോ തുടങ്ങിയ സ്മാർട്ഫോണുകൾ മെയ് 12 ന് അവതരിപ്പിക്കും. മേൽപ്പറഞ്ഞ തീയതിയിൽ സെൻഫോൺ 8 സീരീസിൻറെ വരവ് സ്ഥിരീകരിക്കുന്ന ഒരു ടീസറും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ഈ സ്മാർട്ട്‌ഫോൺ കോംപാക്റ്റ് വലുപ്പം കാണിക്കുകയും ടീസർ അനുസരിച്ച് വലിയ പ്രകടനം നിങ്ങൾക്ക് നൽകുകയും ചെയ്യും. ഈ സ്മാർട്ഫോൺ സീരിസിൻറെ രൂപകൽപ്പനയോ മറ്റുള്ള സവിശേഷതകളോ ഔദ്യോഗികമായി പോസ്റ്ററിൽ നൽകിയിട്ടില്ല.

ഗീക്ക്ബെഞ്ച് ഡാറ്റാബേസ് പരിശോധിക്കുമ്പോൾ അറിയുവാൻ സാധിക്കുന്നത് സെൻഫോൺ 8 സീരിസിന് ഹാൻഡ്സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത് സ്നാപ്ഡ്രാഗൺ 888 പ്രോസസ്സറാണ്. ഈ പ്രീമിയം ഒക്ടാ കോർ ക്വാൽകോം ചിപ്‌സെറ്റിന് 5 ജി നെറ്റ്‌വർക്ക് സപ്പോർട്ട് ലഭ്യമാണ്. അതിനാൽ സെൻഫോൺ 8 സീരീസിൽ ഈ സവിശേഷതയും നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. അസ്യൂസ് സെൻഫോൺ 8 സ്മാർട്ഫോൺ 16 ജിബി റാമിൽ ലഭ്യമാണ്, കൂടാതെ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും പ്രവർത്തിക്കുന്നത്.

നിലവിലെ ഫ്ലാഗ്ഷിപ്പുകളിൽ ഭൂരിഭാഗവും ഉയരമുള്ള ഡിസ്പ്ലേയ്ക്കായി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ അസ്യൂസിൻറെ സെൻഫോൺ 8 സീരീസിന് കോംപാക്റ്റ് വേരിയൻറ് ഉണ്ടാകും. 5.9 ഇഞ്ച് ഡിസ്‌പ്ലേ വരുന്ന ഒന്നാണ് സെൻഫോൺ 8 മിനി. സെൻഫോൺ 8, സെൻഫോൺ 8 പ്രോ എന്നിവ ഒരു വലിയ പാനൽ നൽകിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു. എഫ്‌എച്ച്‌ഡി + റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റുമായി സെൻഫോൺ 8 മിനി വരുന്നു.

ശേഷിക്കുന്ന വേരിയന്റുകൾ ഉയർന്ന ക്യൂഎച്ച്ഡി+ റെസല്യൂഷനെ സപ്പോർട്ട് ചെയ്യുമോ അല്ലെങ്കിൽ സമാന എഫ്എച്ച്ഡി + ഡിസ്‌പ്ലേ ഉണ്ടോ എന്ന് കാണേണ്ടതുണ്ട്. സ്റ്റാൻഡേർഡിലെയും പ്രോ വേരിയന്റിലെയും സ്‌ക്രീൻ റെസലൂഷൻ 120Hz ന് സമാനമാകും. നിലവിലെ കണക്കനുസരിച്ച്, സെൻഫോൺ 8 മിനി ഫോണിൻറെ സവിശേഷതകൾ മാത്രമേ ലഭ്യമായിട്ടുള്ളു. അൾട്രാ വൈഡ് ആംഗിൾ സെൻസറിനൊപ്പം 64 എംപി സോണി ഐഎംഎക്സ് 686 പ്രൈമറി ക്യാമറയും ഇതിലുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ നിങ്ങൾ കണ്ടേക്കാം. കൂടാതെ, സെൻഫോൺ 8 സീരീസ് മെയ് 12 ന് ഇന്ത്യയിൽ ഔദ്യോഗികമായി നടക്കുമോ ഇല്ലയോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. കമ്പനി ഇതുവരെ ഇതിനെ പ്രതിപാദിക്കുന്ന വിശദാംശങ്ങൾ ഒന്നുംതന്നെ പങ്കുവെച്ചിട്ടില്ല.


Click it and Unblock the Notifications








