5ജി സ്മാർട്ട്ഫോൺ വാങ്ങുന്നോ?, 25000 രൂപയിൽ താഴെ വിലയുള്ള 5ജി ഫോണുകൾ

|

ഇന്ത്യയിൽ 5ജി നെറ്റ്വർക്കുകൾ ലഭ്യമല്ലെങ്കിലും എല്ലാ പ്രമുഖ ബ്രാന്റുകളും 5ജി ഡിവൈസുകൾ രാജ്യത്ത് അവതരിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ പ്രീമിയം ഡിവൈസുകളിൽ മാത്രം കണ്ടിരുന്ന 5ജി സപ്പോർട്ട് ഇപ്പോൾ മിഡ്റേഞ്ച് ഡിവൈസുകളിലും ലഭ്യമാണ്. നിങ്ങൾ പുതിയൊരു ഫോൺ വാങ്ങാൻ പോവുകയാണെങ്കിൽ 5ജി സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം. ഭാവിയിൽ 5ജി നെറ്റ്വർക്ക് ലഭ്യമാകുമ്പോഴും നിങ്ങൾക്ക് ഇത് ഉപയോഗിക്കാൻ സാധിക്കും.

 

5ജി നെറ്റ്‌വർക്ക്

25,000 രൂപയിൽ താഴെ വിലയുള്ള 5ജി നെറ്റ്‌വർക്ക് സപ്പോർട്ടുള്ള സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ എല്ലാ ജനപ്രിയ ബ്രാൻഡുകളുടെ ഡിവൈസുകളും ഉൾപ്പെടുന്നുണ്ട്. 15000 രൂപയിൽ താഴെ വിലയുള്ള ഫോണുകളിൽ പോലും 5ജി ലഭ്യമാണ് എങ്കിലും ഫോണിന്റെ മറ്റ് സവിശേഷതകളിൽ പോരായ്മകൾ അനുഭവപ്പെടും. മികച്ച സവിശേഷതകളും 5ജി സപ്പോർട്ടുമുള്ള ഒരു സ്മാർട്ട്ഫോൺ ആണ് നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നത് എങ്കിൽ 25000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ വാങ്ങുന്നതാണ് നല്ലത്.

ഐക്യുഒഒ Z3
 

ഐക്യുഒഒ Z3

വില: 20,990 രൂപ

പ്രധാന സവിശേഷതകൾ

• 6.58-ഇഞ്ച് (2408 × 1080 പിക്സലുകൾ) ഫുൾ എച്ച്ഡി + എൽസിഡി 20: 9 അസ്പാക്ട് റേഷിയോ സ്‌ക്രീൻ

• അഡ്രിനോ 620 ജിപിയു, ഒക്ടകോർ സ്നാപ്ഡ്രാഗൺ 768 ജി 7 എൻഎം ഇയുവി മൊബൈൽ പ്ലാറ്റ്ഫോം

• 128 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജ്, 6 ജിബി / 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 256 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജ്, 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 11.1

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64എംപി + 8എംപി + 2എംപി പിൻ ക്യാമറ

• 16 എംപി മുൻ ക്യാമറ

• 5G SA / NSA (n77 / n78 ബാൻഡുകൾ), ഡ്യൂവൽ 4ജി വോൾട്ടി

• 4400mAh ബാറ്ററി

കഴിഞ്ഞയാഴ്ച്ച ട്രന്റിങായ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഷവോമി ആധിപത്യംകഴിഞ്ഞയാഴ്ച്ച ട്രന്റിങായ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഷവോമി ആധിപത്യം

ഷവോമി എംഐ 10ഐ

ഷവോമി എംഐ 10ഐ

വില: 20,999 രൂപ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി + 20: 9 എൽസിഡി സ്ക്രീൻ

• ഒക്ട കോർ (2.2GHz ഡ്യുവൽ + 1.8GHz ഹെക്സ ക്രിയോ 570 സിപിയു) സ്നാപ്ഡ്രാഗൺ 750 ജി 8 എൻഎം മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 619 ജിപിയു

