Home
Mobile

10,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകൾ എൻട്രി ലെവൽ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവരാണ്. ഫീച്ചർ ഫോണിൽ നിന്നും സ്മാർട്ട്ഫോണിലേക്ക് മാറി വരുന്ന ആളുകളും തിരഞ്ഞെടുക്കുന്നത് 10,000 രൂപയിൽ താഴെ മാത്രം വിലയുള്ള സ്മാർട്ട്ഫോണുകളായിരിക്കും. ഈ വിഭാഗത്തിൽ മിക്ക കമ്പനികളും ധാരാളം ഡിവൈസുകൾ പുറത്തിറക്കുന്നുണ്ട്. ദൈനംദിന ഉപയോഗത്തിന് ഉതകുന്ന മികച്ച ഡിവൈസുകൾ തന്നെയാണ് ഈ വില വിഭാഗത്തിൽ ഇന്ത്യയിൽ ലഭിക്കുന്നത്.

സ്മാർട്ട്ഫോൺ വിപണി

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി കൈയ്യടക്കി വച്ചിരിക്കുന്ന റെഡ്മി, റിയൽമി, മോട്ടറോള തുടങ്ങിയ ബ്രാന്റുകളെല്ലാം 10,000 രൂപയിൽ താഴെ വിലയിൽ മികച്ച സ്മാർട്ട്ഫോണുകൾ ലഭ്യമാക്കുന്നുണ്ട്. മികച്ച ക്യാമറ, കരുത്തുള്ള പ്രോസസർ, ക്വാളിറ്റിയുള്ള ഡിസ്പ്ലെ, വലിയ ബാറ്ററി എന്നീ സവിശേഷതകളോടെ പരസ്പരം മത്സരിക്കുന്ന ധാരാളം ഡിവൈസുകൾ മേൽപ്പറഞ്ഞ വില വിഭാഗത്തിൽ ഉണ്ട്. ഈ വിലവിഭാഗത്തിലെ മികച്ച ചില ഡിവൈസുകളെയാണ് നമ്മൾ പരിചയപ്പെടുന്നത്.

റെഡ്മി നോട്ട് 9 പ്രൈം (Redmi 9 Prime)

റെഡ്മി നോട്ട് 9 പ്രൈം (Redmi 9 Prime)

13 എംപി പ്രൈമറി ക്യാമറ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറയുമായിട്ടാണ് റെഡ്മി നോട്ട് 9 പ്രൈം പുറത്തിറക്കിയിട്ടുള്ളത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5020 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ട്. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയുള്ള ഡിവൈസിൽ 8 മെഗാപിക്സൽ സെൽഫി ക്യാമറയുമായാണ് ഉള്ളത്. 4 ജിബി റാമിനൊപ്പം മീഡിയടെക് ഹീലിയോ ജി 80 ചിപ്‌സെറ്റാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 64ജിബി, 128ജിബി സ്റ്റോറേജ് ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. 9,999 രൂപയാണ് ഈ ഡിവൈസിന്റെ വില.

റിയൽമി സി12 (Realme C12)

റിയൽമി സി12 (Realme C12)

6.5 ഇഞ്ച് എച്ച്ഡി+ ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയുമായിട്ടാണ് റിയൽ‌മി C12 പുറത്തിറക്കിയിട്ടുള്ളത്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹെലിയോ ജി 35 ചിപ്‌സെറ്റാണ്. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ ഉള്ളത്. 13 മെഗാപിക്സൽ പ്രൈമറി സെൻസറിനൊപ്പം 2 മെഗാപിക്സൽ മാക്രോ ക്യാമറയും മറ്റൊരു ബ്ലാക്ക് ആന്റ് വൈറ്റ് സെൻസറുമാണ് ഉള്ളത്. 5 മെഗാപിക്സൽ സെൽഫി ക്യാമറയുള്ള ഡിവൈസിൽ 10W ചാർജറുള്ള 6000 എംഎഎച്ച് ബാറ്ററിയും ഉണ്ട്. 8,999 രൂപയാണ് ഡിവൈസിന്റെ വില.

റിയൽമി നാർസോ 10എ (Realme Narzo 10A)

റിയൽമി നാർസോ 10എ (Realme Narzo 10A)

6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയുമായിട്ടാണ് നാർസോ 10എ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. മീഡിയാടെക് ഹീലിയോ ജി 70 ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുണ്ട്. ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായിട്ടാണ് ഈ ഡിവൈസ് പുറത്തിറക്കിയിട്ടുള്ളത്. 12 മെഗാപിക്സൽ പ്രൈമറി സെൻസറിനൊപ്പം 2 മെഗാപിക്സൽ പോർട്രെയിറ്റ് സെൻസറും 2 മെഗാപിക്സൽ മാക്രോ ക്യാമറയുമുണ്ട്. 5 മെഗാപിക്സൽ സെൽഫി ക്യാമറയും ഡിവൈസിൽ ഉണ്ട്. 10W ചാർജിങ് സപ്പോർട്ടുള്ളതുമായ 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിലുള്ളത്. 9,999 രൂപയാണ് ഡിവൈസിന്റെ വില.

റെഡ്മി 9ഐ (Redmi 9i)

റെഡ്മി 9ഐ (Redmi 9i)

6.53 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയുമായിട്ടാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയിട്ടുള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12ലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. മീഡിയടെക് ഹീലിയോ ജി 25 ഒക്ടാ കോർ ചിപ്‌സെറ്റുള്ള ഡിവൈസ് 4 ജിബി റാമിൽ മാത്രമാണ് ലഭ്യമാകുന്നത്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിലുള്ളത്. 5 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഡിവൈസിൽ ഉള്ളത്. 13 മെഗാപിക്സൽ പിൻ ക്യാമറയും സ്മാർട്ട്ഫോണിൽ ഉണ്ട്. 8,299 രൂപയാണ് സ്മാർട്ട്ഫോണിന്റെ വില.

More from GizBot

Best Mobiles in India

English summary
Brands like Redmi, Realme and Motorola, which dominate the Indian smartphone market, are offering the best smartphones priced below Rs 10,000. There are many competing devices in the above price category with the features of excellent camera, powerful processor, quality display and large battery.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X