ഈ വർഷം ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്‌ഫോണുകൾ
ഇന്ത്യ എല്ലാ സ്മാർട്ട്ഫോൺ കമ്പനികളുടെയും പ്രധാനപ്പെട്ട വിപണിയാണ്. പ്രമുഖ ബ്രാന്റുകളെല്ലാം തങ്ങളുടെ ഏറ്റവും മികച്ച ഡിവൈസുകൾ പുറത്തിറക്കുന്ന വിപണി കൂടിയാണ് ഇന്ത്യ. വിപണിയിലെ ഏറ്റവും കരുത്തർ ചൈനീസ് കമ്പനികളാണ്. ഷവോമി, വിവോ, റിയൽമി, ഓപ്പോ തുടങ്ങിയ കമ്പനികളെല്ലാം മികച്ച ഡിവൈസുകൾ തന്നെ വിപണിയിൽ എത്തിച്ചിട്ടുണ്ട്.

സാംസങ്, ആപ്പിൾ ഗൂഗിൾ തുടങ്ങിയ ബ്രാൻഡുകളും ഇന്ത്യയിൽ ധാരാളം ഡിവൈസുകൾ വിറ്റഴിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ വലിയ വർധനയുണ്ടായിട്ടുണ്ട്. ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ മാത്രമല്ല മറ്റുള്ളവരും അവരുടെ പ്രൊഡക്ടുകൾ വൻതോതിൽ വിറ്റഴിച്ച വർഷമാണ് 2020. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്‌ഫോണുകളുടെ പട്ടികയാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

ആപ്പിൾ ഐഫോൺ 11 സീരീസ്
2019 അവസാനത്തോടെ ആപ്പിൾ പുറത്തിറക്കിയ മുൻനിര ഡിവൈസുകളാണ് ഐഫോൺ 11 സീരീസിൽ ഉള്ളത്. ഈ സീരീസിൽ ഐഫോൺ 11, ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്‌സ് എന്നീ ഡിവൈസുകളാണ് ഉള്ളത്. റിപ്പോർട്ടുകൾ പ്രകാരം ഐഫോൺ 11 സീരീസിലെ എല്ലാ മോഡലുകളും ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഉള്ളത്. സ്റ്റാൻഡേർഡ് ഐഫോൺ 11 ഇന്ത്യയിൽ വിപണിയിൽ 37 ദശലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഐഫോൺ 11 പ്രോയുടെ 6 ദശലക്ഷത്തിലധികം യൂണിറ്റുകൾ രാജ്യത്ത് വിറ്റഴിച്ചു.

ആപ്പിൾ ഐഫോൺ എക്സ്ആർ, ഐഫോൺ എസ്ഇ
ആപ്പിളിന്റെ മുൻ തലമുറ സ്മാർട്ട്‌ഫോണാണ് ഐഫോൺ എക്സ്ആർ. 2020 ൽ ഏറ്റവും കൂടുതൽ വിറ്റുപോയ സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ ഐഫോൺ എക്‌സ്ആർ ഉണ്ട്. 2018ൽ പുറത്തിറങ്ങിയ ഈ ഡിവൈസ് 2019 ലും 2020 ലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഡിവൈസാണ്. ധാരാളം യൂണിറ്റുകൾ വിറ്റഴിച്ച മറ്റൊരു ഡിവൈസ് ഐഫോൺ എസ്ഇ ആണ്. കുറഞ്ഞ വിലയുള്ള ഐഫോണാണ് ഇത്.

സാംസങ് ഗാലക്‌സി എസ്20 പ്ലസ്
ഏറ്റവും കൂടുതൽ വിറ്റുപോയ പ്രീമിയം സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് ഗാലക്സി എസ്20 പ്ലസ്. സ്റ്റാൻഡേർഡ് ഗാലക്‌സി എസ് 20, ഗാലക്‌സി എസ് 20 പ്ലസ്, ഗാലക്‌സി എസ് 20 അൾട്ര എന്നീ മൂന്ന് മോഡലുകളും വൻതോതിൽ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഈ വർഷം ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പ്രീമിയം ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഗാലക്‌സി എസ് 20 പ്ലസ് ആണ്. 2020 ലെ ആദ്യ പാദത്തിൽ തന്നെ 3.5 ദശലക്ഷം യൂണിറ്റ് ഡിവൈസുകളാണ് വിറ്റഴിച്ചത്.

സാംസങ് ഗാലക്‌സി എ51
2020 ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്‌ഫോണാണ് സാംസങ് ഗാലക്‌സി എ51. മിഡ് റേഞ്ച് ഹാർഡ്‌വെയറും പോക്കറ്റ് ഫ്രണ്ട്‌ലി വിലയുമാണ് ഈ ഡിവൈസിനെ പ്രീയപ്പെട്ടതാക്കിയത്. ഈ സ്മാർട്ട്‌ഫോൺ ഈ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ ഡിവൈസുകളിൽ ഒന്നായി മാറിയത് 11 ദശലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ടാണ്.

ഷവോമി റെഡ്മി നോട്ട് 8 സീരീസ്
ചൈനീസ് കമ്പനിയായ ഷവോമിയുടെ മിഡ് റേഞ്ച് സീരിസാണ് നോട്ട് 8 സീര്സ്. ഈ വർഷം ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ ഈ ഡിവൈസുകൾ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൻഡ്രോയിഡ് മിഡ് ടയർ സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് റെഡ്മി നോട്ട് 8, റെഡ്മി നോട്ട് 8 പ്രോ എന്നിവ. ഈ സീരീസ് 2019ലാണ് അവതരിപ്പിച്ചത്. ഈ ഡിവൈസിന്റെ 30 ദശലക്ഷം യൂണിറ്റുകളാണ് ഈ വർഷം വിറ്റഴിച്ചത്. റെഡ്മി നോട്ട് 9 സ്മാർട്ട്ഫോണിന്റെ പിൻഗാമിയായ നോട്ട് 9 സീരിസും ജനപ്രീതി നേടിയിട്ടുണ്ട്.

ഷവോമി റെഡ്മി 8 സീരീസ്
വില കുറഞ്ഞ സ്മാർട്ട്‌ഫോണുകൾ ആവശ്യമുള്ള ആളുകൾക്കാി ഷവോമി പുറത്തിറക്കിയ ജനപ്രിയ ഡിവൈസുകലാണ് റെഡ്മി 8 സീരിസ്. ബജറ്റ് വിഭാഗത്തിൽ കമ്പനിയുടെ ഏറ്റവും മികച്ച ഡിവൈസുകളാണ് ഈ സീരിസിൽ ഉള്ളത്. റെഡ്മി 8 സീരീസിൽ റെഡ്മി 8 എ, റെഡ്മി 8 എന്നീ ഡിവൈസുകളും ഉൾപ്പെടുന്നു. 7 ദശലക്ഷം യൂണിറ്റുകളാണ് ഈ ഡിവൈസുകളുടെ വിൽപ്പന കണക്ക്.


Click it and Unblock the Notifications








