വിപണി പിടിക്കാൻ അസൂസിന്റെ പുതിയ താരം; അസൂസ് സെൻഫോൺ 9 അവതരിപ്പിച്ചു

|

അസൂസ് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ സെൻഫോൺ 9 അവതരിപ്പിച്ചു. തായ്‌വാനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡിന്റെ ഈ പുതിയ ഡിവൈസ് ആകർഷകമായ ഫീച്ചറുകളുമായിട്ടാണ് വരുന്നത്. ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ക്വാൽകോം സ്നാപ്ഡ്രാഗൺ 8+ ജെൻ 1 എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള ഒരു ഹോൾ-പഞ്ച് ഡിസ്‌പ്ലേയും ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്.

 

അസൂസ് സെൻഫോൺ 9

അസൂസ് സെൻഫോൺ 9ൽ 50-മെഗാപിക്സൽ സോണി IMX766 പ്രൈമറി സെൻസറാണുള്ളത്. 4,300mAh ബാറ്ററിയും ഫോണിലുണ്ട്. ഡൈറക് എച്ച്ഡി സൗണ്ടുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. 16 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും അസൂസ് സെൻഫോൺ 9ൽ കമ്പനി നൽകിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

പുതിയ ആപ്പിൾ ഐഫോൺ 13 വിലക്കുറവിൽ സ്വന്തമാക്കാം; ഓഫർ പരിമിതകാലത്തേക്ക് മാത്രംപുതിയ ആപ്പിൾ ഐഫോൺ 13 വിലക്കുറവിൽ സ്വന്തമാക്കാം; ഓഫർ പരിമിതകാലത്തേക്ക് മാത്രം

അസൂസ് സെൻഫോൺ 9: വില, ലഭ്യത

അസൂസ് സെൻഫോൺ 9: വില, ലഭ്യത

അസൂസ് സെൻഫോൺ 9 മൂന്ന് വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടില്ല. യൂറോപ്യൻ വിപണിയിൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 799 യൂറോ ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 64,800 രൂപയോളമാണ്. ഫോണിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലും 16 ജിബി റാമും 256 ജിബി സ്റ്റോറേജ് മോഡലും അവതരിപ്പിച്ചിട്ടുണ്ട്.

കളറുകൾ
 

മിഡ്‌നൈറ്റ് ബ്ലാക്ക്, മൂൺലൈറ്റ് വൈറ്റ്, സൺസെറ്റ് റെഡ്, സ്റ്റാറി ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് അസൂസ് സെൻഫോൺ 9 വിപണിയിൽ ലഭ്യമാകുന്നത്. ഈ സ്മാർട്ട്ഫോണിന്റെ വിൽപ്പന തായ്വാനിൽ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ട്ഫോൺ എപ്പോഴായിരിക്കും ലോഞ്ച് ചെയ്യുന്ന എന്ന കാര്യം ഇതുവരെ വ്യക്തമല്ല. വൈകാതെ തന്നെ ഡിവൈസ് ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.

അടുത്ത ഒടിയനാകുമോ നത്തിങ് ഫോൺ (1)? പരാതികളും പോരായ്മകളും തുടർക്കഥഅടുത്ത ഒടിയനാകുമോ നത്തിങ് ഫോൺ (1)? പരാതികളും പോരായ്മകളും തുടർക്കഥ

അസൂസ് സെൻഫോൺ 9: സവിശേഷതകൾ

അസൂസ് സെൻഫോൺ 9: സവിശേഷതകൾ

അസൂസ് സെൻഫോൺ 9ൽ 5.9-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,400 പിക്സൽസ്) ഡിസ്പ്ലെയാണ് കമ്പനി നൽകിയിരിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള സാംസങ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇത്. 20:9 അസ്പാക്ട് റേഷിയോവും 1,100 നിറ്റ് പീക്ക് ബ്രൈറ്റ്‌നസുമുള്ള ഡിസ്പ്ലെയിൽ ഡിസിഐ-പി3 കളർ ഗാമറ്റിന്റെ 112 ശതമാനം കവറേജും ഉണ്ട്. HDR10, HDR10+ സർട്ടിഫൈഡ് ഡിസ്‌പ്ലേ ഓൾവേയ്സ് ഓൺ ഫീച്ചറുമായി വരുന്നു. കോർണിങ് ഗോറില്ല ഗ്ലാസ് വിക്‌റ്റസ് പാനൽ പ്രോട്ടക്ഷനും ഈ ഫോണിലുണ്ട്.

പ്രോസസർ

അസൂസ് സെൻഫോൺ 9ന് കരുത്ത് നൽകുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 8+ ജെൻ 1 എസ്ഒസി എന്ന ക്വാൽകോമിന്റെ ഏറ്റവും കരുത്തുള്ള പ്രോസസറാണ്. ഗെയിമിങ് അടക്കമുള്ള ഏത് തരം ജോലികൾക്കും മികച്ച പെർഫോമൻസ് നൽകാൻ ഈ പ്രോസസറിന് സാധിക്കും. 16 ജിബി വരെ LPDDR5 റാമും അഡ്രീനോ 730 ജിപിയുവും പ്രോസസറിനൊപ്പം ഫോണിന് ശക്തി പകരാനുണ്ട്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള ഈ ഡിവൈസ് ആൻഡ്രോയിഡ് 12 ഔട്ട്-ഓഫ്-ദി-ബോക്‌സിലാണ് പ്രവർത്തിക്കുന്നത്.

