ഒരു സ്മാര്‍ട്‌ഫോണ്‍ കെയ്‌സിനു വില 12350 രൂപ; എന്താണ് പ്രത്യേകത

Posted By:

ഒരു സ്മാര്‍ട്‌ഫോണ്‍ കെയ്‌സിന് എന്തു വിലവരും. നൂറ്, ഇരുനൂറ്, പരമാവധി 1000 രൂപ എന്നൊക്കെയാണ് മറുപടിയെങ്കില്‍ തെറ്റി. അസോയ് (Azoi) എന്ന കമ്പനി പുറത്തിറക്കിയ വെല്ലോ സ്മാര്‍ട്‌ഫോണ്‍ കെയ്‌സിനു വില 12,350 രൂപയാണ്. 3000 രൂപയ്ക്ക് സ്മാര്‍ട്‌ഫോണ്‍ കിട്ടുന്ന കാലത്ത് 12,350 രൂപ നല്‍കി കെയ്‌സ് വാങ്ങണോ എന്നു സംശയം തോന്നാം.

എന്നാല്‍ ഇത് സാധാരണ സ്മാര്‍ട്‌ഫോണ്‍ കെയ്‌സ് അല്ല. ഫോണിനൊപ്പം നിങ്ങളുടെ ആരോഗ്യവും സംരക്ഷിക്കും എന്നതാണ് പ്രത്യേകത. അതായത് ബ്ലഡ് പ്രഷര്‍, ഇ.സി.ജി, ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്‌സിജന്റെ അളവ്, ശരീരോഷ്മാവ്, കരളിന്റെ പ്രവര്‍ത്തനം എന്നിവയെല്ലാം അറിയാന്‍ സഹായിക്കും.

കെയ്‌സിലെ സെന്‍സറുകളുടെ സഹായത്തോടെയാണ് ഇത് സാധ്യമാവുന്നത്. സ്മാര്‍ട്‌ഫോണുമായി ബ്ലൂടൂത്ത് വഴി കണക്റ്റ് ചെയ്യാന്‍ കഴിയുന്ന വെലോ കെയ്‌സ് ശേഖരിക്കുന്ന വിവരങ്ങള്‍ സ്മാര്‍ട്‌ഫോണിലെ വെലോ ആപിലൂടെയാണ് വിലയിരുത്തന്നത്.

കെയ്‌സ് അല്‍പസമയം ശരീരത്തോട് ചേര്‍ത്തുവച്ചാല്‍ മാത്രം മതി. മേല്‍പറഞ്ഞ വിവരങ്ങളെല്ലാം ലഭ്യമാവും. ഇതിനു പുറമെ മറ്റ് ഹെല്‍ത് ട്രാക്കിംഗ് ഉപകരണങ്ങളുമായി കണക്റ്റ് ചെയ്യാനം സാധിക്കും. ബാറ്ററി ബാക്കപ്പാണ് കെയ്‌സിന്റെ മറ്റൊരു പ്രത്യേകത. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ രണ്ടുമാസം വരെ ചാര്‍ജ് നില്‍ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഓഗസ്റ്റ് മുതല്‍ കെയ്‌സ് വിപണിയിലെത്തും.

കെയ്‌സിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ചുവടെ കൊടുത്തിരിക്കുന്ന വീഡിയോയും ചിത്രങ്ങളും കാണുക.

വായിക്കുക: ഐ ഫോണ്‍ കെയ്‌സിനു വില 6 കോടി രൂപ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

സ്മാര്‍ട്‌ഫോണ്‍ സംരക്ഷിക്കുന്നതിനൊപ്പം ശരീരത്തിന്റെ ആരോഗ്യനില അറിയാന്‍ സഹായിക്കുന്ന ഉപകരണം കൂടിയാണ് ഈ കെയ്‌സ്.

 

#2

രക്തസമ്മര്‍ദം, ഹൃദയമിടിപ്പ്, കരളിന്റെ പ്രവര്‍ത്തനം, ശരീരോഷ്മാവ് തുടങ്ങി പലതും ഈ കെയ്‌സിലൂടെ അറിയാന്‍ കഴിയും.

 

 

#3

മുകളില്‍ പറഞ്ഞ വിവരങ്ങളെല്ലാം ലഭ്യമാവുന്നതിന് വെലോ കെയ്‌സ് അല്‍പസമയം കൈയില്‍ പിടിച്ചു നിന്നാല്‍ മതി.

 

 

#4

വെലോ കെയ്‌സിലെ സെന്‍സറുകളാണ് ആരോഗ്യം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നത്. ബ്ലുടൂത്ത് വഴി ഇത്തരത്തില്‍ ശേഖരിക്കുന്ന ഡാറ്റകള്‍ സ്മാര്‍ട്‌ഫോണിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും ഫോണിലെ വെലോ ആപ് ഇത് വിലയിരുത്തുകയും ചെയ്യും.

 

 

#5

ബാറ്റിയെ കുറിച്ച് പേടിക്കുകയേ വേണ്ട. ഒരിക്കല്‍ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ രണ്ടു മാസം വരെ ബാറ്ററി ലഭ്യമാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

 

#6

വെലോ സ്മാര്‍ട്‌ഫോണ്‍ കെയ്‌സ് പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്ന് അറിയാന്‍ വീഡിയോ കാണുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot