കാത്തിരിക്കൂ, കിടിലൻ സ്മാർട്ട്ഫോണുകൾ ഈ മാസം ഇന്ത്യൻ വിപണിയിലെത്തും

|

പുതിയൊരു സ്മാർട്ട്ഫോൺ വാങ്ങാൻ പദ്ധതിയിട്ടിരിക്കുകയാണ് എങ്കിൽ ഈ മാസം കൂടി കാത്തിരിക്കുന്നതാണ് നല്ലത്. ജനപ്രിയ ബ്രാന്റുകളുടെ നിരവധി സ്മാർട്ട്ഫോണുകൾ ഓഗസ്റ്റ് മാസം വിപണിയിലെത്തും. ആഗോള വിപണിയിൽ ഇതിനകം ലോഞ്ച് ചെയ്ത ഡിവൈസുകളും ഇതിൽ ഉൾപ്പെടുന്നു. അസൂസ്, റെഡ്മി, വിവോ, സാംസങ്, iQOO, പോക്കോ, വിവോ, റിയൽമി തുടങ്ങിയ ബ്രാന്റുകളെല്ലാം പുതിയ ഫോണുകൾ വിപണിയിലെത്തിക്കും.

 

സ്മാർട്ട്ഫോണുകൾ

ഓഗസ്റ്റിൽ ലോഞ്ച് ചെയ്യാൻ പോകുന്ന സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ പല ഫോണുകളുടെയും ലോഞ്ച് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ചില ഫോണുകളുടെ ലോഞ്ച് സംബന്ധിച്ച ലീക്ക് റിപ്പോർട്ടുകൾ മാത്രമേ പുറത്ത് വന്നിട്ടുള്ളു. സ്മാർട്ട്ഫോൺ വിപണി ആകമാനം മാറാൻ പോകുന്ന ഓഗസ്റ്റ് മാസത്തിൽ പുറത്തിറങ്ങുന്ന ഡിവൈസുകൾ വിശദമായി നോക്കാം.

അസൂസ് സെൻഫോൺ 9/ 9Z

അസൂസ് സെൻഫോൺ 9/ 9Z

അസൂസ് സെൻഫോൺ 9 ജൂലൈ 28നാണ് ആഗോള വിപണിയിൽ ലോഞ്ച് ചെയ്തത്. എന്നാൽ ഈ ഡിവൈസ് ഇതുവരെ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല. ഓഗസ്റ്റിൽ എപ്പോഴെങ്കിലും ഈ ഡിവൈസ് ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പഞ്ച്-ഹോൾ കട്ട്‌ഔട്ടുള്ള ഒരു ഫ്ലാറ്റ് പാനലാണ് ഫോണിലുള്ളത്. കോം‌പാക്റ്റ് ഡിസൈനും പരന്ന വശങ്ങളും ഉള്ള ഒരു ബോക്‌സി ഫോം ഫാക്ടറുമായി വരുന്ന ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 8+ ജെൻ 1 പ്രോസസറാണ്.

അടുത്ത ഒടിയനാകുമോ നത്തിങ് ഫോൺ (1)? പരാതികളും പോരായ്മകളും തുടർക്കഥഅടുത്ത ഒടിയനാകുമോ നത്തിങ് ഫോൺ (1)? പരാതികളും പോരായ്മകളും തുടർക്കഥ

ഡിസ്‌പ്ലേ
 

120Hz പുതുക്കൽ നിരക്കുള്ള 5.9-ഇഞ്ച് OLED ഡിസ്‌പ്ലേയുമായിട്ടാണ് അസൂസ് സെൻഫോൺ 9 ഇന്ത്യയിലെത്തുക. AMOLED പാനലായിരിക്കും അസൂസ് 9Zൽ നൽകുന്നത്. ഈ ഫോണിൽ ജിംബൽ സ്റ്റെബിലൈസേഷനോടുകൂടിയ 50 എംപി പ്രധാന ക്യാമറയും ഓട്ടോഫോക്കസോടുകൂടിയ 12 എംപി അൾട്രാവൈഡ് ക്യാമറയും ഉണ്ടായിരിക്കും. ഡ്യുവൽ പിക്സൽ ഓട്ടോഫോക്കസോടുകൂടിയ 12 എംപി സെൽഫി ക്യാമറയായിരിക്കും ഡിവൈസിലുണ്ടാവുക.

iQOO 9T

iQOO 9T

സ്‌നാപ്ഡ്രാഗൺ 8+ Gen 1 പ്രോസസറുമായി ഇന്ത്യയിലെത്തുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണുകളിലൊന്നായിരിക്കും iQOO 9T. ഓഗസ്റ്റ് 2ന് ഈ ഫോൺ അവതരിപ്പിക്കും. ഒരു പെർഫോമൻസ് ഓറിയന്റഡ് സ്‌മാർട്ട്‌ഫോൺ ആയിട്ടായിരിക്കും ഈ ഡിവൈസ് വിപണിയിലെത്തുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് FHD+ E5 AMOLED പാനൽ ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്ന് സൂചനകൾ ഉണ്ട്.

