5,000 രൂപയ്ക്ക് സ്വന്തമാക്കാവുന്ന 4ജി സ്മാർട്ട്ഫോണുകൾ
4ജി സ്മാർട്ട്ഫോണുകളുടെ കാലത്ത് ഇന്നും 2ജി, 3ജി ഫോണുകൾ ഉപയോഗിക്കുന്ന ധാരാളം ആളുകൾ നമുക്കിടയിൽ ഉണ്ട്. 4ജി സ്മാർട്ട്ഫോണുകൾ ഇന്ന് ഒരു അനിവാര്യതയായി മാറിക്കഴിഞ്ഞിരിക്കുകയാണ്. കുട്ടികൾക്ക് ഓൺലൈൻ ക്ലാസിനും മുതിർന്നവർക്ക് വാട്സ്ആപ്പ് പോലുള്ള ആപ്പുകൾ ഉപയോഗിക്കാനും 4ജി സപ്പോർട്ടുള്ള സ്മാർട്ട്ഫോണുകൾ തന്നെയാണ് മികച്ചത്. എന്നാൽ ഇതിനായി കൂടുതൽ പണം ചിലവഴിക്കാൻ താല്പര്യമില്ലാത്തവർക്കായി 5000 രൂപയിൽ താഴെ വിലയുള്ള മികച്ച ഫോണുകൾ തന്നെ ഇന്ത്യൻ വിപണിയിൽ ഉണ്ട്.

5000 രൂപയിൽ താഴെ വിലയുള്ള 4ജി ഫോണുകളിൽ അധികം സവിശേഷതകൾ പ്രതീക്ഷിക്കുന്നത് ശരിയല്ല. എങ്കിലും ഫ്രണ്ട്, ബാക്ക് ക്യാമറകൾ, മാന്യമായ ബാറ്ററി, ആവശ്യമുള്ള കാര്യങ്ങൾ ചെയ്യാൻ സഹായിക്കുന്ന പ്രോസസറും റാമും തുടങ്ങിയ കാര്യങ്ങളെല്ലാം ഈ ഡിവൈസുകളിൽ ഉണ്ടായിരിക്കും. 5000 രൂപയിൽ താഴെ വിലയുള്ള മികച്ച 4ജി സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ഐറ്റൽ എ23 പ്രോ
4999 രൂപ വിലയുള്ള ഐറ്റൽ എ23 പ്രോ കഴിഞ്ഞ ദിവസമാണ് വിപണിയിലെത്തിയത്. ജിയോയുമായി സഹകരിച്ച് പുറത്തിറക്കിയ ഈ ഡിവൈസ് റിലയൻസ് സ്റ്റോറുകളിൽ നിന്നും വാങ്ങുമ്പോൾ 3,899 രൂപ മാത്രം നൽകിയാൽ മതിയാകും. 5 ഇഞ്ച് ഡിസ്പ്ലെ, 1.4 ജിഗാഹെർട്സ് ക്വാഡ് കോർ പ്രോസസർ, 2400 എംഎഎച്ച് ബാറ്ററി, 2എംപി പിൻ ക്യാമറ എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

പാനസോണിക്ക് എലുഗ ഐ7
ജനപ്രീയ ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ പാനസോണിക്കിന്റെ എലുഗ ഐ7 എന്ന 4ജി സ്മാർട്ട്ഫോണിന് 5000 രൂപയാണ് വില. ഈ ഡിവൈസിഷ ക്വാഡ് കോർ 1.3 ജിഗാഹെർട്സ് മീഡിയടെക് എംടി6737 പ്രോസസറാണ് ഉള്ളത്. 2 ജിബി റാമും ഡിവൈസിൽ ഉണ്ട്. 5.45 ഇഞ്ച് ഡിസ്പ്ലെയാണ് ഈ സ്മാർട്ട്ഫോണിൽ പാനസോണിക്ക് നൽകിയിട്ടുള്ളത്. 8 എംപി പ്രൈമറി ക്യാമറയും 8 എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. 4,000 എംഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. 5,000 രൂപയാണ് ഈ സ്മാർട്ട്ഫോണിന്റെ വില.

ഐവോമി മി3
4049 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് 1.3 ജിഗാഹെർട്സ് ക്വാഡ്കോർ മീഡിയടെക് എംടി6737 പ്രോസസറാണ്. 2 ജിബി റാമും ഡിവൈസിൽ ഉണ്ട്. 5.2 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയുള്ള ഡിവൈസിൽ 8 എപി ഫ്രണ്ട് ക്യാമറയും 8 എംപി പിൻ ക്യാമറയും നൽകിയിട്ടുണ്ട്. 3000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്.

കെൻക്സിൻഡ വി9
4,699 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോണിൽ 6 ഇഞ്ച് ഡിസ്പ്ലെയാണ് ഉള്ളത്. 1.5 ജിഗാഹെർട്സ് ഒക്ടാകോർ മീഡിയടെക് എംടി6756 പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 13 എംപി പ്രൈമറി ക്യാമറ, 8 എംപി ഫ്രണ്ട് ക്യാമറ എന്നിവയും ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. 3500 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്.

ഹോംടോം എച്ച്1
4,290 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 1.3 ജിഗാഹെർട്സ് മീഡിയടെക് എംടി 6739 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 2ജിബി റാമും ഡിവൈസിൽ ഉണ്ട്. 5.5 ഇഞ്ച് പിപിഐ ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. 13 എംപി, 2 എംപി എന്നീ രണ്ട് പിൻക്യാമറകളും ഈ ഡിവൈസിൽ ഉണ്ട്. 8 എംപിയാണ് ഫ്രണ്ട് ക്യാമറ. 3000 എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ട്.


Click it and Unblock the Notifications








