Home
Mobile

അസൂസ് സെൻഫോൺ 8 പുറത്തിറങ്ങുക സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തോടെ

അസൂസ് സെൻഫോൺ 8 സീരീസ് സ്മാർട്ട്‌ഫോണുകൾ വൈകാതെ പുറത്തിറങ്ങും. സെൻഫോൺ 8, സെൻഫോൺ 8 പ്രോ, സെൻഫോൺ 8 മിനി എന്നീ മൂന്ന് ഡിവൈസുകളായിരിക്കും ഈ സീരിസിൽ അസൂസ് പുറത്തിറക്കുക എന്നാണ് റിപ്പോർട്ടുകൾ. സീരീസിലെ മൂന്ന് സ്മാർട്ട്‌ഫോണുകളും മുൻനിര ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിലായിരിക്കും പ്രവർത്തിക്കുകയെന്നും പുതുതായി പുറത്ത് വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സ്നാപ്ഡ്രാഗൺ 888 എസ്ഒസി

സ്നാപ്ഡ്രാഗൺ 888 എസ്ഒസിയുമായി അസൂസ് സെൻഫോൺ 8 മിനി അടുത്തിടെ ഗീക്ക്ബെഞ്ച് ലിസ്റ്റിങിൽ കണ്ടെത്തിയിരുന്നു. ഇതേ ചിപ്‌സെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന മറ്റൊരു സ്മാർട്ട്ഫോണും ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിൽ കണ്ടെത്തി. എക്സ്ഡി‌എ ഡവലപ്പേഴ്സിന്റെ റിപ്പോർട്ട് അനുസരിച്ച് ഈ ഹാൻഡ്‌സെറ്റ് സെൻ‌ഫോൺ 8 ആണെന്നാണ് സൂചനകൾ. ഡിവൈസുകളുടെ മോഡൽ നമ്പർ, ചില സവിശേഷതകൾ എന്നിവ ഈ ലിസ്റ്റിങ്ങിൽ നിന്നും വ്യക്തമാകുന്നുണ്ട്.

ഗീക്ക്ബെഞ്ച്

ലഹീന മദർബോർഡും ASUS_I004D എന്ന മോഡൽ നമ്പറുമുള്ള സ്മാർട്ട്‌ഫോൺ ഗീക്ക്ബെഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സിംഗിൾ, മൾട്ടി കോർ ടെസ്റ്റുകളിൽ യഥാക്രമം 1124, 3669 സ്കോർ നേടാൻ ഈ സ്മാർട്ട്‌ഫോണിന് സാധിച്ചു. ആൻഡ്രോയിഡ് 11 സോഫ്റ്റ്‌വെയറിൽ പ്രവർത്തിക്കുന്നതും 16 ജിബി റാം വരെ ഓപ്ഷൻ ഉള്ളതുമാണ് ഈ സ്മാർട്ട്ഫോൺ. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് സ്മാർട്ട്‌ഫോണിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വരും ദിവസങ്ങളിൽ ഡിവൈസിനെ കൂടുതൽ സർട്ടിഫിക്കേഷൻ സൈറ്റുകളിൽ കണ്ടെത്തിയേക്കും.

ക്വാൽകോം

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ASUS_I006D എന്ന മോഡൽ നമ്പറുള്ള സെൻഫോൺ 8 മിനിയും ഗീക്ക്ബെഞ്ച് ലിസ്റ്റിങിൽ കണ്ടെത്തി. സെൻഫോൺ 8 മിനിയിൽ 16 ജിബി വരെ റാം വരുമെന്നും ആൻഡ്രോയിഡ് 11 ഒഎസിൽ പ്രവർത്തിക്കുന്ന ഡിവൈസ് ആയിരിക്കും ഇതെന്നുമാണ് റിപ്പോർട്ടുകൾ. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 5.92 ഇഞ്ച് ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയും ഡിവൈസിൽ ഉണ്ടായിരിക്കും. സ്റ്റാൻഡേർഡ് വേരിയന്റിലും സമാനമായ റിഫ്രഷ് റേറ്റ് പ്രതീക്ഷിക്കാം.

സെൻഫോൺ 8 മിനി

അസൂസ് സെൻഫോൺ 8 മിനിയിൽ അതിന്റെ മുൻഗാമിയായ അസൂസ് സെൻഫോൺ 7ലേത് പോലെ റോട്ടേറ്റിങ് ക്യാമറ ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്. ഇതിൽ 64 എംപി പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസ് എന്നിവ ഉണ്ടായിരിക്കും. സെൻഫോൺ 8 മിനിയിലെ മറ്റ് സവിശേഷതകളായി റിപ്പോർട്ടുകളിൽ പറയുന്നത്സ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, 30W ഫാസ്റ്റ് ചാർജിങ് എന്നിവയാണ്.

റോഗ് ഫോൺ 5

നിലവിൽ അസൂസിന്റെ ഏറ്റവും പുതിയ ഡിവൈസാണ് റോഗ് ഫോൺ 5. 49,999 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോണിന് 144Hz ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റ്, 65W ഫാസ്റ്റ് ചാർജിങുള്ള 6,000 mAh ബാറ്ററി എന്നിവയാണ് ഉള്ളത്. വിപണിയെ ഏറ്റവും കരുത്തുള്ള സ്മാർട്ട്ഫോണുകളിൽ ഒന്ന് കൂടിയാണ് റോഗ്ഫോൺ 5. പുറത്തിറങ്ങാൻ പോകുന്ന സെൻ‌ഫോൺ 8 സീരീസിന് റോഗ് ഫോൺ 5നെക്കാൾ കൂടുതൽ വിലയിലോ സമാനമായ വിലയിലോ പുറത്തിറങ്ങിയേക്കും.

Best Mobiles in India

English summary
Asus Zenfone 8 Series smartphones will be released soon. The series will have three devices: the ZenFone 8, ZenFone 8 Pro and ZenFone 8 Mini.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X