ക്യാമറ

iQOO 9T സ്മാർട്ട്ഫോണിൽ 50 എംപി +13 എംപി +12 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 16 എംപി സെൽഫി ക്യാമറയും ഈ ഡിവൈസിലുണ്ട്. ഈ പിൻ ക്യാമറകളിലൂടെ 4K 30fps വീഡിയോകളും ഫ്രണ്ട് ഫേസിങ് ക്യാമറയിലൂടെ 1080p 30fps വീഡിയോകളും റെക്കോർഡ് ചെയ്യാനാകും. യുഎസ്ബി ടൈപ്പ്-സി പോർട്ടിലൂടെ 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,700mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്.

12GB റാമിന്റെ കരുത്തുമായി വിപണിയിലെത്തിയ കിടിലൻ സാംസങ് സ്മാർട്ട്ഫോണുകൾ12GB റാമിന്റെ കരുത്തുമായി വിപണിയിലെത്തിയ കിടിലൻ സാംസങ് സ്മാർട്ട്ഫോണുകൾ

വൺപ്ലസ് 10ടി

വൺപ്ലസ് 10ടി

വൺപ്ലസിന്റെ ആദ്യത്തെ സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 പ്രോസസർ സ്‌മാർട്ട്‌ഫോണായ വൺപ്ലസ് 10ടി ആഗസ്റ്റ് 3ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. സാൻഡ്‌സ്റ്റോൺ ബ്ലാക്ക്, ജേഡ് ഗ്രീൻ എന്നീ നിറങ്ങളിൽ ഈ ഡിവൈസ് രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 120Hz റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് FHD+ LTPO 2.0 AMOLED പാനലാണ് ഈ ഫോണിൽ ഉണ്ടായിരിക്കും.

ബാറ്ററി

16 ജിബി റാം സപ്പോർട്ടുള്ള ബ്രാൻഡിന്റെ ആദ്യ ഡിവൈസ് ആയിരിക്കും ഇത്. 50 എംപി +16 എംപി +2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിലുള്ളത്. 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും ഈ ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 150W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,800mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്.

പോക്കോ എം5എസ്

പോക്കോ എം5എസ്

പോക്കോ എം5എസ് സ്മാർട്ട്ഫോണും ഓഗസ്റ്റിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. 60Hz റിഫ്രഷ് റേറ്റുള്ള 6.43-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. മീഡിയടെക് ഹീലിയോ ജി95 പ്രോസസറാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. 8 ജിബി വരെ റാമും 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ഫോണിലുണ്ട്.

ഇവരാണ് താരങ്ങൾ; 20,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾഇവരാണ് താരങ്ങൾ; 20,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ

പിൻക്യാമറകൾ

പോക്കോ എം5എസ് സ്മാർട്ട്ഫോണിൽ മൂന്ന് പിൻ ക്യാമറകളാണ് ഉള്ളത്. 64 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാവൈഡ് ക്യാമറ, 2 എംപി ഡെപ്ത് ക്യാമറ എന്നിവയുള്ള ഫോണിൽ 13 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ട്.

റിയൽമി ജിടി നിയോ 3ടി

റിയൽമി ജിടി നിയോ 3ടി

റിയൽമി ആരാധർക്ക് ഓഗസ്റ്റിൽ പ്രതീക്ഷിക്കാവുന്ന ഡിവൈസാണ് റിയൽമി ജിടി നിയോ 3ടി. ഈ ഫോൺ ഇതിനകം തന്നെ ആഗോള വിപണിയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. HDR10+ സർട്ടിഫിക്കേഷനോട് കൂടിയ 6.62-ഇഞ്ച് FHD+ 120Hz റിഫ്രഷ് റേറ്റ് E4 AMOLED ഡിസ്‌പ്ലേയുമായിട്ടാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. 100% DCI-P3 വൈഡ് കളർ ഗാമറ്റ്, 1,300 nits വരെ ബ്രൈറ്റ്നസ് എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. സ്‌നാപ്ഡ്രാഗൺ 870 പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്.

ആൻഡ്രോയിഡ്

ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0ൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ 64 എംപി +8 എംപി +2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 16MP സെൽഫി ക്യാമറയും ഈ ഫോണിലുണ്ട്. 80W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഡിവൈസിൽ ഉണ്ടാവുക.

