ഗെയിമിങ് ഇഷ്ടമാണോ?, നിങ്ങൾ അറിഞ്ഞിരിക്കേണ്ട 10 മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ ഇവയാണ്
സ്മാർട്ട്ഫോൺ സാങ്കേതികവിദ്യയുടെ വികാസത്തിന്റെ ഒരു ഘട്ടത്തിൽ ഉണ്ടായ വിഭാഗമാണ് ഗെയിമിങ് സ്മാർട്ട്ഫോണുകൾ. കമ്പ്യൂട്ടർ ഗെയിമുകളെ പോലും പിന്നിലാക്കുന്ന വിധത്തുള്ള മെബൈൽ ഗെയിമുകൾ സജീവമാവുകയും അവയ്ക്ക് ചേർന്ന രീതിയിലുള്ള കരുത്തൻ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുകയും ചെയ്തതോടെയാണ് ഗെയിമിങ് സ്മാർട്ട്ഫോൺ വിപണി സജീവമാകുന്നത്. ഇന്ന് ഇന്ത്യൻ വിപണിയിൽ നിരവധി ഗെയിമിങ് സ്മാർട്ട്ഫോണുകൾ ലഭ്യമാണ്.

ഗെയിമിങ് സ്മാർട്ട്ഫോണുകൾ മികച്ച സവിശേഷതകളുള്ളവയായിരിക്കും. താരതമ്യേന വില കൂടിയ ഈ ഡിവൈസുകളിൽ ലിക്വിഡ് കൂളിംഗ് ടെക്നോളജി, കപ്പാസിറ്റി ബാറ്ററി, വേഗതയേറിയ റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെ എന്നിങ്ങനെയുള്ള സവിശേഷതകൾ ഉണ്ടായിരിക്കും. ഇന്ത്യൻ വിപണിയിൽ ലഭ്യമായ പത്ത് മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

അസൂസ് റോഗ് ഫോൺ 3
വില: 46,999 രൂപ മുതൽ
മൊബൈൽ ഗെയിമിംഗിന്റെ പര്യായമാണ് അസൂസ് റോഗ് ഫോൺ സീരീസ്. ഈ സീരിസിലെ ഏറ്റവും മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഫോണാണ് അസൂസ് റോഗ് ഫോൺ 3. 3.0GHz ന് മുകളിൽ ക്ലോക്ക് സ്പീഡുള്ള സ്‌നാപ്ഡ്രാഗൺ 865+ പ്രോസസർ, മെച്ചപ്പെട്ട ഗെയിമിംഗിനായി സ്പീഡ് ബിൻഡ് ജിപിയു എന്നിവയുള്ള ഈ ഡിവൈസിൽ 12 ജിബി വരെ റാം, 64 എംപി + 13 എംപി + 5 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പ്, 24 എംപി ഫ്രണ്ട് ക്യാമറ, 6.6 ഇഞ്ച് 1080 x 2340 പിക്‌സൽസ് ഡിസ്പ്ലെ എന്നിവയുണ്ട്. ഈ ഡിസ്പ്ലെയ്ക്ക് 19.5: 9 റേഷിയോ (391 പിപിഐ ഡെൻസിറ്റി) ഉണ്ട്. 6000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

സാംസങ് ഗാലക്‌സി എസ്21 അൾട്ര 5ജി
വില: 105,999 രൂപ മുതൽ
സാംസങ് ഗാലക്‌സി എസ് 21 അൾട്ര 5ജി ഇന്ത്യയിലെ മികച്ച ഗെയിമിംഗ് ഫോണുകളിലൊന്നാണ്. 6.8 ഇഞ്ച് ക്വാഡ് എച്ച്ഡി + ഡൈനാമിക് അമോലെഡ് 2എക്സ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. ഡിസ്പ്ലെയ്ക്ക് എച്ച്ഡിആർ 10 + സർട്ടിഫൈഡ്, 120 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയുണ്ട്. 16 ജിബി വരെ റാമുള്ള ഡിവൈസിൽ 108 എംപി + 10 എംപി + 10 എംപി + 12 എംപി ക്വാഡ് ക്യാമറ സെറ്റപ്പും 40 എംപി ഫ്രണ്ട് ക്യാമറയുമുണ്ട്. എക്‌സിനോസ് 2100 (5 എൻഎം) പ്രോസസറിന്റെ കരുത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. 5000 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ട്.

