20,000 രൂപയിൽ താഴെ വിലയുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോണുകൾ
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളെല്ലാം ഇന്ത്യൻ വിപണിയിൽ ഏറെ ശ്രദ്ധകേന്ദ്രീകരിക്കുന്ന വില വിഭാഗമാണ് 20,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോൺ വിഭാഗം. ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകളെ, പ്രത്യേകിച്ചും യുവ തലമുറയെ ലക്ഷ്യമിട്ടാണ് ഈ വില വിഭാഗത്തിൽ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുകൾ, 64 മെഗാപിക്സൽ അടക്കമുള്ള മികച്ച ക്യാമറകൾ അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പ്, കരുത്തുള്ള പ്രോസസറുകൾ തുടങ്ങി മികച്ച സവിശേഷതകളുള്ള ഡിവൈസുകൾ ഈ വില വിഭാഗത്തിൽ ലഭ്യമാകുന്നുണ്ട്.

ഇന്ത്യൻ വിപണിയിൽ 20,000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകളുടെ പട്ടിക വലുതാണ്. എല്ലാ പ്രമുഖ ബ്രാന്റുകളും ഈ വില വിഭാഗത്തിൽ മികച്ച ഡിവൈസുകൾ പുറത്തിറക്കിയിട്ടുണ്ട്. റെഡ്മി, റിയൽമി, പോക്കോ തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകളാണ് ഈ വില വിഭാഗത്തിൽ മികച്ച ചില ഡിവൈസുകളായി എടുത്ത് പറയാനുള്ളത്. ഇത്തരം അഞ്ച് സ്മാർട്ട്ഫോണുകളും അവയുടെ പ്രധാന സവിശേഷതകളുമാണ് നമ്മളിന്ന പരിചയപ്പെടുന്നത്.

റിയൽമി 7 പ്രോ (Realme 7 Pro)
സ്നാപ്ഡ്രാഗൺ 720ജിയുടെ കരുത്തിലാണ് റിയൽമി 7 പ്രോ പ്രവർത്തിക്കുന്നത്. 64 എംപി ക്വാഡ് ക്യാമറ സെറ്റപ്പാണ് ഡിവൈസിലുള്ളത്. 8എംപി, 2എംപി, 2എംപി ക്യാമറകളും ഡിവൈസിന്റെ പിൻവശത്തുണ്ട്. 32 എംപി സെൽഫി ക്യാമറയുള്ള സ്മാർട്ട്ഫോണിൽ 6.4 അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4500എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത. 40 മിനിറ്റിനുള്ളിൽ 0 മുതൽ 100% വരെ ചാർജ് ചെയ്യാൻ സാധിക്കുന്ന ഫാസ്റ്റ് ചാർജിങ് സംവിധാനമാണ് ഇത്. ഡിവൈസിന്റെ 6ജിബി റാം വേരിയന്റ് 19,999 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്സി എം31എസ് (Samsung Galaxy M31s)
സാംസങ് ഗാലക്സി എം31എസ് സ്മാർട്ട്ഫോണിൽ 6000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 6.5 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ഡിസ്പ്ലേയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. 64 എംപി പ്രൈമറി ക്യാമറ അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ 12 എംപി സെക്കന്റരി ക്യാമറയും 5എംപിയുള്ള രണ്ട് ക്യാമറകളും ഉണ്ട്. 32 എംപി സെൽഫി ക്യാമറയാണ് ഡിവൈസിൽ ഉള്ളത്. ഡിവൈസിന്റെ 6ജിബി റാമുള്ള വേരിയന്റ് 19,499 രൂപയ്ക്ക് സ്വന്തമാക്കാം.

പോക്കോ എക്സ് 3 (Poco X3)
പുതിയ സ്നാപ്ഡ്രാഗൺ 732 ജി SoCയുമായി പുറത്തിറങ്ങിയ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് പോക്കോ എക്സ്3. എച്ച്ഡിആർ 10 സപ്പോർടട്ടുള്ള 120 ഹെർട്സ് 6.67 ഇഞ്ച് ഡിസ്പ്ലെയാണ് ഡിവൈസിൽ ഉള്ളത്. സോണി ഐഎംഎക്സ് 682 64 എംപി പ്രൈമറി ക്യാമറയാണ് സ്മാർട്ട്ഫോണിന്റെ പ്രധാന ആകർഷണം. ഇതിനൊപ്പം 13 എംപി അൾട്രാവൈഡും മാക്രോകൾക്കും പോർട്രെയ്റ്റുകൾക്കുമായി രണ്ട് 2 എംപി ക്യാമറകളും ഉണ്ട്. 5160mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. ഈ ബാറ്ററി ചാർജ് ചെയ്യാനായി 33W ഫാസ്റ്റ് ചാർജ് സപ്പോർട്ടും ഡിവൈസിൽ ഉണ്ട്. ഈ ഡിവൈസിന്റെ ഹൈ എൻഡ് വേരിയന്റിന് 19,999 രൂപയാണ് വില.

റെഡ്മി നോട്ട് 9 പ്രോ മാക്സ് (Redmi Note 9 Pro Max)
റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്നാപ്ഡ്രാഗൺ 720ജിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 64 എംപി ക്യാമറ സെൻസറടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. ഇത് കൂടാതെ ക്യാമറ സെറ്റപ്പിൽ 8എംപി, 5എംപി, 2എപി ക്യാമറകളാണ് ഉള്ളത്. 32 എംപി സെൽഫി ക്യാമറയുള്ള ഡിവൈസിൽ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5020 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 6.7 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് ഡിവൈസിന്റെ മറ്റൊരു സവിശേഷത. ഈ ഡിവൈസിന്റെ 8ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് വേരിയന്റിന് 19,999 രൂപയാണ് വില.

റിയൽമി നാർസോ 20 പ്രോ (Realme Narzo 20 Pro)
റിയൽമി നാർസോ 20 പ്രോ സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് വലിപ്പമുള്ള 90 ഹെർട്സ് എൽസിഡി ഡിസ്‌പ്ലേയാണ് ഉള്ളത്. 65W സൂപ്പർഡാർട്ട് ചാർജിങ് സപ്പോർട്ടുള്ള 4500 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിന്റെ മറ്റൊരു സവിശേഷത. മീഡിയടെക് ഹീലിയോ ജി95 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 8 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജും ഉണ്ട്. 48 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം 8 എംപി, 2 എംപി 2 എംപി ക്യാമറകൾ അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. ഡിവൈസിൽ 16 എംപി സെൽഫി ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്.


Click it and Unblock the Notifications