10,000 രൂപയിൽ താഴെ വിലയുള്ള മികച്ച റിയൽമി ഫോണുകൾ10,000 രൂപയിൽ താഴെ വിലയുള്ള മികച്ച റിയൽമി ഫോണുകൾ

സാംസങ് ഗാലക്സി Z ഫോൾഡ് 4

സാംസങ് ഗാലക്സി Z ഫോൾഡ് 4

സാംസങ് ഗാലക്സി Z ഫോൾഡ് 4 ഓഗസ്റ്റ് 10ന് ലോഞ്ച് ചെയ്യും. ഈ ഡിവൈസ് സാംസങിന്റെ ഇന്നുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച മടക്കാവുന്ന പ്രീമിയം സ്മാർട്ട്ഫോൺ ആയിരിക്കും. ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ പ്രോസസറായ 8+ ജെൻ 1ന്റെ കരുത്തിൽ ആയിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള 7.6-ഇഞ്ച് QXGA+ AMOLED ഇന്റീരിയർ ഡിസ്‌പ്ലേയും 120Hz റിഫ്രഷ് റേറ്റുള്ള 6.2-ഇഞ്ച് HD+ AMOLED എക്സ്റ്റീരിയർ ഡിസ്‌പ്ലേയും ഫോണിലുണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.

50 എംപി പ്രൈമറി ക്യാമറ

സാംസങ് ഗാലക്സി Z ഫോൾഡ് 4ൽ 50 എംപി പ്രൈമറി ക്യാമറ, 12 എംപി അൾട്രാവൈഡ് ക്യാമറ, 10 എംപി ടെലിഫോട്ടോ ക്യാമറ, 10 എംപി എക്സ്റ്റീരിയർ ക്യാമറ, 4 എംപി അണ്ടർ-ഡിസ്‌പ്ലേ സെൽഫി ക്യാമറ എന്നിവയും ഈ ഫോണിലുണ്ട്. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,400mAh ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും.

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 എന്ന സാംസങിന്റെ അടുത്ത തലമുറ ക്ലാംഷെൽ ഫോൾഡബിൾ സ്മാർട്ട്‌ഫോണും ഓഗസ്റ്റിൽ അവതരിപ്പിക്കും. ഈ താരതമ്യേന വില കുറഞ്ഞ മടക്കാവുന്ന സ്‌മാർട്ട്‌ഫോൺ ഓഗസ്റ്റ് 10-ന് ലോഞ്ച് ചെയ്യും. 6.7 ഇഞ്ച് ഇന്റേണൽ ഡിസ്‌പ്ലേയും 2.1 ഇഞ്ച് എക്‌സ്‌റ്റേണൽ ഡിസ്‌പ്ലേയും ഈ ഫോണിൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. 12 എംപി മെയിൻ ക്യാമറയും 12 എംപി അൾട്രാ വൈഡ് ക്യാമറയും ഫോണിൽ ഉണ്ടായിരിക്കും.

ഗെയിം കളിക്കുന്നവർക്ക് വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്‌മാർട്ട്‌ഫോണുകൾഗെയിം കളിക്കുന്നവർക്ക് വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്‌മാർട്ട്‌ഫോണുകൾ

സാംസങ്

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4ൽ സെൽഫികൾക്കായി 10 എംപി ഫ്രണ്ട് ക്യാമറയായിരിക്കം നൽകുന്നത് എന്നും സൂചടനകൾ ഉണ്ട്. സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 പ്രോസസറിന്റെ കരുത്തിൽ ആയിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 25W വയർഡ്, 10W വയർലെസ് ചാർജിങ് സപ്പോർട്ടുള്ള 3,700mAh ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും.

വിവോ വി25

വിവോ വി25

വിവോ വി25 പ്രോയ്‌ക്കൊപ്പം വിവോ വി25 ഈ മാസം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 6.62 ഇഞ്ച് ഫുൾ എച്ച്‌ഡി+ 90ഹെർട്‌സ് റിഫ്രഷ് റേറ്റ് അമോലെഡ് ഡിസ്‌പ്ലേയുമായിട്ടായിരിക്കും ഈ ഫോൺ വരുന്നത്. സ്‌നാപ്ഡ്രാഗൺ 778G പ്രോസസറോ മീഡിയടെക് ഡൈമൻസിറ്റി 1200 ചിപ്‌സെറ്റോ ആയിരിക്കും ഈ ഫോണിൽ ഉണ്ടാവുകയ

66W ഫാസ്റ്റ് ചാർജിങ്

വിവോ വി25 സ്മാർട്ട്ഫോണിൽ 66W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500mAh ബാറ്ററി ഉണ്ടായിരിക്കും. 50 എംപി പ്രൈമറി ക്യാമറയും 16 എംപി സെൽഫി ഫോണിൽ ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ. ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12ൽ ഈ ഫോൺ പ്രവർത്തിക്കും.

ഇന്ത്യക്കാർ ഐഫോണുകൾക്ക് പിന്നാലെ; ഒപ്പം ഓടിയെത്തുമോ ചൈനീസ് കമ്പനികൾഇന്ത്യക്കാർ ഐഫോണുകൾക്ക് പിന്നാലെ; ഒപ്പം ഓടിയെത്തുമോ ചൈനീസ് കമ്പനികൾ

Best Mobiles in India

English summary
Here is the list of smartphones that are going to be launched in August. This includes devices from brands like Asus, Redmi, Vivo, Samsung, iQOO, Poco, Vivo and Realme.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X