ഐഫോൺ 12 പ്രോ മാക്സ്
വില: 1,29,900 രൂപ മുതൽ
ഐഫോൺ 12 പ്രോ മാക്സ് എ14 ബയോണിക് ചിപ്പിൽ നിന്ന് 5 എൻഎം ആർക്കിടെക്ചർ ഉപയോഗിച്ച് പവർ എടുക്കുന്ന ഡിവൈസാണ്. ഇത് തന്നെയാണ് ഐഫോൺ 12 പ്രോ മാക്‌സിനെ ഗെയിമിംഗിനുള്ള മികച്ച ഫോണാക്കി മാറ്റുന്നതും. 6.7 ഇഞ്ച് വലുപ്പമുള്ള സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 6 ജിബി റാം, 3687 എംഎഎച്ച് ബാറ്ററി എന്നിവയും ഈ ഡിവൈസിൽ ഉണ്ട്.

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2
വില: 1,69,999 രൂപ മുതൽ
ഗെയിമർമാർക്ക് മികച്ച ചോയിസുകളിൽ ഒന്നാണ് സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2. മടക്കാവുന്ന ഡിസൈൻ ഉപയോഗിച്ച്, ഗെയിമർമാർക്ക് കൂടുതൽ സ്‌ക്രീൻ സ്പൈസ് ലഭിക്കുന്നു. ഇത് മികച്ച ഗെയിമിംഗ് അനുഭവം നൽകുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865+ ചിപ്‌സെറ്റ്, 120 ഹെർട്സ് ഡിസ്‌പ്ലേ, 12 ജിബി റാം, 12 എംപി +12 എംപി + 12 എംപി ട്രിപ്പിൾ ലെൻസ് ക്യാമറ, 10 എംപി ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഡിവൈസിൽ 7.6 ഇഞ്ച് 1768 x 2208 പിക്‌സൽ (~ 372 പിപിഐ ഡെൻസിറ്റി) + 816 x 2260 പിക്‌സൽസ് (25: 9) ഡിസ്‌പ്ലേയാണ് ഉള്ളത്. ക്വാൽകോം എസ്എം 8250 സ്‌നാപ്ഡ്രാഗൺ 865 + (7 nm +) പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്.

അസൂസ് റോഗ് ഫോൺ 5
വില: 49,999 രൂപ മുതൽ
ഏറ്റവും പുതിയ ഗെയിമിംഗ് സ്മാർട്ട്‌ഫോണുകളിലൊന്നായ അസൂസ് റോഗ് ഫോൺ 5 ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. വേഗതയേറിയ 144Hz റിഫ്രെഷ് റേറ്റുള്ള 6.78 ഇഞ്ച് ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 1080 x 2448 പിക്‌സൽ റസലൂഷനാണ് ഈ ഡിസ്പ്ലെയുടേത്. 64 എംപി + 13 എംപി + 5 എംപി ക്യാമറ സെറ്റപ്പ്, 24 എംപി ഫ്രണ്ട് ക്യാമറ, 6000 എംഎഎച്ച് ബാറ്ററി എന്നിവയും ഈ ഡിവൈസിൽ ഉണ്ട്.

