ഓഗസ്റ്റിൽ വാങ്ങാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ

|

ഗെയിമിങ് താല്പര്യമുള്ള ആളുകൾക്ക് വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ എല്ലാ വില വിഭാഗത്തിലും ഇന്ന് ലഭ്യമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള സ്മാർട്ട്ഫോൺ വില വിഭാഗമായ 15,000 രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിലും മികച്ച ഗെയിമിങ് അനുഭവം നൽകുന്ന സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. മികച്ച ഡിസ്പ്ലെ, കരുത്തുള്ള പ്രോസസർ, ബാറ്ററി തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളുടെ ഗുണം കൊണ്ട് തന്നെ ഗെയിമിങിന് മികച്ചതായി കണക്കാക്കുന്ന അഞ്ച് ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

 

15,000 രൂപ

15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്‌ഫോണുകളിൽ ഇപ്പോൾ ബാറ്റ്‌ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ, കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ, ഗരെന ഫ്രീ ഫയർ തുടങ്ങിയ ഗെയിമുകൾ കളിക്കാൻ സാധിക്കുന്ന വിധത്തിലുള്ള ചിപ്‌സെറ്റുകൾ ഉണ്ട്. ഈ ചിപ്‌സെറ്റുകൾക്ക് പുറമേ ഈ വില വിഭാഗത്തിൽ ഉള്ള നിരവധി ഫോണുകൾക്ക് 90Hz ഡിസ്പ്ലേ വരെ ഉണ്ട്. മികച്ച റാം ശേഷിയും, മികച്ച കണക്റ്റിവിറ്റി സപ്പോർട്ടും ഇത്തരം ഫോണുകൾക്ക് ഉണ്ട്. ഇത്തരം സവിശേഷതകൾ എല്ലാം ഒത്തിണങ്ങിയ അഞ്ച് ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

പോക്കോ എം3 പ്രോ 5ജി

പോക്കോ എം3 പ്രോ 5ജി

വില: 13,999 രൂപ മുതൽ

15,000 രൂപയിൽ താഴെ വിലയിൽ 90Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയുമായി വരുന്ന ചുരുക്കം ചില ഫോണുകളിൽ ഒന്നാണ് പോക്കോ എം3 പ്രോ 5ജി. 10,000 രൂപ മുതൽ 15,000 രൂപ വരെ വില വിഭാഗത്തിൽ ലഭ്യമാകുന്ന ഗെയിമിങിന് ഏറ്റവും മികച്ചതായി കണക്കാക്കുന്ന ഒക്ടാ കോർ മീഡിയടെക് ഡൈമൻസിറ്റി 700 പ്രോസസറുമായാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. ഫോണിൽ 6 ജിബി വരെ റാം ഉണ്ട്. ഈ ഡിവൈസിലെ എംഐയുഐയും ഗെയിമിങിന് സഹായിക്കുന്നു. 48 മെഗാപിക്സൽ പ്രൈമറി ക്യാമറയടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഡിവൈസിന്റെ പിന്നിൽ ഉള്ളത്.

മൈക്രോമാക്സ് ഇൻ1
 

മൈക്രോമാക്സ് ഇൻ1

വില: 10,499 രൂപ മുതൽ

മൈക്രോമാക്സ് കഴിഞ്ഞ വർഷം ഇൻ സീരിസുമായി വിപണിയിൽ തിരിച്ചെത്തി. ഇൻ സീരീസിൽ ഇപ്പോൾ നാല് ഫോണുകളാണ് ഉള്ളത്. ഇതിൽ ഇൻ 1 ഏറെ ശ്രദ്ധേയമായ ഡിവൈസ് ആണ്. മീഡിയടെക് ഹീലിയോ ജി80 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ലൈറ്റ് ഗെയിമിങിന് മികച്ച ഡിവൈസ് തന്നെയാണ് ഇത്. മികച്ച വേഗതയിൽ ഗെയിം കളിക്കാൻ ഈ ഫോണിലെ ഗ്രാഫിക്സ് സെറ്റിങ്സ് കുറയ്ക്കണം. 6.67-ഇഞ്ച് ഫുൾ-എച്ച്ഡി+ ഡിസ്പ്ലേയാണ് ഡിവൈസിൽ ഉള്ളത്.

മോട്ടറോള മോട്ടോ ജി30

മോട്ടറോള മോട്ടോ ജി30

വില: 10,999 രൂപ മുതൽ

മോട്ടറോളയുടെ മോട്ടോ സീരീസ് ഫോണുകളിൽ നിന്നും 15,000 രൂപയിൽ താഴെ വിലയിൽ വരുന്ന മികച്ച ഡിവൈസ് ആണ് മോട്ടോ ജി30. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 പ്രോസസറാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. ഇത് ബജറ്റ് സീരിസിലെ മുൻനിര ചിപ്‌സെറ്റുകളിൽ ഒന്നാണ്. 6.5 ഇഞ്ച് HD+ ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഈ ഡിസ്പ്ലെ മികച്ച ഗെയിമിങ് അനുഭവം നൽകുന്നു. 5000 എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസൽ ഉണ്ട്. ഇത് ദീർഘ സമയം ബാക്ക്അപ്പ് നൽകുന്നു.

റെഡ്മി നോട്ട് 10

റെഡ്മി നോട്ട് 10

വില: 13,499 രൂപ മുതൽ

നൽകുന്ന പണത്തിന് യോജിച്ച മൂല്യം ഫോണുകൾക്ക് നൽകുന്ന ബ്രാൻഡുകളിൽ ഒന്നാണ് ഷവോമി. ഇത്തരമൊരു ഫോൺ തന്നെയാണ് റെഡ്മി നോട്ട് 10. ക്വാൽകോം സ്നാപ്ഡ്രാഗൺ 678 എസ്ഒസിയാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. ഈ ഡിവൈസിന് മിക്ക ഗെയിമുകളും കൈകാര്യം ചെയ്യാൻ കഴിയും. ഫോണിൽ 6.43 ഇഞ്ച് ഫുൾ-എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് മികച്ച ഗെയിമിങ് അനുഭവം നൽകാൻ സാധിക്കും.

റിയൽമി നാർസോ 30എ

റിയൽമി നാർസോ 30എ

വില: 8,999 രൂപ മുതൽ

റിയൽ‌മിയുടെ നാർസോ സീരീസ് ഗെയിമിങ് ഫീച്ചറുകളുള്ള ഫോണുകളാണ് വിപണിയിൽ എത്തിച്ചിട്ടുള്ളത്. നാർസോ 30എ സ്മാർട്ട്ഫോണും ഇത്തരത്തിൽ ഒന്നാണ്. 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേ, 60 ഹെർട്സ് റിഫ്രെഷ് റേറ്റ് എന്നിവയുള്ള ഈ സ്മാർട്ട്ഫോൺ മികച്ച ഗെയിമിങ് അനുഭവം നൽകുന്നു. മീഡിയാടെക് ഹീലിയോ ജി85 ആണ് ഫോണിന് കരുത്ത് നൽകുന്നത്. ഒപ്റ്റിമൈസ് ചെയ്ത റിയൽ‌മി യുഐ സോഫ്‌റ്റ്‌വെയറാണ് ഫോണിലുള്ളത്. ഇത് ഗെയിമിങ് അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Best Mobiles in India

English summary
People who are interested in gaming can buy smartphones today in all price categories. Here is the list of best gaming smartphones that can be buy in August for less than Rs 15,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X