30,000 രൂപയിൽ താഴെ വിലയുള്ള മികച്ച അഞ്ച് സ്മാർട്ട്‌ഫോണുകൾ

|

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം സ്ഥാപിച്ചിട്ടുള്ള മിക്ക ബ്രാന്റുകളും ശ്രദ്ധ കേന്ദ്രീകരിക്കുന്ന വില വിഭാഗങ്ങളിൽ ഒന്നാണ് 30,000 രൂപയിൽ താഴെ വില വരുന്ന വിഭാഗം. അതുകൊണ്ട് തന്നെ നൂതന സാങ്കേതിക വിദ്യകളും മികച്ച സവിശേഷതകളും ഉള്ള ഡിവൈസുകൾ ഈ വിഭാഗത്തിൽ ബ്രാന്റുകൾ പുറത്തിറക്കുന്നുണ്ട്. 5ജി കണക്ടിവിറ്റിയുള്ള ഡിവൈസുകളും ഈ വില വിഭാഗത്തിൽ ഇന്ന് ലഭ്യമാണ്. ഇന്ത്യയിൽ ധാരാളം ഉപഭോക്താക്കളുള്ള ഈ വില വിഭാഗത്തിലെ മികച്ച അഞ്ച് സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

 

30,000 രൂപ വില വിഭാഗം

30,000 രൂപയിൽ താഴെ വിലയുള്ള മികച്ച അഞ്ച് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ അഞ്ച് ബ്രാനറുകളുടെ ഡിവൈസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഷവോമി, ഓപ്പോ, റിയൽമി, വിവോ എന്നീ നാല് ചൈനീസ് ബ്രാന്റുകളുടെ ഡിവൈസുകൾക്കൊപ്പം സാംസങും പട്ടികയിൽ ഉണ്ട്. ഷവോമിയുടെ എംഐ 11എക്സ്, വിവോ വി21, ഓപ്പോ എഫ്19 പ്രോ, സാംസങ് ഗാലക്‌സി എ52, റിയൽ‌മി എക്സ്7 പ്രോ എന്നിവയാണ് ഈ ഡിവൈസുകൾ. ഇതിൽ സാംസങി്നറെ ഡിവൈസ് ഒഴികെ മറ്റെല്ലാം 5ജി കണക്ടിവിറ്റിയുള്ള ഡിവൈസുകളാണ്. ഈ ഡിവൈസുകളുടെ വിലയും പ്രധാന സവിശേഷതകളും പരിശോധിക്കാം.

കൂടുതൽ വായിക്കുക: ഗെയിമിങ് ഇഷ്ടമാണോ?, നിങ്ങൾ അറിഞ്ഞിരിക്കേണ്ട 10 മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ ഇവയാണ്കൂടുതൽ വായിക്കുക: ഗെയിമിങ് ഇഷ്ടമാണോ?, നിങ്ങൾ അറിഞ്ഞിരിക്കേണ്ട 10 മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ ഇവയാണ്

ഷവോമി എംഐ 11എക്സ്

ഷവോമി എംഐ 11എക്സ്

ഷവോമി എംഐ 11എക്സ് സ്മാർട്ട്ഫോൺ 30,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളിലെ മികച്ച ഓപ്ഷനാണ്. 5ജി, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്പ് സെറ്റ്, 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, 120 ഹെർട്സ് ഡിസ്‌പ്ലേ എന്നിങ്ങനെയുള്ള മികച്ച സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസ് വിപണിയിലെത്തിച്ചിരിക്കുന്നത്. 29999 രൂപ മുതലാണ് ഈ സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത്.

വിവോ വി21
 

വിവോ വി21

വിവോ വി21 സ്മാർട്ട്ഫോൺ 30,000 രൂപയ്ക്ക് താഴെ വിലയുള്ള അഞ്ച് മികച്ച ഡിവൈസുകളിൽ ഇടം പിടിച്ച മറ്റൊരു ചൈനീസ് ബ്രാന്റിന്റെ ഡിവൈസാണ്. 5ജി കണക്ടിവിറ്റിയുള്ള ഈ ഡിവൈസിൽ ഒഐ‌എസ് സപ്പോർട്ടുള്ള 44 എംപി ഫ്രണ്ട് ക്യാമറയുണ്ട്. 90 ഹെർട്സ് അമോലെഡ് സ്ക്രീൻ, 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവ അടക്കമുള്ള മികച്ച സവിശേഷതകൾ ഈ ഡിവൈസിൽ വിവോ നൽകിയിട്ടുണ്ട്. 29,990 രൂപ മുതലാണ് ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നത്.

