2020ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ
2020 ൽ സ്മാർട്ട്‌ഫോണുകളുടെ ക്യാമറ ഫീച്ചറുകൾ പുതിയൊരു തലത്തിലേക്ക് ഉയർന്നു. 108 എംപി സെൻസറും 100x സൂം (ഡിജിറ്റൽ) തുടങ്ങിയ ഏറ്റവും മികച്ച ഫീച്ചറുകൾ അടങ്ങുന്ന ക്യാമറൾ വിപണിയിലെത്തിയ വർഷം കൂടിയാണ് ഇത്. 8 കെ വീഡിയോ റെക്കോർഡിങ് സംവിധാനം പോലുമുള്ള ക്യാമറകൾ ഇന്ന് വിപണിയിൽ സജീവമാണ്. ചില സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ സെൽഫോണുകളെ പ്രൊഫഷണൽ വീഡിയോ റെക്കോർഡർ ഡിവൈസുകളായി തന്നെ മാറ്റുന്നു.

ഫോട്ടോകൾ എടുക്കാനായി ക്യാമറ കൊണ്ടു നടക്കേണ്ട കാലം അവസാനിച്ച് കഴിഞ്ഞു. ഏത് തരം ലൈറ്റ് കണ്ടീഷനിലും മികച്ച ഫോട്ടോകളും വീഡിയോകളും എടുക്കാൻ സാധിക്കുന്ന വിധത്തിലുള്ള ക്യാമറകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. വിവോ, സാംസങ്, പോക്കോ, റെഡ്മി, ഗൂഗിൾ പിക്സൽ, റിയൽമി എന്നീ ബ്രാന്റുകളെല്ലാം തങ്ങളുടെ ഡിവൈസുകളിൽ ചിലത് ഏറ്റവും മികച്ച ക്യാമറ സെറ്റപ്പുമായാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ വർഷം വിപണിയിലെത്തിയ ഏറ്റവും മികച്ച ക്യാമറകളുള്ള ഡിവൈസുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

വിവോ എക്സ് 50 പ്രോ
2020ൽ പുറത്തിറങ്ങിയ മികച്ച ക്യാമറ ഫീച്ചറുകളുള്ള ഡിവൈസുകളിലൊന്നാണ് വിവോ എക്സ്50 പ്രോ ഈ ഡിവൈസിൽ ട്രിപ്പിൾ ലെൻസ് ക്യാമറ സെറ്റപ്പാണ് ഉള്ളത്. ജിംബൽ, പെരിസ്‌കോപ്പ് ലെൻസ് എന്നീ ഫീച്ചറുകളുള്ള ഈ ഡിവൈസിന് 60x സൂം സപ്പോർട്ട് ഉണ്ട്. 8 എംപി പെരിസ്‌കോപ്പ് ക്യാമറയാണ് ദൂരെയുള്ള ഒബിജക്ടുകൾ പകർത്താൻ സഹായിക്കുന്നത്. എഫ് / 3.4 അപ്പർച്ചറുള്ള ലെൻസോടെയാണ് ഈ പെരിസ്കോപ്പ് ക്യാമറ വരുന്നത്. 135 എംഎം ലെൻസ് ഫോർ-ആക്സിസ് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടും ഇതിന് ഉണ്ട്. 5x ഒപ്റ്റിക്കൽ സൂമും 60x ഡിജിറ്റൽ സൂമും ഈ ക്യാമറ സെറ്റപ്പിലുണ്ട്. മികച്ച പോർട്രെയ്റ്റുകൾ പകർത്താൻ 13 എംപി ഡെപ്ത് സെൻസറും എഫ് / 2.48 അപ്പർച്ചറുള്ള ലെൻസും ഡിവൈസിൽ ഉണ്ട്. 2x ഒപ്റ്റിക്കൽ സൂം ഉള്ള 50 എംഎം ലെൻസാണ് ഇത്.