• 64 ജിബി സ്റ്റോറേജ്, 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം, 128 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജുള്ള 6 ജിബി / 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 108 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• എഫ് / 2.45 അപ്പേർച്ചറുള്ള 16 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 4820mAh ബാറ്ററി

റിയൽ‌മി എക്സ്7 5ജി (8 ജിബി റാം)

റിയൽ‌മി എക്സ്7 5ജി (8 ജിബി റാം)

വില: 21,999 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ എച്ച്ഡി + അമോലെഡ് സ്ക്രീൻ

• 7nm ഒക്ട കോർ പ്രോസസർ

• 8ജിബി LPDDR4x റാം, 128ജിബി (UFS 2.1) സ്റ്റോറേജ്

• ഡ്യൂവൽ സിം

• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ

• 16 എംപി മുൻ ക്യാമറ

• ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 4310mAh ബാറ്ററി

സാംസങ് ഗാലക്‌സി എം 42 5ജി

സാംസങ് ഗാലക്‌സി എം 42 5ജി

വില: 21,999 രൂപ

പ്രധാന സവിശേഷതകൾ

• 6.6 ഇഞ്ച് എച്ച്ഡി + ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ

• അഡ്രിനോ 619 ജിപിയു, ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 750 ജി 8 എൻഎം മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി / 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം, 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 48 എംപി + 8 എംപി + 5 എംപി + 5 എംപി പിൻ ക്യാമറ

• 20 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 5000 എംഎഎച്ച് ബാറ്ററി

പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക, ജൂലൈയിൽ പുറത്തിറങ്ങുന്ന ഫോണുകൾ ഇവയാണ്പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക, ജൂലൈയിൽ പുറത്തിറങ്ങുന്ന ഫോണുകൾ ഇവയാണ്

വൺപ്ലസ് നോർഡ് സിഇ 5ജി

വൺപ്ലസ് നോർഡ് സിഇ 5ജി

വില: 22,999 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ എച്ച്ഡി + 410 പിപിഐ 20: 9 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 619 ജിപിയു, ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 750 ജി 8 എൻഎം മൊബൈൽ പ്ലാറ്റ്‌ഫോം

• 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജ്, 6 ജിബി / 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• 256ജിബി (UFS 2.1) സ്റ്റോറേജ്, 12ജിബി LPDDR4X റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒ.എസ് 11

• ഡ്യൂവൽ സിം (നാനോ + നാനോ)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ

• 16 എംപി മുൻ ക്യാമറ

• 5ജി SA / NSA (N78), ഡ്യൂവൽ 4ജി വോൾട്ടി

• 4500mAh ബാറ്ററി

ഓപ്പോ എഫ്19 പ്രോ+ 5ജി

ഓപ്പോ എഫ്19 പ്രോ+ 5ജി

വില: 25,590 രൂപ

പ്രധാന സവിശേഷതകൾ

• 6.43 ഇഞ്ച് FHD + AMOLED ഡിസ്പ്ലേ

• 2.4GHz മീഡിയടെക് ഡൈമെൻസിറ്റി 800 യു പ്രോസസർ

• 128 ജിബി സ്റ്റോറേജ്, 8 ജിബി റാം

• ഡ്യൂവൽ സിം

• 48 എംപി + 8 എംപി + 2 എംപി + 2 എംപി ക്വാഡ് പിൻ ക്യാമറ

• 16 എംപി ഫ്രണ്ട് ക്യാമറ

• ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ്

• ഡ്യൂവൽ 5ജി എസ്‌എ / എൻ‌എസ്‌എ

• ഡ്യൂവൽ 4 ജി VoLTE

• വൈഫൈ 5

• 4310mAh ബാറ്ററി

Best Mobiles in India

English summary
The list of smartphones with 5G network support below Rs 25,000 includes devices from all popular brands.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X