16,000 രൂപയ്ക്ക് താഴെ വിലയുള്ള 64 എംപി ക്യാമറ സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോൺ വാങ്ങുന്ന ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന സവിശേഷതകളിലൊന്നാണ് ഫോണിന്റെ ക്യാമറകൾ. എല്ലാ വിലനിലവാരത്തിലും മികച്ച ക്യാമറയുള്ള സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ നിർമ്മാതാക്കളും ശ്രദ്ധിക്കുന്നുണ്ട്. നിലവിൽ 108 എംപി വരെയുള്ള ക്യാമറകളാണ് ഇന്ത്യയിലെ സ്മാർട്ട്ഫോണുകളിൽ കണ്ട് വരാറുള്ളത്. നിലവിൽ 64 എംപി ക്യാമറ മികച്ച ക്വാളിറ്റിയുള്ള ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്ന ഒന്നാണ്.

16,000 രൂപ

16,000 രൂപയ്ക്ക് താഴെയുള്ള വിലയിൽ നിരവധി സ്മാർട്ട്ഫോണുകളാണ് കമ്പനികൾ പുറത്തിറക്കുന്നത്. ഈ വില നിലവാരത്തിലുള്ള സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യയിൽ ആവശ്യക്കാരും ഏറെയാണ്. ക്യാമറയ്ക്കും ഫോണിന്റെ വിലയ്ക്കും പ്രാധാന്യം നൽകി ഫോൺ വാങ്ങുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ട് 64 എംപി ക്യാമറയുള്ള മികച്ച സ്മാർട്ട്ഫോണുകൾ തന്നെ 16,000 രൂപയക്ക് താഴെയുള്ല വിലയിൽ കമ്പനികൾ പുറത്തിറക്കിയിട്ടുണ്ട്. ഇക്കൂട്ടത്തിലെ ഏറ്റവും മികച്ച ചില സ്മാർട്ട്ഫോണുകളെയാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

കൂടുതൽ വായിക്കുക: ആമസോണിൽ സാംസങ് സ്മാർട്ട്‌ഫോണുകൾക്ക് ആകർഷകമായ ഇഎംഐ ഓഫറുകൾകൂടുതൽ വായിക്കുക: ആമസോണിൽ സാംസങ് സ്മാർട്ട്‌ഫോണുകൾക്ക് ആകർഷകമായ ഇഎംഐ ഓഫറുകൾ

റിയൽ‌മി 6 പ്രോ (Realme 6 Pro)

റിയൽ‌മി 6 പ്രോ (Realme 6 Pro)

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജിയുടെ കരുത്തോടെ പുറത്തിറക്കിയിരിക്കുന്ന റിയൽമി 6 പ്രോ മികച്ച 64 എംപി ക്യാമറ സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ്. ഉയർന്ന റെസല്യൂഷനുള്ള പ്രൈമറി സെൻസറോടെയുള്ള പിൻക്യാമറ സെറ്റപ്പിനൊപ്പം ഡ്യുവൽ സെൽഫി ക്യാമറ സെറ്റപ്പും ഈ സ്മാർട്ട്ഫോണിലുണ്ട്. സെൽഫി ക്യാമറ സെറ്റപ്പിൽ ടെലിഫോട്ടോ ലെൻസും അൾട്രാ-വൈഡ് ആംഗിൾ ലെൻസുമാണ് കമ്പനി നൽകിയിട്ടുള്ളത്.

സാംസങ് ഗാലക്‌സി എം 31 (Samsung Galaxy M31)

സാംസങ് ഗാലക്‌സി എം 31 (Samsung Galaxy M31)

സാംസങിൽ നിന്നുള്ള ഏറ്റവും വിലകുറഞ്ഞ 64 എംപി ക്യാമറ സ്മാർട്ട്‌ഫോണാണ് സാംസങ് ഗാലക്‌സി എം 31. ഈ ഡിവൈസിൽ വൈഡ്‌വിൻ എൽ 1 സർട്ടിഫിക്കേഷനോടുകൂടിയ മികച്ച അമോലെഡ് ഡിസ്‌പ്ലേയും കമ്പനി നൽകിയിട്ടുണ്ട്. ഇത് നെറ്റ്ഫ്ലിക്സിലും പ്രൈം വീഡിയോയിലും എച്ച്ഡി വീഡിയോ പ്ലേബാക്ക് സപ്പോർട്ട് ചെയ്യുന്നു. ഗാലക്‌സി എം 31ൽ 64എംപി പ്രൈമറി ക്യാമറയ്‌ക്കൊപ്പം ഡെഡിക്കേറ്റഡ് അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, മാക്രോ ലെൻസ്, ഡെപ്ത് സെൻസർ എന്നിവയും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ആമസോണിലൂടെ ഈ സ്മാർട്ട്ഫോണുകൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാംകൂടുതൽ വായിക്കുക: ആമസോണിലൂടെ ഈ സ്മാർട്ട്ഫോണുകൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം

റിയൽ‌മി 6 (Realme 6)

റിയൽ‌മി 6 (Realme 6)

മീഡിയടെക് ഹെലിയോ ജി90ടി പ്രോസസറിന്റെ കരുത്തോടെയാണ് റിയൽമി 6 പുറത്തിറക്കിയിരിക്കുന്നത്. 16,000 രൂപയിൽ താഴെ വിലയുള്ള 64 എംപി ക്യാമറ സ്മാർട്ട്‌ഫോണുകളിൽ മികച്ച ഫോണാണ് ഇത്. പഞ്ച്-ഹോൾ കട്ട്‌ഔട്ടുള്ള ഉയർന്ന റിഫ്രെഷ് റേറ്റ് ഡിസ്‌പ്ലേയും ഈ ഡിവൈസിൽ ഉണ്ട്. പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഈ ഡിവൈസിന് 13,999 രൂപയാണ് വില.

ഷവോമി റെഡ്മി നോട്ട് 8 പ്രോ (Xiaomi Redmi Note 8 Pro)

ഷവോമി റെഡ്മി നോട്ട് 8 പ്രോ (Xiaomi Redmi Note 8 Pro)

ലോഞ്ച് ചെയ്യുന്ന സമയത്ത് ഏരഅരവും വില കുറഞ്ഞ 64 എംപി ക്യാമറ സ്മാർട്ട്ഫോണായിരുന്നു റെഡ്മി നോട്ട് 8 പ്രോ. കുറഞ്ഞത് 6 ജിബി റാം, 64 ജിബി സ്റ്റോറേജ്, സ്റ്റോറേജ് ​​വിപുലീകരിക്കാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് എന്നിവയുള്ള ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി 90 ടി പ്രോസസറാണ്.

കൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്ച ഏറ്റവും ട്രെൻഡിങ് ആയ സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്ച ഏറ്റവും ട്രെൻഡിങ് ആയ സ്മാർട്ട്ഫോണുകൾ

Best Mobiles in India

Read more about:
English summary
If you are planning to buy a new camera-centric smartphone, especially around Rs. 15,000 price tag, then make sure that you get a smartphone with a 64MP camera. A smartphone with a 64MP sensor will use pixel-binning technology to take amazing 16MP shots in low-light and it also supports native 4K video recording.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X