ഗൂഗിൾ പിക്സൽ 4എ
ഗൂഗിൾ പിക്സൽ ഹാൻഡ്‌സെറ്റുകൾ ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണ്. പിക്‌സൽ 4എ സ്മാർട്ട്ഫോണിൽ 12.1 എംപി സിംഗിൾ ലെൻസ് സെൻസറാണ് ഉള്ളത്. ഇതിനൊപ്പം എഫ് / 1.7 അപ്പർച്ചർ ലെൻസും ഉണ്ട്. ഇന്ത്യൻ വിപണിയിൽ എത്തിയിട്ടില്ലാത്ത ക്യാമറയാണ് ഇത്. OIS + EIS എനേബിൾഡ് ലെൻസിന് 1.4µm പിക്‌സൽ വലുപ്പമാണ് ഉള്ളത്. ഡ്യൂവൽ പിക്‌സൽ പേസ് ഡിറ്റക്ഷനും ഓട്ടോഫോക്കസും ഈ ക്യാമറയിൽ ഉണ്ട്. മാക്രോ, വൈഡ് ആംഗിൾ, പെരിസ്‌കോപ്പ് സെൻസർ ഇല്ലാത്തതിനാൽ തന്നെ ഇതൊരു ഫാൻസി ക്യാമറ സെറ്റപ്പല്ല. ഏറ്റവും മികച്ച ചിത്രങ്ങൾ നൽകുന്ന കമ്പ്യൂട്ടേഷൻ ഫോട്ടോഗ്രാഫി അൽഗോരിതങ്ങളാണ് ഈ ഡിവൈസിന്റെ സവിശേഷത.

ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ്
ആപ്പിളിന്റെ ഐഫോൺ നിരയിലെ ഏറ്റവും ആകർഷകമായ ക്യാമറ സെറ്റപ്പാണ് ഐഫോൺ 12 പ്രോയിൽ ഉള്ളത്. ഡെപ്ത് മാപ്പുകൾ ക്രിയേറ്റ് ചെയ്യാനുള്ള പുതിയ ലിഡാർ സെൻസറും 24/30/60 എഫ്പിഎസിൽ ആദ്യത്തെ 4കെ ഡോൾബി വിഷൻ എച്ച്ഡിആർ വീഡിയോ സപ്പോർട്ടുമായാണ് ഈ ക്യാമറ വരുന്നത്. 12 എംപി സെൻസറും 26 എംഎം എഫ് / 1.6 ലെൻസുമാണ് പ്രൈമറി ക്യാമറ. ഇതിൽ സെൻസർ ബേസ്ഡ് ഒപ്റ്റിക്കൽ സ്റ്റെബിലൈസേഷൻ സിസ്റ്റം (ഒഐഎസ് + പിഡിഎഎഫ്) സപ്പോർട്ടും ഉണ്ട്. പോർട്രെയ്റ്റ്, നൈറ്റ് ഫോട്ടോഗ്രാഫി എന്നിവയിൽ മികച്ച ചിത്രങ്ങൾ നൽകുന്ന സെൻസറുകളും ഈ ഡിവൈസിൽ ഉണ്ട്.

ഷവോമി എംഐ 10 5ജി
ഷവോമിയുടെ ഇന്ത്യയിലെ ഏറ്റവും വിലകൂടിയ സ്മാർട്ട്‌ഫോണാണ് എംഐ 10 5ജി. 108 എംപി ക്യാമറ സെൻസറുള്ള ആദ്യ സ്മാർട്ട്ഫോണുകളിലൊന്നാണ് എംഐ 10 5ജി. 1 / 1.33 "സെൻസർ വലുപ്പവും 0.8um പിക്സൽ വലുപ്പവുമുള്ള 108 എംപി സാംസങ് ഐസോസെൽ ബ്രൈറ്റ് എച്ച്എംഎക്സ് സെൻസറാണ് ഡിവൈസിൽ ഉള്ളത്. ഈ സെൻസറിൽ ഒഐഎസ് ഉള്ള 7പി എഫ് / 1.69 അപ്പർച്ചറുള്ള ലെൻസാണ് ഉള്ളത്. സൂപ്പർ ഷാർപ്പ് 8 കെ വീഡിയോകൾ, 4 കെ വീഡിയോകൾ (3840 x 2160), ഫുൾ എച്ച്ഡി വീഡിയോകൾ 60 എഫ്പി, 30 എഫ്പിഎസ് എന്നിവയിൽ റെക്കോർഡ് ചെയ്യാനും ഈ ഡിവൈസിന്റെ ക്യാമറയ്ക്ക് സാധിക്കും. ടെലിഫോട്ടോ ലെൻസ്, 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് മറ്റ് ക്യാമറകൾ.

