20,000 രൂപയിൽ താഴെ വിലയും 6000എംഎഎച്ച് ബാറ്ററിയുമുള്ള മികച്ച ഫോണുകൾ

|

സ്മാർട്ട്ഫോണുകൾ വാങ്ങുന്ന ആളുകളിൽ മിക്കവരും ശ്രദ്ധിക്കുന്ന പ്രധാന ഘടകമാണ് ബാറ്ററി. വലിയ ബാറ്ററിയുള്ള ഫോണുകൾ വാങ്ങാനാണ് എല്ലാവർക്കും താല്പര്യം. ഗെയിമിങ്, സ്ട്രീമിങ് എന്നിവയെല്ലാം യാത്രകൾക്കിടയിലും ചെയ്യാനും ഇടയ്ക്ക് ഓഫായി പോകാതിരിക്കാനും വലിയ ബാറ്ററിയുള്ള ഫോണുകൾ തന്നെ വേണം. ഇന്ന് മിക്ക ഫോണുകളിലും 5000 എംഎഎച്ച് ബാറ്ററി വരെ ഉണ്ടാകാറുണ്ട്. 6000 എംഎഎച്ച് ബാറ്ററിയുള്ള ഫോണുകളും വിപണിയിൽ നിരവധിയാണ്. 20000 രൂപയിൽ താഴെ വിലയും 6000 എംഎഎച്ച് ബാറ്ററിയുമുള്ള സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

 

6000 എംഎഎച്ച് ബാറ്ററി

ഒക്ടോബർ മാസത്തിൽ നിങ്ങൾക്ക് വാങ്ങാവുന്ന 6000 എംഎഎച്ച് ബാറ്ററിയുള്ള സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ റിയൽമി നാർസോ 30എ, മോട്ടറോള ജി40 ഫ്യൂഷൻ, പോക്കോ എം3, റെഡ്മി 10 പ്രൈം, മോട്ടോ ജി60 എന്നീ ഡിവൈസുകളാണ് ഉള്ളത്. ഇവയെല്ലാം 20000 രൂപയിൽ താഴെ വിലയുള്ള ഫോണുകളാണ്. വലിയ ബാറ്ററിക്ക് പുറമേ ആകർഷകമായ ക്യാമറ സെറ്റപ്പും മികച്ച ഡിസ്പ്ലെയും കരുത്തൻ പ്രോസസറുമെല്ലാം ഈ ഡിവൈസുകളിൽ ഉണ്ട്. ഇതിൽ മിക്ക ഫോണുകളും ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് വരുന്നത്. കുറച്ച് സമയം മാത്രം ചാർജ് ചെയ്യുകയും കൂടുതൽ സമയം ഉപയോഗിക്കുകയും ചെയ്യാൻ ഇത് സഹായിക്കുന്നു.

ദീപാവലി സമയത്ത് സാംസങ് സ്മാർട്ട്ഫോണുകൾ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാംദീപാവലി സമയത്ത് സാംസങ് സ്മാർട്ട്ഫോണുകൾ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം

റിയൽമി നാർസോ 30എ
 

റിയൽമി നാർസോ 30എ

റിയൽമി നാർസോ 30എ സ്മാർട്ട്ഫോൺ മീഡിയടെക് ഹീലിയോ ജി85 എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഈ ഡിവൈസ് രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ബേസിക്ക് വേരിയന്റിൽ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഇതിന് 8,999 രൂപയാണ് വില. ഹൈ എൻഡ് മോഡലിൽ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുണ്ട്. ഇതിന് 9,999 രൂപയാണ് വില. 6000 എംഎഎച്ച് ബാറ്ററി, ഹീലിയോ ജി 85 ഗെയിമിംഗ് പ്രോസസർ, 6.5 മിനി-ഡ്രോപ്പ് ഫുൾസ്ക്രീൻ ഡിസ്പ്ലേ, ബ്ലാക്ക്& വൈറ്റ് പോർട്രെയിറ്റ് ലെൻസുള്ള 13 എംപി എഐ ഡ്യുവൽ ക്യാമറ എന്നിവയാണ് സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ. സെൽഫികൾക്കും വീഡിയോ കോളിങിനുമായി ഫോണിൽ 8 എംപി ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.

