2,000 രൂപയിൽ താഴെ വിലയിൽ മികച്ച ബാറ്ററി ബാക്ക് അപ്പ് നൽകുന്ന കീപാഡ് ഫോണുകൾ
സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന ആളുകൾ സെക്കന്ററി ഫോണായും ടച്ച് സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ അറിയാത്ത ആളുകൾക്ക് എളുപ്പം ഉപയോഗിക്കാവുന്ന ഡിവൈസായും കണക്കാക്കുന്നവയാണ് കീപാഡ് ഫോണുകൾ. സ്മാർട്ട്ഫോണുകൾ പല വില നിലവാരങ്ങളിൽ ലഭ്യമാകുന്ന ഈ കാലത്തും കീപാഡുകളുള്ള മൊബൈലുകൾ ധാരാളം പുറത്തിറങ്ങുന്നുണ്ട്. ഇത്തരം ഫോണുകളിൽ ആളുകൾ പ്രതീക്ഷിക്കുന്ന ഏറ്റവും മികച്ച സവിശേഷത അതിന്റെ ബാറ്ററി തന്നെയാണ്.

2000 രൂപയിൽ താഴെ വിലയും മികച്ച ബാറ്ററി ബാക്ക് അപ്പും ഉള്ള കീപാഡ് ഫോണുകൾ തിരയുന്ന ആളുകൾ ധാരാളമാണ്. ഇത്തരം ആളുകൾക്കായി ഇന്ത്യയിലെ മികച്ച ഡിവൈസുകൾ താഴെ കൊടുത്തിരിക്കുന്നു. 4,000 mAh ബാറ്ററി വരെ പായ്ക്ക് ചെയ്യുന്ന ഫോണുകൾ ഈ പട്ടികയിൽ ഉണ്ട്. ഇത്തരം ഫോണുകളിലെ ചാർജ് ഒരാഴ്ചയിലധികം നീണ്ടുനിൽക്കുന്നു. ഒരു മാസത്തിൽ കൂടുതൽ സ്റ്റാൻഡ്ബൈ ടൈമും ഇവ നൽകുന്നുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ അകപ്പെടുന്ന ആളുകൾക്ക് സ്മാർട്ട്ഫോൺ ബാറ്ററി വേഗത്തിൽ തീർന്ന് പോയാലും ഉപയോഗിക്കാവുന്ന ഫോണുകളാണ് ഇവ. ഇവയെല്ലാം ക്യാമറ, മൾട്ടിമീഡിയ സപ്പോർട്ട് എന്നിവയെല്ലാം ഉള്ള ഫോണുകൾ തന്നെയാണ്.

എനർജിസർ പവർ മാക്സ് പി20
വില: 1,674 രൂപ
പ്രധാന സവിശേഷതകൾ
• 2.8 ഇഞ്ച് ഡിസ്പ്ലേ
• 32 MB റാം | 32 MB റോം | 32 ജിബി വരെ എക്സ്പാൻഡ് ചെയ്യാം
• 0.3 എംപി പിൻ ക്യാമറ
• 4000 mAh ലിഥിയം അയൺ ബാറ്ററി
• സ്പ്രെഡ്ട്രം SC6531E പ്രോസസർ

ജിവി എൻ3720 പവർ
വില: 1,998 രൂപ
പ്രധാന സവിശേഷതകൾ
• QVGA ഡിസ്പ്ലേയുള്ള 2.8 ഇഞ്ച് സ്ക്രീൻ
• ട്രിപ്പിൾ സിം + മെമ്മറി കാർഡിനായി പ്രത്യേക സ്ലോട്ട്
• 4000 MAH ബാറ്ററി
• വലിയ ടോർച്ച്, പവർ സേവിംഗ് മോഡ് & മികച്ച സ്പീക്കർ

കെച്ചോഡ കെ108
വില: 1,870 രൂപ
പ്രധാന സവിശേഷതകൾ
• 3.5 ഇഞ്ച് ഡിസ്പ്ലേ
• 64 MB റാം | 64 MB റോം
• 1.3 എംപി പിൻ ക്യാമറ
• 6000 mAh ബാറ്ററി

കെച്ചോഡ കെ80
വില: 1,899 രൂപ
പ്രധാന സവിശേഷതകൾ
• 2.8 ഇഞ്ച് QVGA ഡിസ്പ്ലേ
• 32 MB റാം
• 32 MB റോം
• 16 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• 1.3 എംപി പിൻ ക്യാമറ
• 6000 mAh ബാറ്ററി

കെച്ചോഡദ കെ60
വില: 1,465 രൂപ
പ്രധാന സവിശേഷതകൾ
• ഡ്യുവൽ സിം (GSM + GSM)
• ഡിസ്പ്ലെ: 2.4 ഇഞ്ച്, QVGA
• 8 ജിബി മെമ്മറി കാർഡ് സപ്പോർട്ട്
• ക്യാമറ: 0.3 എംപി


Click it and Unblock the Notifications








