ഈ ഓണക്കാലത്ത് വാങ്ങാവുന്ന 30000 രൂപയോളം വിലയുള്ള കിടിലൻ 5ജി സ്മാർട്ട്ഫോണുകൾ

|

ഈ ഓണക്കാലത്ത് നിങ്ങളൊരു പുതിയ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ പദ്ധതിയിടുന്നുണ്ട് എങ്കിൽ തിരഞ്ഞെടുക്കാവുന്ന മികച്ച ചില ഡിവൈസുകളാണ് നമ്മളിന്ന് നോക്കുന്നത്. 30000 രൂപയിൽ താഴെ മാത്രം വിലയുള്ള 5ജി സ്മാർട്ട്ഫോണുകളാണ് ഇവയെല്ലാം. വില കുറവാണ് എങ്കിലും നിരവധി 5ജി ബാൻഡുകൾക്കുള്ള സപ്പോർട്ട് ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഈ ഡിവൈസുകളിലുണ്ട്.

 

5ജി സ്മാർട്ട്ഫോണുകൾ

ഓണക്കാലത്ത് വാങ്ങാവുന്ന 30000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ വൺപ്ലസ്, മോട്ടോറോള, iQOO, വിവോ, സാംസങ് തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകൾ ഉൾപ്പെടുന്നു. ഈ സ്മാർട്ട്ഫോണുകളുടെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

സാംസങ് ഗാലക്സി എം53 5ജി

സാംസങ് ഗാലക്സി എം53 5ജി

വില: 28,499 രൂപ

സാംസങ് ഗാലക്സി എം53 5ജി സ്മാർട്ട്ഫോൺ 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമായി വരുന്നു. മീഡിയടെക് ഡൈമെൻസിറ്റി 900 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്. 108എംപി പ്രൈമറി സെൻസർ, 8എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2എംപി മാക്രോ സെൻസർ, 2എംപി ഡെപ്ത് സെൻസർ എന്നിവയുള്ള ഡിവൈസിൽ 32 എംപി പഞ്ച്-ഹോൾ ക്യാമറയുമുണ്ട്. 25W ചാർജിങുള്ള ഡിവൈസിൽ 5000mAh ബാറ്ററിയും സാംസങ് നൽകിയിട്ടുണ്ട്.

ഐഫോൺ 14 സെപ്റ്റംബർ 7ന് പുറത്തിറങ്ങും; ഈ ഐഫോണിന്റെ ചില സവിശേഷതകൾ അറിയാംഐഫോൺ 14 സെപ്റ്റംബർ 7ന് പുറത്തിറങ്ങും; ഈ ഐഫോണിന്റെ ചില സവിശേഷതകൾ അറിയാം

വൺപ്ലസ് നോർഡ് 2ടി 5ജി
 

വൺപ്ലസ് നോർഡ് 2ടി 5ജി

വില: 28,999 രൂപ

വൺപ്ലസ് നോർഡ് 2ടി 5ജി സ്മാർട്ട്ഫോൺ ഡിസൈനിന്റെ കാര്യത്തിൽ വളരെ മികച്ചതാണ്. ഫോണിൽ മികച്ച ക്യാമറ സംവിധാനവും വൺപ്ലസ് നൽകിയിട്ടുണ്ട്. 80W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്. വൺപ്ലസ് ഡൈമെൻസിറ്റി 1300 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ ഏഴ് 5ജി ബാൻഡ് സപ്പോർട്ട് ഉണ്ട്.

iQOO നിയോ 6 5ജി

iQOO നിയോ 6 5ജി

വില: 29,999 രൂപ

നിങ്ങൾ ഒരു ഗെയിമിംഗ് കേന്ദ്രീകൃത സ്മാർട്ട്‌ഫോണാണ് വേണ്ടത് എങ്കിൽ iQOO നിയോ 6 5ജി തിരഞ്ഞെടുക്കാം. ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും ഈ ഡിവൈസിന്റെ സവിശേഷതകൾ പോക്കോ എഫ്4 5ജിയുമായി സാമ്യമുള്ളതാണ്. ഈ ഡിവൈസിൽ 120Hz ഡിസ്പ്ലേയയാണ് ഉള്ളത്. ഡോൾബി വിഷൻ സപ്പോർട്ട് ഇല്ല. വേഗതയേറിയ 80W ചാർജിങ് സപ്പോർട്ടുള്ള 4700mAh ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ട്. ഇതിൽ നാല് 5ജി ബാൻഡ് സപ്പോർട്ടുകളാണ് ഉള്ളത്.

