ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ്, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്നിവയിലെ 10 മികച്ച ക്യാമറ ഫോണുകൾ

|

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിൽ 2021, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021 എന്നിവ ആരംഭിക്കാൻ പോവുകയാണ്. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി രണ്ട് ഇ-കൊമേഴ്സ് റീട്ടെയിലർമാരും സ്മാർട്ട്ഫോണുകൾക്കും മറ്റ് ഗാഡ്ജറ്റുകൾക്കും നൽകുന്ന ഡിസ്കൗണ്ട് ഓഫറുകൾ വെളിപ്പെടുത്തി തുടങ്ങി. ഫ്ലിപ്പ്കാർട്ടിലും ആമസോൺ സെയിലിലും മികച്ച ക്യാമറകളുള്ള ഫോണുകൾക്ക് ആകർഷകമായ വിലക്കിഴിവുകൾ ലഭിക്കും.

 
ഫ്ലിപ്പ്കാർട്ടിലെയും ആമസോണിലെയും 10 മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ

ഈ വർഷത്തെ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിൽ, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ എന്നിവയിലൂടെ സ്വന്തമാക്കാവുന്ന മികച്ച 10 ക്യാമറ സ്മാർട്ട്ഫോണുകളുടെ വിവരങ്ങളാണ് ഈ ലേഖനത്തിൽ നൽകുന്നത്. നിലവിൽ ഫ്ലിപ്പ്കാർട്ടും ആമസോണും സെയിൽ തീയതികൾ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും രണ്ട് റീട്ടെയിലർമാരും നൽകാൻ പോകുന്ന കിഴിവുകളും ഓഫറുകൾ ടീസറുകളിലൂടെ പുറത്ത് വിട്ട് തുടങ്ങി. ഈ ടീസറുകളെ അടിസ്ഥാനമാക്കിയ വിവരങ്ങളാണ് ചുവടെ കൊടുക്കുന്നത്.

ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിൽ 2021ൽ ഗൂഗിൾ പിക്സൽ 4എ

ഫ്ലിപ്പ്കാർട്ട് പുറത്ത് വിട്ട ടീസറിൽ നൽകിയിട്ടുള്ള ശ്രദ്ധേയമായ ഡിവൈസാണ് ഗൂഗിൾ പിക്സൽ 4എ. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് 2021ലൂടെ ഈ ഡിവൈസിലെ പിക്സൽ ക്യാമറ അനുഭവം നേടാനാകും. നിലവിൽ, ഗൂഗിൾ പിക്സൽ 4എ സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് 31,999 രൂപ മുതലാണ്. ഈ സ്മാർട്ട്ഫോൺ 20,000 രൂപ മുതലുള്ള വിലയിൽ ലഭ്യമാക്കുമെന്നാണ് ഫ്ലിപ്പ്കാർട്ട് വ്യക്തമാക്കുന്നത്. എന്നാൽ കൃത്യമായ ഡിസ്കൗണ്ട് വില വെളിപ്പെടുത്തിയിട്ടില്ല.

ഫ്ലിപ്പ്കാർട്ടിലെയും ആമസോണിലെയും 10 മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ

ആപ്പിൾ ഐഫോൺ 12ന് വിലക്കിഴിവ്

ഐഫോൺ 12 സീരീസിൽ ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ് എന്നിവ ഉൾപ്പെടുന്നു. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് 2021, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021 എന്നിവ ഐഫോൺ 12 സീരീസിന് വിലക്കിഴിവ് നൽകുന്നുണ്ട്. ഐഫോൺ 13 പുറത്തിറങ്ങിയതിനാൽ ആകർഷകമായ വിലക്കിഴിവ് പ്രതീക്ഷിക്കാം. ഐഫോൺ 12 പ്രോയും ഐഫോൺ 12 പ്രോ മാക്സും മികച്ച ക്യാമറകൾ പായ്ക്ക് ചെയ്യുന്ന ഡിവൈസുകളാണ്.

ഫ്ലിപ്പ്കാർട്ടിലെയും ആമസോണിലെയും 10 മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ സാംസങ് ഗാലക്സി Z ഫ്ലിപ്പ് 3

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 3, സാംസങ് ഗാലക്സി Z ഫോൾഡ് 3 എന്നിവ വിപണിയിലെ ഏറ്റവും നൂതനമായ ക്യാമറ ഫോണുകളിൽ ഒന്നാണ്. അണ്ടർ ഡിസ്പ്ലേ ക്യാമറയുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2021ലൂടെ ഈ മടക്കാവുന്ന ഫോണുകൾ വിലക്കിഴിവിൽ സ്വന്തമാക്കാം.

സാംസങ് ഗാലക്സി എസ്21 അൾട്രയ്ക്ക് വൻ വിലക്കിഴിവ്

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് 2021, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021 എന്നിവയിലൂടെ പുതിയ സാംസങ് ഫോണുകൾ പുറത്തിറക്കുമെന്ന് സൂചനയുണ്ട്. കൂടാതെ സാംസങ് ഗാലക്സി എസ്21 അൾട്രയ്ക്കും ഈ സെയിലിൽ വലിയ കിഴിവ് ലഭിക്കും. മികച്ച 10 ക്യാമറ സ്മാർട്ട്‌ഫോണുകളുടെ ഭാഗമായ സാംസങ് ഗാലക്‌സി എസ്21 അൾട്ര രണ്ട് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും വിലക്കിഴിവിൽ ലഭ്യമാകും.

