ഇന്ത്യയിലെ മികച്ച സെൽഫി ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന കാര്യങ്ങളിൽ ഒന്ന് ക്യാമറകളാണ്. ഇതിൽ തന്നെ ഫ്രണ്ട് ക്യാമറ എല്ലാവരും നോക്കാറുണ്ട്. മികച്ച ഫ്രണ്ട് ക്യാമറയുള്ള സ്മാർട്ട്ഫോണുകൾ വേണമെന്ന നിർബന്ധം മിക്കവാറും ആളുകൾക്ക് കാണും. ഇന്ത്യൻ വിപണിയിലെ മികച്ച ഫ്രണ്ട് ക്യാമറകളുള്ള സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പട്ടികയിലെ ഡിവൈസുകൾ പല വില വിഭാഗങ്ങളിലായിട്ടാണ് ഉള്ളത്.

സെൽഫി ക്യാമറകൾ

44എംപി, 40എംപി, 32എംപി തുടങ്ങിയ ഫ്രണ്ട് ക്യാമറ സെൻസറുകളുള്ള സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ഇന്ന് ലഭ്യമാണ്. വിവോ, ഓപ്പോ, സാംസങ്, ഷവോമി തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകളാണ് ഈ ലിസ്റ്റിൽ ഉള്ളത്. സെൽഫി ക്യാമറയുടെ കാര്യത്തിൽ മാത്രമല്ല മറ്റ് സവിശേഷതകളുടെ കാര്യത്തിലും ഈ ഡിവൈസുകളെല്ലാം മികച്ച നിലവാരം പുലർത്തുന്നു.

വിവോ വി21 5ജി

വിവോ വി21 5ജി

44 എംപി ഫ്രണ്ട് ക്യാമറയുള്ള വിവോ വി21 5ജി സ്മാർട്ട്ഫോൺ ഒക്ട കോർ (2.4 ജിഗാഹെർട്സ്, ഡ്യുവൽ കോർ + 2 ജിഗാഹെർട്സ്, ഹെക്‌സ കോർ) മീഡിയടെക് ഡൈമെൻസിറ്റി 800യു പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 6.44 ഇഞ്ച് (16.36 സെ.മീ) ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ ഉള്ളത്. 409 പിപിഐ പിക്സൽ ഡെൻസിറ്റി, 90 റിഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്പ്ലെയാണ് ഇത്. 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ പ്രൈമറി ക്യാമറകളാണ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. 4000 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ട്.

കുട്ടികൾക്ക് ഓൺലൈൻ ക്ലാസിനായി വാങ്ങാവുന്ന 5,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾകുട്ടികൾക്ക് ഓൺലൈൻ ക്ലാസിനായി വാങ്ങാവുന്ന 5,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

ഓപ്പോ റെനോ 3 പ്രോ

ഓപ്പോ റെനോ 3 പ്രോ

രണ്ട് പിൻക്യാമറകളുള്ള ഡിവൈസാണ് ഓപ്പോ റെനോ 3 പ്രോ. 44എംപി, 2 എംപി എന്നിവയാണ് ഈ ക്യാമറകൾ. ഒക്ട കോർ (2.2 ജിഗാഹെർട്സ്, ഡ്യുവൽ കോർ + 2 ജിഗാഹെർട്സ്, ഹെക്‌സ കോർ) മീഡിയടെക് ഹെലിയോ പി95 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 6.4 ഇഞ്ച് (16.26 സെ.മീ) ഡിസ്പ്ലെയാണ് ഉള്ളത്. 411 പിപിഐ പിക്സൽ ഡെൻസിറ്റിയും 90 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള സൂപ്പർ അമോലെഡ് ഡിസ്പ്ലെയാണ് ഇത്. 64എംപി + 13 എംപി + 8 എംപി + 2 എംപി ക്വാഡ് ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിന്റെ പിൻഭാഗത്ത് ഉള്ളത്. 4025 mAh ബാറ്ററിയും സ്മാർട്ട്ഫോണിൽ ഉണ്ട്.

