ആമസോൺ പ്രൈം ഡേ സെയിലിൽ സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഓഫറുകൾ
ആമസോൺ പ്രൈം ഡേ 2020 സെയിലിന്റെ അവസാന ദിവസമാണ് ഇന്ന്. ആകർഷകമായ ഓഫറുകളാണ് ഈ വിൽപ്പനയിലൂടെ ആമസോൺ നൽകുന്നത്. സ്മാർട്ട്ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഹെഡ്‌ഫോണുകൾ, സ്മാർട്ട് ടിവികൾ എന്നിങ്ങളെ നിരവധി വിഭാഗങ്ങളിൽ വൻവിലക്കുറവും മറ്റ് ഓഫറുകളും നൽകുന്നു. ആമസോൺ പ്രൈം ഡേ സെയിൽ ആമസോണിന്റെ പ്രൈം മെമ്പർമാർക്ക് മാത്രമുള്ളതാണ്.

ആമസോൺ പ്രൈം ഡേ സെയിലിൽ ഓഫർ ലഭിക്കുന്ന പ്രൊഡക്ടുകളിൽ ഏറ്റവും ശ്രദ്ധേയമായത് സ്മാർട്ട്ഫോണുകളാണ്. ആവശ്യക്കാർ ഏറെയുള്ള സ്മാർട്ട്ഫോണുകളിൽ തന്നെ ഏറ്റവും പുതിയ ഡിവൈസുകൾക്കുപോലും മികട്ട ഓഫറുകളാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം പ്രഖ്യാപിച്ചിട്ടുള്ളത്. എച്ച്ഡിഎഫ്സി ബാങ്ക് കാർഡിൽ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഇതിനൊപ്പം ലഭിക്കും. ഈ സെയിലിലൂടെ സ്വന്തമാക്കാവുന്ന മികച്ച ഡിവൈസുകൾ ഏതൊക്കെയാണെന്ന് നോക്കാം.

വൺപ്ലസ് 7 ടി (Oneplus 7T)
വൺപ്ലസ് 7 ടി പ്രൈം ഡേ സെയിലിലൂടെ ആമസോണിൽ 35,999 രൂപയ്ക്ക് ലഭ്യമാണ്. ഈ ഡിവൈസിന്റെ എംആർപി 39,999 രൂപയാണ്. എക്സ്ചേഞ്ച് ഓഫറിലൂടെ നിങ്ങൾക്ക് 15,600 രൂപ വരെ ലാഭിക്കാനും സാധിക്കും. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളിലൂടെയുള്ള പേയ്മെന്റിൽ ക്യാഷ് ബാക്ക് ഓഫറുകളും നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകളും ആമസോൺ നൽകുന്നു. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഇഎംഐ ഓപ്ഷനും ഇത് ബാധകമാണ്.

വൺപ്ലസ് 7 ടി പ്രോ (Oneplus 7T Pro)
വൺപ്ലസ് 7 ടി പ്രോ സ്മാർട്ട്ഫോണിനും ആമസോൺ ആകർഷകമായ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ആമസോൺ പ്രൈം ഡേ സെയിലിലൂടെ 8 ജിബി റാം, 256 ജിബി സ്റ്റോറേജുള്ള വേരിയന്റ് 43,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസിന്റെ എംആർപി 53,999 രൂപയാണ്. എക്സ്ചേഞ്ച് ഓഫറിലൂടെ കിഴിവുള്ള വിലയിൽ നിന്ന് 16,600 രൂപവരെ അധികമായി കുറയ്ക്കാൻ സാധിക്കും. എച്ച്ഡിഎഫ്സി ബാങ്കിന് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഡിവൈസ് വാങ്ങുന്നവർക്ക് 10 ശതമാനം അധിക ഡിസ്കൌണ്ടും ലഭിക്കും.

ഓപ്പോ റെനോ 4 പ്രോ (OPPO Reno4 pro)
ഓപ്പോ അടുത്തിടെ പുറത്തിറക്കിയ റെനോ 4 പ്രോ സ്മാർട്ട്ഫോണിനും ആമസോൺ പ്രൈം ഡേ സെയിലിൽ മികച്ച ഓഫർ ലഭിക്കും. പുതിയ ഡിവൈസ് ആയതിനാൽ ഫ്ലാറ്റ് ഡിസ്കൌണ്ട് ലഭിക്കില്ലെങ്കിലും ഓർഡർ ചെയ്യുമ്പോൾ തന്നെ പണം നൽകിയാൽ ആമസോൺ പേ വഴി 3,000 ക്യാഷ്ബാക്ക് ലഭിക്കും. അതായത് ഈ ഓഫറോടെ ഓപ്പോ റെനോ4 പ്രോ സ്മാർട്ട്ഫോൺ 31,990 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസിന്റെ എംആർപി 34,990 രൂപയാണ്. പഴയ സ്മാർട്ട്ഫോൺ മാറ്റി ഈ ഡിവൈസ് വാങ്ങമ്പോൾ 14,600 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭിക്കും.

റെഡ്മി കെ20 പ്രോ (Redmi K2 Pro)
ഷവോമിയുടെ റെഡ്മി കെ 20 പ്രോ സ്മാർട്ട്ഫോൺ ആമസോൺ പ്രൈം ഡേ സെയിലിലൂടെ 22,999 രൂപയ്ക്ക് സ്വന്തമാക്കാം. 6 ജിബി റാം 128 ജിബി സ്റ്റോറേജ് ഉള്ള വേരിയന്റിനാണ് ഈ വില. ഈ ഡിവൈസിന് യഥാർത്ഥത്തിൽ 28,999 രൂപയാണ് വില. ഡിവൈസിന് എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്. ഈ ഓഫറിലൂടെ 13,600 രൂപ വരെ വിലക്കിഴിവ് ലഭിക്കും. 48 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 20 മെഗാപിക്സൽ സെൽഫി ക്യാമറ, എന്നിവയാണ് ഡിവൈസിന്റെ പ്രധാന സവിശേഷതകൾ. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 855 SoC ആണ് ഡിവൈസിന് കരുത്ത് നൽകുന്നത്.

സാംസങ് ഗാലക്‌സി എസ് 10 (Samsung Galaxy S10)
സാംസങ് ഗാലക്‌സി എസ് 10 സ്മാർട്ട്ഫോണിന്റെ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയൻറ് ആമസോൺ പ്രൈം ഡേ സെയിലിലൂടെ 44,999 രൂപയ്ക്ക് ലഭ്യമാണ്. ഈ ഡിവൈസിന്റെ എംആർപി 71,000 രൂപയാണ്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും 10 മെഗാപിക്സൽ സെൽഫി ക്യാമറയുമാണ് ഗാലക്‌സി എസ് 10 സ്മാർട്ട്ഫോണിൽ ഉള്ളത്. 8 ജിബി റാം സപ്പോർട്ട് ചെയ്യുന്ന ഈ ഡിവൈസിന് കരുത്ത് നൽകുന്നത് സാംസങ്ങിന്റെ എക്‌സിനോസ് 9820 ചിപ്‌സെറ്റാണ്. 3,400 എംഎഎച്ച് ബാറ്ററിയുള്ള ഡിവൈസ് ഹോൾ-പഞ്ച് ഡിസ്പ്ലേയുമായിട്ടാണ് വരുന്നത്. എക്സ്ചേഞ്ച് ഓഫറിലൂടെ 13,600 രൂപ വരെ കിഴിവും ലഭിക്കും.


Click it and Unblock the Notifications