ഫ്ലിപ്പ്കാർട്ടിലെയും ആമസോണിലെയും 10 മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ വൺപ്ലസ് 9 പ്രോ 5ജിക്ക് വിലക്കിഴിവ്

വൺപ്ലസ് 9 പ്രോ 5ജി വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന മികച്ച 10 ക്യാമറ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഉണ്ട്. ഹാസൽബ്ലാഡ് ക്യാമറകളുള്ള വൺപ്ലസ് 9 പ്രോ 5ജി ക്യാമറ കേന്ദ്രീകരിച്ചുള്ള മികച്ച ഫോണുകളിൽ ഒന്നാണ്. നിങ്ങൾ ഈ ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ വിലക്കിഴിവിൽ ഇത് വാങ്ങാം.

വൺപ്ലസ് 9ആർ ഫോണിന് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ വിലക്കിഴിവ്

വൺപ്ലസ് 9ആർ വിപണിയിലെ മറ്റൊരു മികച്ച ക്യാമറ സ്മാർട്ട്‌ഫോണാണ്. ഈ ഫോൺ ഒരു ഫ്ലാഗ്ഷിപ്പ് ഡിവൈസാണ്. വൺപ്ലസ് 9 പ്രോ 5ജിയുടെ കുറച്ച് ട്രിം-ഡൗൺ പതിപ്പാണ് ഇത്. താങ്ങാവുന്ന വിലയിൽ നിങ്ങൾ ഒരു മികച്ച ക്യാമറ ഫോണിനായി തിരയുകയാണെങ്കിൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2021ലൂടെ വൺപ്ലസ് 9ആർ വലിയ കിഴിവിൽ സ്വന്തമാക്കാം.

 

ഷവോമി എംഐ 11 അൾട്രയ്ക്ക് ഡിസ്കൗണ്ട്

ഷവോമി എംഐ 11 അൾട്ര സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഫ്ലാഗ്ഷിപ്പ് ക്യാമറ ഫോണുകളിൽ ഒന്നാണ്. മിക്ക ഷവോമി ഫ്ലാഗ്ഷിപ്പുകളെയും പോലെ, എംഐ 11 അൾട്രയും മികച്ച സവിശേഷതകൾ താരതമ്യേന കുറഞ്ഞ വിലയിൽ ലഭ്യമാകുന്നു. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021, ഫ്ലിപ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിൽ 2021 എന്നിവയിലൂടെ ഈ പ്രീമിയം ഫോണിന് വിലക്കിഴിവ് ലഭിക്കും.

ഫ്ലിപ്പ്കാർട്ടിലെയും ആമസോണിലെയും 10 മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിലിൽ മോട്ടറോള എഡ്ജ് 20 ഫ്യൂഷന് കിഴിവ്

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021ലൂടെ മോട്ടറോള എഡ്ജ് 20 ഫ്യൂഷൻ വിലക്കിഴിവിൽ സ്വന്തമാക്കാം. മുൻനിര ക്യാമറ സ്മാർട്ട്‌ഫോണുകളുടെ ഭാഗമായി മോട്ടറോള എഡ്ജ് 20 ഫ്യൂഷൻ നിരവധി ക്യാമറ ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്നു. ഈ ഡിവൈസ് ഫ്ലിപ്പ്കാർട്ടിലൂടെ കിഴിവിൽ സ്വന്തമാക്കാം.

വിവോ എക്സ്60 പ്രോ ഡിസ്കൗണ്ട് ഓഫർ

വിവോ ഫോണുകൾ നിരവധി ക്യാമറ ഫീച്ചറുകളുമായിട്ടാണ് വരുന്നത്. സെൽഫികളുടെ കാര്യത്തിൽ ഇവ മുൻപന്തിയിലാണ്. വിവോ എക്സ്60 പ്രോ പോലുള്ള ഫോണുകൾ മുൻനിര ക്യാമറ സ്മാർട്ട്‌ഫോണുകളിൽ ഉൾപ്പെടുന്നവയാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021 എന്നിവയിലൂടെ ഈ ഡിവൈസ് ഓഫറിൽ സ്വന്തമാക്കാം.

ഫ്ലിപ്പ്കാർട്ടിലെയും ആമസോണിലെയും 10 മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ

റിയൽമി ജിടി മാസ്റ്റർ എഡിഷൻ വിലക്കിഴിവ്

റിയൽ‌മി ജിടി മാസ്റ്റർ എഡിഷൻ കമ്പനിയുടെ ഏറ്റവും പുതിയ ഡിവൈസുകളിൽ ഒന്നാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിൽ, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ എന്നിവയിലൂടെ റിയൽമി ജിടി മാസ്റ്റർ എഡിഷൻ വിലക്കിഴിവിൽ സ്വന്തമാക്കാം.

Most Read Articles
Best Mobiles in India

English summary
Flipkart Big Billion Days Sale 2021 and the Amazon Great Indian Festival Sale 2021 will start in few days. Take a look at the smartphones with the best cameras that both these retailers offer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X