സാംസങ് ഗാലക്സി എസ് 20 അൾട്രാ
108 എംപി ക്യാമറ സെൻസറുള്ള ആദ്യത്തെ ഹാൻഡ്‌സെറ്റുകളിൽ ഒന്നാണ് സാംസങ്ങിന്റെ സാംസങ് ഗാലക്സി എസ്20 അൾട്ര. എംഐ 10 5ജിയിൽ നിന്ന് വ്യത്യസ്തമായി ഗാലക്സി എസ് 20 അൾട്രയുടെ ക്യാമറ സെറ്റപ്പ് 100x ഫാർ ഫീൽഡ് സൂം സപ്പോർട്ടോടെയാണ് വരുന്നത്. 108 എംപി ഐസോസെൽ ബ്രൈറ്റ് എച്ച്എം 1 സെൻസറിനൊപ്പം 48 എംപി ടെലിഫോട്ടോ സെൻസറും 123 ° ഫീൽഡ്-വ്യൂ നൽകുന്ന 12 എംപി ഫിക്‌സഡ് ഫോക്കസ് എഫ് / 2.2 അൾട്രാവൈഡ് ആംഗിൾ ലെൻസും 0.3 എംപി എഫ് / 1.0 ടോഫ് സെൻസറും ഈ ഡിവൈസിൽ ഉണ്ട്. സെൽഫികൾക്കായി ഗാലക്സി എസ് 20 അൾട്രയിൽ എഫ് / 2.2 അപ്പർച്ചറുള്ള 26 എംഎം വൈഡ് 40 എംപി സെൻസറാണ് ഉള്ളത്.

പോക്കോ എക്സ് 2
ആദ്യത്തെ 64 എംപി ക്യാമറ സെൻസറുമായി റെഡ്മി നോട്ട് ലൈനപ്പും റിയൽമി എക്‌സ്ടിയും ഡിവൈസുകൾ അവതരിപ്പിച്ചപ്പോൾ ഈ വിഭാഗത്തിലേക്ക് ഏറ്റവും കരുത്തനെ അവതരിപ്പിച്ചത് പോക്കോയാണ്. പോക്കോ എക്സ് 2 സ്മാർട്ട്ഫോണിൽ 64 എംപി സാംസങ് ജിഎം 1 സെൻസറിനേക്കാൾ മികച്ച പെർഫോമൻസുള്ള 64 എംപി സോണി ഐഎംഎക്സ് 686 പ്രൈമറി സെൻസറാണ് ഉള്ളത്. 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി മാക്രോ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയും ഈ ഡിവൈസിൽ ഉണ്ട്. പോക്കോ എക്സ്2 സ്മാർട്ട്ഫോണിൽ 20 എംപി + 2 എംപി ക്യാമറ സെറ്റപ്പാണ് ഉള്ളത്.

റിയൽമി എക്സ് 3 സൂപ്പർ സൂം
ഏറ്റവും മികച്ച ക്യാമറ സ്മാർട്ട്‌ഫോണുകളുള്ള ബ്രാന്റാണ് റിയൽമിയുടെ പോർട്ട്ഫോളിയോയിൽ ഉള്ളത്. റിയൽമി എക്സ് 3 സൂപ്പർ സൂം 2020ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ക്യാമറ സ്മാർട്ട്ഫോണാണ്. 64 എംപി പ്രൈമറി സെൻസർ, 8 എംപി ടെലിഫോട്ടോ സെൻസർ എന്നിവയടങ്ങിന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. 5x ഒപ്റ്റിക്കൽ സൂം, 60 എക്സ് ഡിജിറ്റൽ സൂം കപ്പാസിറ്റിയും (പെരിസ്‌കോപ്പ് മൊഡ്യൂൾ) ഡിവൈസിൽ ഉണ്ട്. ഡിവൈസിലെ മൂന്നാമത്തെ ലെൻസ് 119 ° ഫീൽഡ്-വ്യൂ ഉള്ള 8 എംപി വൈഡ് ആംഗിൾ ലെൻസാണ്. ഇതിനൊപ്പം 5 എംപി സെൻസറും ഡിവൈസിൽ ഉണ്ട്.

വിവോ വി20 പ്രോ
വിവോ വി20 പ്രോ സ്മാർട്ട്ഫോൺ കണ്ണിന്റെ ചലനം തുടർച്ചയായി ട്രാക്ക് ചെയ്ത് ഉപയോക്താവിന്റെ മുഖത്ത് ഷാർപ്പ് ഫോക്കസ് നിലനിർത്തുന്നു. ഫ്രെയിമിനുള്ളിൽ നടക്കുമ്പോഴോ വേഗത്തിൽ നീങ്ങുമ്പോഴോ ക്യാമറ ഓട്ടോമാറ്റിക്കായി ഫോക്കസ് നിലനിർത്തുന്നു. കണ്ടന്റ് ക്രിയേറ്റർമാർക്ക് ഏറെ സഹായകമാവുന്ന ഡിവൈസാണ് ഇത്. 44 എംപി പ്രൈമറി സെൽഫി ക്യാമറ, 8 എംപി വൈഡ് ആംഗിൾ സെൻസർ (105 ഡിഗ്രി) എന്നിവ മികച്ച ക്വാളിറ്റിയുള്ള സെൽഫികളും വീഡിയോ കോളുകളും നൽകുന്നു.


Click it and Unblock the Notifications