കൂടുതൽ വായിക്കുക: 5,000 രൂപയിൽ താഴെ മാത്രം വിലയുള്ള കിടിലൻ സ്മാർട്ട് വാച്ചുകൾകൂടുതൽ വായിക്കുക: 5,000 രൂപയിൽ താഴെ മാത്രം വിലയുള്ള കിടിലൻ സ്മാർട്ട് വാച്ചുകൾ

ഓപ്പോ എഫ്19 പ്രോ+

ഓപ്പോ എഫ്19 പ്രോ+

ഓപ്പോ എഫ്19 പ്രോ+ സ്മാർട്ട്ഫോണിലും 5ജി കണക്ടിവിറ്റി നൽകിയിട്ടുണ്ട്. ഇത് 30,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർ പരിഗണിക്കേണ്ട ഓപ്ഷനാണ്. എഐ ഹൈലൈറ്റ് പോർട്രെയിറ്റ് വീഡിയോ ക്യാമറ, 50W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, അമോലെഡ് സ്ക്രീൻ എന്നിങ്ങനെയുള്ള മികച്ച സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഈ സ്മാർട്ട്ഫോണിന്റെ വില 25990 രൂപയാണ്.

സാംസങ് ഗാലക്‌സി എ52

സാംസങ് ഗാലക്‌സി എ52

IP67 വാട്ടർ റെസിസ്റ്റൻസുള്ള സാംസങ് ഗാലക്സി എ52 സ്മാർട്ട്ഫോണിൽ സൂപ്പർ അമോലെഡ് ഡിസ്പ്ലേ, ഒഐഎസ് സപ്പോർട്ട്, ഡ്യുവൽ സ്പീക്കറുകൾ എന്നിങ്ങനെയുള്ള മികച്ച സവിശേഷതകൾ ഉണ്ട്. ഇത് സാംസങിന്റെ ഏറ്റവും പുതിയ മിഡ് റേഞ്ച് സ്മാർട്ട്ഫോണുകളിൽ ഒന്നാണ്. ചൈനീസ് കമ്പനികളുടെ ഡിവൈസുകളോട് മത്സരിക്കുന്ന ഈ സ്മാർട്ട്ഫോണിന് 26499 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

കൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിലെ മികച്ച വാട്ടർപ്രൂഫ് സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിലെ മികച്ച വാട്ടർപ്രൂഫ് സ്മാർട്ട്ഫോണുകൾ

റിയൽ‌മി എക്സ്7 പ്രോ

റിയൽ‌മി എക്സ്7 പ്രോ

5ജി സപ്പോർട്ടുള്ള ഡിവൈസാണ് റിയൽമി എക്സ്7 പ്രോ. 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഈ ഡിവൈസിൽ 120Hz അമോലെഡ് ഡിസ്പ്ലേ, 64 എംപി ക്വാഡ് റിയർ ക്യാമറകൾ എന്നിങ്ങനെയുള്ള മികച്ച സവിശേഷതകൾ തന്നെ റിയൽമി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഡിവൈസിന്റെ വില 29,999 രൂപയാണ്. ഫാസ്റ്റ് ചാർജിങും മികച്ച ഡിസ്പ്ലെയുമാണ് ഈ വില വിഭാഗത്തിലെ മികച്ച ഡിവൈസുകളിൽ ഒന്നാക്കി ഇതിനെ മാറ്റുന്നത്.

Best Mobiles in India

English summary
The list of the top five smartphones priced below Rs 30,000 includes devices from five brands. Samsung is on the list along with devices from four Chinese brands, Xiaomi, Oppo, Realme and Vivo.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X