200 രൂപയിൽ താഴെയുള്ള വിലയുള്ള എയർടെൽ, ജിയോ, വിഐ പ്ലാനുകൾ
എയർടെൽ, ജിയോ, വിഐ എന്നിവ 200 രൂപയ്ക്ക് താഴെയുള്ള വിലയിൽ കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന മികച്ച ചില പ്ലാനുകൾ നൽകുന്നുണ്ട്. ഇതിൽ ചില പ്ലാനുകൾ ഡാറ്റയും എസ്എംഎസ് ആനുകൂല്യങ്ങളും കൂടി നൽകുന്നവയാണ്. കോളിങ് ആനുകൂല്യങ്ങളുള്ള പ്ലാനുകൾ ആവശ്യമുള്ള ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകളാണ് 200 രൂപയിൽ താഴെയുള്ള വിലയിൽ ലഭിക്കുന്ന പ്ലാനുകൾ.
എയർടെൽ.

എയർടെല്ലിന്റെ പ്ലാനുകൾ
എയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്കായി ടോക്ക്ടൈം ആനുകൂല്യങ്ങൾ നൽകുന്ന മികച്ച ചില വൗച്ചറുകൾ നൽകുന്നുണ്ട്. 10 രൂപ, 20 രൂപ, 100 രൂപ എന്നീ നിരക്കുകളിലാണ് എയർടെല്ലിന്റെ വൌച്ചറുകൾ ലഭ്യമാവുന്നത്. ഈ വൗച്ചറുകൾ കോളിംഗ് ആനുകൂല്യങ്ങൾ മാത്രം നൽകുന്നവയാണ്. 100 രൂപയ്ക്ക് മുകളിലുള്ള എയർടെല്ലിന്റെ പ്ലാനുകൾ തിരഞ്ഞെടുക്കുന്നവർക്ക് ഡാറ്റയും എസ്എംഎസ് ആനുകൂല്യങ്ങളും കൂടി ലഭിക്കും.

എയർടെല്ലിന്റെ 149 രൂപ പ്രീപെയ്ഡ് പ്ലാൻ 2 ജിബി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയോടെ നൽകുന്നു. അൺലിമിറ്റഡ് കോളിങ്, 300 എസ്എംഎസുകൾ എന്നി കൂടി ഈ പ്ലാനിലൂടെ ലഭിക്കും. എയർടെൽ എക്സ് സ്ട്രീം സബ്സ്ക്രിപ്ഷൻ, സൌജന്യ ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക്ക് എന്നിവയാണ് ഈ പ്ലാനിന്റെ മറ്റ് ആനുകൂല്യങ്ങൾ. എയർടെല്ലിന്റെ 179 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങും, 300 എസ്എംഎസുകളും നൽകുന്ന പ്ലാനാണ്. എയർടെൽ എക്സ്സ്ട്രീം സബ്സ്ക്രിപ്ഷൻ, സൌജന്യ ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക്ക്, ഭാരതി ആക്സ ലൈഫ് ഇൻഷുറൻസ് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളാണ്.

ജിയോയുടെ പ്ലാനുകൾ
10 രൂപ, 20 രൂപ, 50 രൂപ, 100 രൂപ വിലയുള്ള ടോക്ക്ടൈം വൗച്ചറുകൾ ജിയോ നൽകുന്നുണ്ട്. ടോക്ക്ടൈമിനൊപ്പം യഥാക്രമം 1 ജിബി, 2 ജിബി, 5 ജിബി, 10 ജിബി ഡാറ്റയും ഈ പ്ലാനുകൾ നൽകും. ജിയോയുടെ 75 രൂപ പ്രീപെയ്ഡ് പ്ലാൻ ജിയോ നമ്പരുകളിലേക്ക് സൌജന്യ കോളുകളും മറ്റ് നമ്പരുകളിലേക്ക് വിളിക്കാൻ 500 മിനിറ്റ് സൌജന്യ കോളുകളും നൽകുന്നു. 3 ജിബി ഡാറ്റ 28 ദിവസത്തേക്ക് നൽകുന്ന പ്ലാനാണ് ഇത്. ജിയോയുടെ 125 രൂപ പ്രീപെയ്ഡ് പ്ലാൻ ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിങും മറ്റ് നമ്പരുകളിലേക്ക് വിളിക്കാൻ 500 മിനുറ്റ് സൌജ്യ കോളുകളും നൽകുന്നു. 14 ജിബി ഡാറ്റ നൽകുന്ന ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ പ്ലാൻ 300 സൌജന്യ എസ്എംഎസുകളും ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും നൽകുന്നു.

ജിയോയുടെ 155 രൂപ പ്രീപെയ്ഡ് പ്ലാൻ 28 ജിബി ഡാറ്റ, ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിങ്, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 500 മിനിറ്റ് സൌജന്യ കോളിങ് എന്നിവ നൽകുന്നു. ഈ പ്ലാൻ 300 സൌജന്യ എസ്എംഎസുകളും ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും നൽകുന്നു. ജിയോയുടെ 185 രൂപ പ്രീപെയ്ഡ് പ്ലാൻ മൊത്തം 28 ജിബി ഡാറ്റ അൺലിമിറ്റഡ് ഓൺ-നെറ്റ് കോളിംഗ്, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 500 മിനുറ്റ് കോളിങ് എന്നിവ 28 ദിവസത്തേക്ക് നൽകുന്നു. 300 എസ്എംഎസുകളും ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും പ്ലാൻ നൽകുന്നു.

ജിയോയുടെ 199 രൂപ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 42 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. അതായത് ദിവസവും 1.5 ജിബി ഡാറ്റ ഈ പ്ലാൻ നൽകുന്നു. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിങ്, മറ്റ് നമ്പരുകളിലേക്ക് വിളിക്കാൻ 1000 മിനിറ്റ് കോളിങ്, എന്നിവയും ഈ പ്ലാൻ നൽകുന്നു. ജിയോ അപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ദിവസവും 100 സൌജന്യ എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്.

വിഐയുടെ പ്ലാനുകൾ
വിഐ തങ്ങളുടെ ഉപയോക്താക്കൾക്കായി 50 രൂപ, 100 രൂപ നിരക്കുകളിൽ രണ്ട് ടോക്ക്ടൈം വൗച്ചറുകൾ നൽകുന്നുണ്ട്. ഈ വൗച്ചറുകൾ ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നില്ല. വിഐയുടെ 49 രൂപ പ്രീപെയ്ഡ് പ്ലാൻ 38 രൂപയുടെ ലിമിറ്റഡ് വാലിഡിറ്റി ടോക്ക്ടൈമും നാഷണൽ കോളുകൾക്ക് സെക്കൻഡിൽ 2.5 നിരക്കും 100 എംബി ഡാറ്റയും നൽകുന്നു. വിഐ 79 രൂപ പ്രീപെയ്ഡ് പ്ലാൻ 64 രൂപയുടെ ലിമിറ്റഡ് വാലിഡിറ്റി ടോക്ക്ടൈമും ലോക്കൽ അല്ലെങ്കിൽ നാഷണൽ കോളുകൾക്ക് സെക്കൻഡിൽ 2.5 നിരക്കും, 400 എംബി ഡാറ്റയും നൽകുന്നു. വിഐ ആപ്ലിക്കേഷനിലൂടെയോ വെബ്‌സൈറ്റിലൂടെയോ റീചാർജ് ചെയ്താൽ ഈ പ്ലാനുകളും 200 എംബി അധിക ഡാറ്റ നൽകുന്നു.


Click it and Unblock the Notifications