സാംസങ് ഗാലക്‌സി എസ്21

സാംസങ് ഗാലക്‌സി എസ്21

40 എംപി ഫ്രണ്ട് ക്യാമറയുള്ള സാംസങ് ഗാലക്സി എസ്21 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ട കോർ (2.9 ജിഗാഹെർട്സ്, സിംഗിൾ കോർ + 2.8 ജിഗാഹെർട്സ്, ട്രൈ കോർ + 2.2 ജിഗാഹെർട്സ്, ക്വാഡ് കോർ) സാംസങ് എക്‌സിനോസ് 2100 പ്രോസസറാണ്. 6.8 ഇഞ്ച് (17.27 സെ.മീ) വലിപ്പവും 516 പിപിഐ പിക്സൽ ഡെൻസിറ്റി, 120 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയുള്ള ഡൈനാമിക് അമോലെഡ് ഡിസ്പ്ലെയും ഡിവൈസിൽ ഉണ്ട്. പിൻക്യാമറ സെറ്റപ്പിൽ 108എംപി + 10എംപി + 10എംപി + 12എംപി എന്നീ നാല് ക്യാമറകളാണ് ഉള്ളത്. 5000 mAh ബാറ്ററിയും ഡിവൈസിൽ ഉണ്ട്.

ഓപ്പോ റെനോ6 പ്രോ 5ജി

ഓപ്പോ റെനോ6 പ്രോ 5ജി

32എംപി ക്യാമറയുള്ള ഈ ഡിവൈസ് അടുത്തിടെയാണ് വിപണിയിൽ എത്തിയത്. ക്യാമറബോക്കെ ഫ്ലെയർ പോർട്രെയിറ്റ് വീഡിയോ, എഐ ഹൈലൈറ്റ് വീഡിയോ തുടങ്ങിയ സവിശേഷതകളും ഈ ക്യാമറയ്ക്ക് ഉണ്ട്. ഡിവൈസിന്റെ പിൻഭാഗത്ത് 64 എംപി പ്രൈമറി ക്യാമറയുള്ള എഐ ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്. 4500 mAh ബാറ്ററിയുള്ള സ്മാർട്ട്ഫോണിൽ 90 ഹെർട്സ് റിഫ്രഷ് റേറ്റും 180 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റുമുള്ള ഡിസ്പ്ലെയാണ് ഓപ്പോ നൽകിയിട്ടുള്ളത്.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്ഫോൺ നിർമ്മാതാവായി ഷവോമി, സാംസങ് ഒന്നാം സ്ഥനത്ത്ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്ഫോൺ നിർമ്മാതാവായി ഷവോമി, സാംസങ് ഒന്നാം സ്ഥനത്ത്

ഷവോമി റെഡ്മി നോട്ട് 9 പ്രോ മാക്സ്

ഷവോമി റെഡ്മി നോട്ട് 9 പ്രോ മാക്സ്

32 എംപി ക്യാമറ തന്നെയാണ് ഈ ഡിവൈസിനും ഉള്ളത്. പുറത്തിറങ്ങി ഒരു വർഷം കഴിഞ്ഞുവെങ്കിലും ഇത് ഇന്നും ജനപ്രീയമായ ഡിവൈസുകളിൽ ഒന്നാണ്. ഒക്ട കോർ (2.3 ജിഗാഹെർട്സ്, ഡ്യുവൽ കോർ + 1.8 ജിഗാഹെർട്സ്, ഹെക്‌സ കോർ) സ്നാപ്ഡ്രാഗൺ 720ജി പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 6.67 ഇഞ്ച് (16.94 സെ.മീ)
395 പിപിഐ, 60 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയുള്ള ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് നൽകിയിട്ടുള്ളത്. 64 + 8 + 5 + 2 എംപി ക്വാഡ് ക്യാമറ സെറ്റപ്പും ഡിവൈസിൽ ഉണ്ട്. 5020 mAh ബാറ്ററിയാണ് സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത.

Best Mobiles in India

English summary
Brands like Vivo, Samsung, Oppo and Redme have the best selfie camera smartphones in the Indian market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X