പോക്കോ എഫ്4 5ജി

പോക്കോ എഫ്4 5ജി

വില: 29,999 രൂപ

10 5ജി ബാൻഡുകൾ സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോണാണ് പോക്കോ എഫ്4 5ജി. സ്‌നാപ്ഡ്രാഗൺ 870 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഈ പ്രോസസർ ഗെയിമിങിനും ആപ്പുകൾ കൈകാര്യം ചെയ്യുന്നതിനും വളരെ മികച്ചതാണ്. മെലിഞ്ഞ ഡിസൈനാണ് ഫോണിനുള്ളത്. ഡിവൈസിലുള്ള അമോലെഡ് ഡിസ്പ്ലേ ഡോൾബി വിഷൻ സപ്പോർട്ട് ചെയ്യുന്നു. 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4500mAh ബാറ്ററിയും ഫോണിലുണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13ൽ ഈ ഡിവൈസ് പ്രവർത്തിക്കുന്നു.

ഐഫോൺ വാങ്ങേണ്ടവർക്ക് ഇത് സുവർണാവസരം; ആപ്പിൾ ഐഫോൺ 13ന് വൻ വിലക്കുറവ്ഐഫോൺ വാങ്ങേണ്ടവർക്ക് ഇത് സുവർണാവസരം; ആപ്പിൾ ഐഫോൺ 13ന് വൻ വിലക്കുറവ്

മോട്ടറോള എഡ്ജ് 30

മോട്ടറോള എഡ്ജ് 30

വില: 29,999 രൂപ

മോട്ടറോള എഡ്ജ് 30 സ്മാർട്ട്ഫോൺ മികച്ചൊരു 5ജി സ്മാർട്ട്ഫോൺ ആണ്. 144Hz റിഫ്രഷ് റേറ്റുള്ള പിഒലെഡ് ഡിസ്പ്ലെയാണ് ഈ ഡിവൈസിലുള്ളത്. ആൻഡ്രോയിഡ് 12 എക്സ്പീരിയൻസ് നൽകുന്ന ഈ ഡിവൈസിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 778G+ 5ജി ചിപ്പ്സെറ്റാണ്. ഒഐഎസ് സപ്പോർട്ടുള്ള പിൻ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിലുള്ളത്. 13 5ജി ബാൻഡുകളെ ഈ ഡിവൈസ് സപ്പോർട്ട് ചെയ്യുന്നു. 33W ചാർജിങ് സപ്പോർട്ടുള്ള 4020mAh ബാറ്ററിയും ഫോണിലുണ്ട്.

വിവോ വി23

വിവോ വി23

വില: 29,990 രൂപ

വിവോ വി23 സ്മാർട്ട്ഫോൺ മികച്ച 5ജി ഡിവൈസാണ്. സെൽഫികൾക്ക് പ്രാധാന്യം നൽകുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന കിടിലൻ ഡിവൈസാണ് ഇത്. ഈ ഫോണിലെ ഫ്രണ്ട് നോച്ചിൽ 50 മെഗാപിക്സൽ മെയിൻ സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും നൽകിയിട്ടുണ്ട്. ഈ വിഭാഗത്തിലെ മറ്റ് എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച 90Hz റിഫ്രഷ് റേറ്റ് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 4200mAh ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്. 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്.

Best Mobiles in India

English summary
If you are planning to buy a new 5G smartphone in this Onam season, check list of best 5G smartphones under rs 30000. It has devices from brands like OnePlus, Motorola, iQOO, Vivo and Samsung.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X