12GB റാമിന്റെ കരുത്തുമായി വിപണിയിലെത്തിയ കിടിലൻ സാംസങ് സ്മാർട്ട്ഫോണുകൾ12GB റാമിന്റെ കരുത്തുമായി വിപണിയിലെത്തിയ കിടിലൻ സാംസങ് സ്മാർട്ട്ഫോണുകൾ

ക്യാമറകൾ

രണ്ട് പിൻ ക്യാമറകളുമായിട്ടാണ് അസൂസ് സെൻഫോൺ 9 വരുന്നത്. 50 മെഗാപിക്സൽ സോണി IMX766 പ്രൈമറി സെൻസറാണ് ഇതിൽ നൽകിയിരിക്കുന്നത്. ഇതിനൊപ്പം എഫ്/1.9 ലെൻസും ഉണ്ട്. രണ്ടാമത്തെ ക്യാമറ 12 മെഗാപിക്സൽ സോണി IMX363 സെൻസറാണ്. ഈ സെൻസറിൽ എഫ്/2.2 അൾട്രാ വൈഡ് ലെൻസാണ് ഉള്ളത്. 113-ഡിഗ്രി വ്യൂ ഫീൽഡ് ഉള്ള ലെൻസാണ് ഇത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ്/2.45 ലെൻസുള്ള 12-മെഗാപിക്സൽ സോണി IMX663 ക്യാമറയും നൽകിയിട്ടുണ്ട്.

ക്യാമറ ഫീച്ചറുകൾ

അസൂസ് സെൻഫോൺ 9ലെ പ്രൈമറി ക്യാമറ ആറ്-ആക്സിസ് ജിംബൽ സ്റ്റെബിലൈസറിനുള്ള സപ്പോർട്ടോടെയാണ് വരുന്നത്. പ്രോ വീഡിയോ, സ്ലോ മോഷൻ, ലൈറ്റ് ട്രയൽ, പനോരമ, നൈറ്റ് ഫോട്ടോഗ്രാഫി, ടൈം-ലാപ്‌സ് ഫോട്ടോഗ്രാഫി എന്നിവയുൾപ്പെടെയുള്ള ക്യാമറ മോഡുകളും ഫിൽട്ടറുകളുമായി വരുന്ന ഈ സ്മാർട്ട്ഫോണിലെ ക്യാമറ സെറ്റപ്പ് വളരെ മികച്ചതാണ്.

സാംസങ് ഗാലക്സി എസ്21 എഫ്ഇ സ്മാർട്ട്ഫോണിന് വില കുറച്ചുസാംസങ് ഗാലക്സി എസ്21 എഫ്ഇ സ്മാർട്ട്ഫോണിന് വില കുറച്ചു

കണക്റ്റിവിറ്റി

5ജി, 4ജി LTE, വൈഫൈ 6/ 6E, ബ്ലൂടൂത്ത് v5.2, ജിപിഎസ്/ എ-ജിപിഎസ്/ നാവിക്, എൻഎഫ്സി, എഫ്എം റേഡിയോ, യുഎസ്ബി ടൈപ്പ്-സി, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകൾ അസൂസ് സെൻഫോൺ 9ൽ ഉണ്ട്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, ഗൈറോസ്കോപ്പ്, ഹാൾ സെൻസർ, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് ഓൺബോർഡ് സെൻസറുകൾ. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്.

ബാറ്ററി

30W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,300mAh ബാറ്ററിയാണ് അസൂസ് സെൻഫോൺ 9ൽ ഉള്ളത്. ഒറ്റ ചാർജിൽ 18.5 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് സമയവും 8 മണിക്കൂർ ഗെയിമിങ് സമയവും നൽകാൻ കഴിയുന്ന ബാറ്ററിയാണ് ഇത്. IP68-സർട്ടിഫൈഡ് ബിൽഡും ഈ ഫോണിലുണ്ട്. അതുകൊണ്ട് തന്നെ പൊടിയും വെള്ളവും പ്രതിരോധിക്കാൻ ഫോണിന് സാധിക്കും.

ഇവരാണ് താരങ്ങൾ; 20,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾഇവരാണ് താരങ്ങൾ; 20,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ

ഓഡിയോ

അസൂസ് സെൻഫോൺ 9ൽ ഓഡിയോ റെക്കോർഡിങ് ശേഷി വർദ്ധിപ്പിക്കുന്നതിനായി OZO ഓഡിയോ നോയ്സ് റിഡക്ഷൻ ടെക്നോളജി ഉപയോഗിക്കുന്ന രണ്ട് മൈക്രോഫോണുകളാണ് നൽകിയിരിക്കുന്നത്. മികച്ച മീകച്ച ഓഡിയോ റെക്കോഡിങിന് സഹായിക്കുന്നു. മുകളിൽ സൂചിപ്പിച്ചത് പോലെ ഡിറാക് HD സൗണ്ട് ഉള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളാണ് ഈ അസൂസ് ഫോണിലുള്ളത്. 169 ഗ്രാം ഭാരവും ഫോണിനുണ്ട്.

Best Mobiles in India

English summary
Asus has launched its latest smartphone, the ZenFone 9. This new device comes with impressive features. The launch of the phone in India is yet to be announced.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X