വൺപ്ലസ് 8 പ്രോ
വില: 54,990 രൂപ മുതൽ
വൺപ്ലസ് 8 പ്രോയെ വിപണിയിലെ ഗെയിമിങ് സ്മാർട്ട്‌ഫോണുകളിലൊന്നാക്കി മാറ്റുന്നത് മികച്ച ചില സവിശേഷതകളാണ്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.8 ഇഞ്ച്, 1440 x 3168 പിക്‌സൽസ് ഡിസ്പ്ലെ, ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 865 എസ്ഒസി, 12 ജിബി വരെ റാം, 256 ജിബി വരെ സ്റ്റോറേജ്, 48 എംപി + 48 എംപി + 8 എംപി + 5 എംപി ക്വാഡ് ക്യാമറ സെറ്റപ്പ്, 16 എംപി ഫ്രണ്ട് ക്യാമറ, 4510 mAh ബാറ്ററി എന്നിവയാണ് ഡിവൈസിന്റെ സവിശേഷതകൾ.

ഷവോമി എംഐ 10 5ജി
വില: 44,999 രൂപ മുതൽ
ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച ഗെയിമിംഗ് സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് ഷവോമി എംഐ 10 5ജി. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 7nm + ഒക്ടാ കോർ പ്രോസസറുമായാണ് ഈ സ്മാർട്ട്‌ഫോൺ വരുന്നത്. 8 ജിബി റാമുള്ള ഡിവൈസിൽ 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുണ്ട്. 108 എംപി + 13 എംപി + 2 എംപി + 2 എംപി ക്വാഡ് ക്യാമറ സെറ്റപ്പ്, 20 എംപി ഫ്രണ്ട് ക്യാമറ, 6.7 ഇഞ്ച് 1080 x 2340 പിക്‌സൽ ഡിസ്പ്ലെ, 4780 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിൽ ഉള്ളത്.

റിയൽമി എക്സ് 50 പ്രോ 5ജി
വില: 39,999 രൂപ മുതൽ
6.4 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 865 എസ്ഒസിയാണ്. ഇസ്‌റോ നാവിക് നാവിഗേഷൻ സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്. 128 ജിബി / 6 ജിബി റാം, 64 എംപി +12 എംപി + 8 എംപി + 2 എംപി ക്വാഡ് ക്യാമറ സെറ്റപ്പ്, 32 എംപി + 8 എംപി ഡ്യുവൽ ലെൻസ് 4200 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷതകൾ.

ഐക്യുഒഒ 3 5ജി
വില: 39,990 രൂപ മുതൽ
55W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4400mAh ബാറ്ററിയാണ് ഐക്യുഒഒ 3 5ജി സ്മാർട്ട്‌ഫോണിലുള്ളത്. 256 ജിബി / 12 ജിബി റാമുള്ള ഈ ഡിവൈസിൽ 48 എംപി + 13 എംപി + 13 എംപി + 2 എംപി ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്, 16 എംപി ഫ്രണ്ട് ക്യാമറയും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. 6.4 ഇഞ്ച് ഡിസ്പ്ലെയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. 1080 x 2400 പിക്‌സൽ റസലൂഷനും 20: 9 റേഷിയോവും (~ 409 പിപിഐ ഡെൻസിറ്റി) ഉള്ള ഡിസ്പ്ലെയാണ് ഇത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രോസസറിന്റെ കരുത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.

വൺപ്ലസ് 9 പ്രോ 5ജി
വില: 64,999 രൂപ മുതൽ
വൺപ്ലസിന്റെ ഏറ്റവും പുതിയ മുൻനിര മോഡലാണ് വൺപ്ലസ് 9 പ്രോ 5ജി. ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ ഉള്ള ക്യുഎച്ച്ഡി + 6.7 ഇഞ്ച് ഡിസ്‌പ്ലേ, 256 ജിബി വരെ സ്റ്റോറേജ് 12 ജിബി വരെ റാമും എന്നിവയുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയാണ്. 4500mAh ബാറ്ററിയുള്ള ഡിവൈസിൽ 48 എംപി + 50 എംപി + 8 എംപി + 2 എംപി ക്യാമറ സെറ്റപ്പാണ് ഉള്ളത്, 16 എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.


Click it and Unblock the Notifications








