Home
Mobile

അസൂസ് സെൻ‌ഫോൺ 8 സീരീസ് പുറത്തിറങ്ങുക സ്‌നാപ്ഡ്രാഗൺ‌ 888 എസ്ഒസിയുടെ കരുത്തുമായി

അസൂസ് സെൻ‌ഫോൺ 8 സീരീസ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഈ സീരീസിനെക്കുറിച്ചുള്ള വിവരങ്ങൾ ഇതിനകം തന്നെ ഓൺ‌ലൈനിൽ പ്രചരിച്ചിട്ടുണ്ട്. സെൻഫോൺ 7 സീരിസിൽ രണ്ട് മോഡലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അസൂസ് സെൻഫോൺ 7, അസൂസ് സെൻഫോൺ 7 പ്രോ എന്നിവയായിരുന്നു ഈ മോഡലുകൾ. ഇതിന്റെ പിൻഗാമിയായ പുതിയ സീരിസിലും രണ്ട് ഡിവൈസുകൾ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ സ്മാർട്ട്ഫോണുകളുടെ പ്രധാന സവിശേഷതകൾ ലീക്ക് റിപ്പോർട്ടുകളിൽ വെളിപ്പെടുത്തി.

സ്‌നാപ്ഡ്രാഗൺ 888 എസ്ഒസി

റിപ്പോർട്ടുകൾ അനുസരിച്ച് സ്‌നാപ്ഡ്രാഗൺ 888 എസ്ഒസി ആയിരിക്കും അസൂസ് സെൻഫോൺ 8 സീരിസിലെ ഡിവൈസുകൾക്ക് കരുത്ത് നൽകുന്നത്. ഇത് അസൂസിന്റെ ഫ്ലാഗ്ഷിപ്പ് ഫോൺ സീരിസായതിനാൽ തന്നെ ഈ കരുത്തൻ ചിപ്പ്സെറ്റ് ഉണ്ടാകുമെന്ന റിപ്പോർട്ട് ശരിയാകാനാണ് സാധ്യത. ടിപ്പ്സ്റ്റർ പുറത്ത് വിട്ട ട്വീറ്റിൽ അസൂസ് ഫോൺ സീരിസിലെ വ്യത്യസ്ത മോഡലുകളുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ഈ ട്വീറ്റ് ZS590KS എന്ന മോഡൽ നമ്പറുള്ള ഒരു ഫോണിനെകുറിച്ചുള്ള സൂചനകളും നൽകുന്നു.

ലീക്ക്

ലീക്ക് റിപ്പോർട്ടുകളിലുള്ള മോഡൽ നമ്പരിലുള്ള ഫോൺ SAKE എന്ന രഹസ്യനാമത്തിലാണ് ഉള്ളത്. 120Hz റിഫ്രഷ് റേറ്റുള്ള 5.9 ഇഞ്ച് ഫുൾ-എച്ച്ഡി+ ഡിസ്‌പ്ലേയായിരിക്കും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക. ഈ മോഡൽ സെൻഫോൺ 8 ആയിരിക്കുമെന്നാണ് ടിപ്‌സ്റ്റർ അഭിഷേക് യാദവ് വെളിപ്പെടുത്തിയത്. സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയായിരിക്കും ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. ഒന്നിലധികം ക്യാമറ സെൻസറുകളും ഈ ഡിവൈസിൽ ഉണ്ടായിക്കും.

ക്യാമറ

ടിപ്പ്സ്റ്റർ പുറത്ത് വിട്ട റിപ്പോർട്ടുകൾ അനുസരിച്ച് 64 മെഗാപിക്സൽ സോണി IMX686, സോണി IMX663 സെൻസറുകളോടെ ആയിരിക്കും ഈ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുന്നത്. ZS673KS എന്ന മോഡൽ നമ്പരുള്ള മറ്റൊരു ഫോണും ലീക്ക് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇത് സെൻഫോൺ 8 പ്രോ ആയിരിക്കും. ഈ ഡിവൈസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും ടിപ്പ്സ്റ്റർ പുറത്ത് വിട്ടിട്ടില്ല. 144Hz റിഫ്രഷ് റേറ്റുള്ള ഫുൾ-എച്ച്ഡി + ഡിസ്‌പ്ലേയുള്ള സ്മാർട്ട്ഫോണായിരിക്കും ഇതെന്നും സ്‌നാപ്ഡ്രാഗൺ 888 എസ്ഒസി തന്നെയാരിക്കും ഡിവൈസിന് കരുത്ത് നൽകുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 അസൂസ് സെൻഫോൺ

24 മെഗാപിക്സൽ OV24B1Q സെൻസറുമായിട്ടായിരിക്കും അസൂസ് സെൻഫോൺ 8 പ്രോ പുറത്തിറങ്ങുക. പിന്നിൽ 64 മെഗാപിക്സൽ സോണി IMX686, OM13855, OV8856 സെൻസറുകളും ഉണ്ടായിരിക്കും. ടിപ്പ്സ്റ്റർ @ReaMEIZU പുറത്ത് വിട്ട ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് പിക്കാസോ, വോഡ്ക എന്നീ രഹസ്യനാമങ്ങളുള്ള മറ്റ് രണ്ട് ഫോണുകൾ കൂടി അസൂസ് പുറത്തിറക്കാനൊരുങ്ങുന്നുണ്ട്. പിക്കാസോയ്ക്ക് ZS675KW എന്ന കോഡ് നെയിം ആണ് ഉള്ളതെന്നും 24 മെഗാപിക്സൽ OV24B1Q ഫ്രണ്ട് ക്യാമറയാണ് ഈ ഡിവൈസിന് ഉണ്ടാവുകയെന്നും റിപ്പോർട്ടുകളുണ്ട്.

അസൂസ് സെൻഫോൺ 8 സീരിസ്

ഈ ഡിവൈസിന്റെ പിൻ ക്യാമറകളിൽ 64 മെഗാപിക്സൽ സോണി IM686 സെൻസർ, സോണി IMX363 സെൻസർ, മറ്റൊരു OV08A സെൻസർ എന്നിവ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അസൂസിന്റെ വോഡ്ക എന്ന രഹസ്യനാമമുള്ള ഫോണും സ്നാപ്ഡ്രാഗൺ 888 എസ്ഒസിയുമായിട്ടാണ് പുറത്തിറങ്ങുക എന്ന് ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ ഫോണുകൾ അസൂസ് സെൻഫോൺ 8 സീരിസിന്റെ ഭാഗമായിരിക്കുമോ എന്ന കാര്യം വ്യക്തമല്ല. ഇതുവരെ ഇക്കാര്യത്തിൽ കമ്പനി സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല.

Best Mobiles in India

English summary
Asus is preparing to launch the Asus ZenFone 8 Series. Information about this series has already been circulated online.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X