മോട്ടോ ജി40 ഫ്യൂഷൻ

മോട്ടോ ജി40 ഫ്യൂഷൻ

മോട്ടറോള മോട്ടോ ജി40 ഫ്യൂഷൻ സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന്റെ മോഡലിന് 13,499 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,999 രൂപ വിലയുണ്ട്. 6000 എംഎഎച്ച് ബാറ്ററിയുള്ള ഫോണിൽ 6.80 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്പ്ലേയാണ് മോട്ടറോള നൽകിയിട്ടുള്ളത്. ഒക്ട-കോർ ​​ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിലെ ഒഎസ് ആൻഡ്രോയിഡ് 11 ആണ്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ ക്യാമറ, 2 മെഗാപിക്സൽ ക്യാമറ എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഈ സ്മാർട്ട്‌ഫോണിൽ മോട്ടറോള നൽകിയിട്ടുണ്ട്.

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി പിടിച്ചടക്കാൻ മിലിറ്ററി-ഗ്രേഡ് ബിൽഡുമായി നോക്കിയ എക്സ്ആർ20ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി പിടിച്ചടക്കാൻ മിലിറ്ററി-ഗ്രേഡ് ബിൽഡുമായി നോക്കിയ എക്സ്ആർ20

പോക്കോ എം3

പോക്കോ എം3

ജനപ്രീയ സ്മാർട്ട്ഫോൺ ബ്രാന്റായ പോക്കോയുടെ എല്ലാ ഫോണുകളും വിപണിയി വിജയം നേടിയവയാണ്. 6000 എംഎഎച്ച് ബാറ്ററിയുമായി വന്ന പോക്കോയുടെ ഏറ്റവും മികച്ച ഫോണാണ് പോക്കോ എം3. 6.53 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലേയാണ് ഈ ഫോണിലുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 662 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിന് പിന്നിൽ മൂന്ന് പിൻക്യാമറകളാണ് ഉള്ളത്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഡിവൈസിലുള്ള ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഡിവൈസിൽ 8 മെഗാപിക്സൽ ക്യാമറയും പോക്കോ നൽകിയിട്ടുണ്ട്. 4ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 10,999 രൂപയും 6ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 11,499 രൂപയുമാണ് വില.

റെഡ്മി 10 പ്രൈം

റെഡ്മി 10 പ്രൈം

റെഡ്മി അടുത്തിടെ പുറത്തിറക്കിയ മികച്ചൊരു ഫോണാണ് റെഡ്മി 10 പ്രൈം. 6,000എംഎഎച്ച് ബാറ്ററിയുള്ള ഫോണിൽ 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കമ്പനി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5ൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി88 എസ്ഒസിയാണ്. ഫോണിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറ അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഡിവൈസിലുള്ള മറ്റ് ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളിങിനുമായി 8 എംപി ഫ്രണ്ട് ക്യാമറയും ഈ ഫോണിൽ നൽകിയിട്ടുണ്ട്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന്റെ മോഡലിന് 14,499 രൂപയാണ് വില. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 11,999 രൂപ വിലയുണ്ട്.

6,000 എംഎഎച്ച് ബാറ്ററിയുമായി നോക്കിയ സി30 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി, 9,999 രൂപയ്ക്ക് സ്വന്തമാക്കാം6,000 എംഎഎച്ച് ബാറ്ററിയുമായി നോക്കിയ സി30 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി, 9,999 രൂപയ്ക്ക് സ്വന്തമാക്കാം

മോട്ടോ ജി60

മോട്ടോ ജി60

മോട്ടോറോള മോട്ടോ ജി60 സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 16,999 രൂപയാണ് വില. 6.78 ഇഞ്ച് ഫുൾ എച്ച്‌ഡി + ഡിസ്പ്ലേയുള്ള ഡിവൈസിൽ 6000 എംഎഎച്ച് ബാറ്ററിയും മോട്ടറോള നൽകിയിട്ടുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732ജി പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 108 എംപി പ്രൈമറി ക്യാമറ, 8 എംപി ക്യാമറ, 2 എംപി ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി 32 എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിൽ മോട്ടറോള നൽകിയിട്ടുണ്ട്.

Most Read Articles
Best Mobiles in India

English summary
The list of smartphones with 6000 mAh battery that you can buy in October includes Realme Narzo 30A, Motorola G40 Fusion, Poco M3, Redmi 10 Prime and Moto G60.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X