ഏപ്രിൽ മാസത്തിൽ വാങ്ങാവുന്ന 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾ

|

ഇന്ത്യയിലെ വലിയൊരു വിഭാഗം യുവാക്കളും മികച്ച ക്യാമറകളും ശക്തമായ പ്രോസസറും മികച്ച ഡിസൈനും ദീർഘനേരം ചാർജ് നിൽകുന്ന ബാറ്ററിയും ഉള്ള വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവരാണ്. ഇത്തരം ആളുകളെ തൃപ്തിപ്പെടുത്തുന്ന ഫോണുകളാണ് 30000 രൂപയിൽ താഴെ വിലയിൽ ഉള്ളത്. ഗെയിമിങ്, ഫോട്ടോഗ്രാഫി, വീഡിയോ സ്ട്രീമിങ് എന്നീ കാര്യങ്ങൾക്കെല്ലാം നല്ല രീതിയിൽ ഉപയോഗിക്കാവുന്ന ഫോണുകൾ ഈ വില വിഭാഗത്തിൽ ലഭ്യവുമാണ്.

30000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

ഏപ്രിൽ മാസത്തിൽ വാങ്ങാവുന്ന 30000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് നോക്കുന്നത്. ഇതിൽ ഷവോമി, വൺപ്ലസ്, സാംസങ്, ഓപ്പോ, പോക്കോ തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകളാണ് ഉള്ളത്. ഈ ഫോണുകളെല്ലാം മികച്ച ഫീച്ചറുകളുമായിട്ടാണ് വരുന്നത്. നിങ്ങൾ 30000 രൂപയിൽ താഴെ വിലയുള്ള മികച്ചൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്.

ഷവോമി 11ഐ ഹൈപ്പർചാർജ് 5ജി

ഷവോമി 11ഐ ഹൈപ്പർചാർജ് 5ജി

വില: 26,999 രൂപ

ഷവോമി 11ഐ ഹൈപ്പർചാർജ് 5ജി സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് എഫ്എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാ കമ്പനി നൽകിയിട്ടുള്ളത്. ഈ സ്മാർട്ട്ഫോൺ മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 920 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്നു. 8 ജിബി വരെ റാമും 128 ജിബി സ്റ്റോറേജ് സ്‌പെയ്‌സുമായിട്ടാണ് ഡിവൈസ് വരുന്നത്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5 ആണ് ഷവോമി 11ഐ ഹൈപ്പർചാർജ് 5ജിയുടെ ഒഎസ്. മൂന്ന് പിൻ ക്യാമറകളുള്ള ഡിവൈസിൽ 108 എംപിയാണ് പ്രൈമറി ക്യാമറ. ഇതിനൊപ്പം 8 എംപി ക്യാമറ, 2 എംപി ക്യാമറ എന്നിവയും ട്രിപ്പിൾ ക്യാമറ സെറ്റപ്പിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി സെൽഫി ക്യാമറയും ഡിവൈസിൽ ഉണ്ട്. 4,500mAh ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്.

40,000 രൂപയിൽ താഴെ വിലയുള്ള മികച്ച 12 ജിബി റാം സ്മാർട്ട്‌ഫോണുകൾ40,000 രൂപയിൽ താഴെ വിലയുള്ള മികച്ച 12 ജിബി റാം സ്മാർട്ട്‌ഫോണുകൾ

സാംസങ് ഗാലക്സി എ33

സാംസങ് ഗാലക്സി എ33

വില: 28499 രൂപ

സാംസങ് ഗാലക്സി എ33 5ജി സ്മാർട്ട്ഫോണിൽ 90Hz റിഫ്രഷ് റേറ്റുള്ള 6.4-ഇഞ്ച് ഫുൾ-എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേയാണ് ഉള്ളത് ഒക്ടാ കോർ എസ്ഒസുടെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിന്റെ ഒഎസ് ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1 ആണ്. 48 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ്/1.8 ലെൻസുമടങ്ങുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ 8 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നീ ക്യാമറകളും ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13-മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്.

വൺപ്ലസ് നോർഡ് സിഇ2 5ജി

വൺപ്ലസ് നോർഡ് സിഇ2 5ജി

വില: 23,999 രൂപ

ഈ മാസം വാങ്ങാവുന്ന 30000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ പട്ടികയിലെ രണ്ടാമത്തെ ഡിവൈസ് വൺപ്ലസ് നോർഡ് സിഇ2 5ജി ആണ്. മീഡിയടെക് ഡൈമെൻസിറ്റി 900 എസ്ഒസിയുടെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 8 ജിബി വരെ റാമുള്ള സ്മാർട്ട്ഫോണിൽ 128 ജിബി സ്റ്റോറേജ് സ്പേസും വൺപ്ലസ് നൽകുന്നു. 4,500 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിലുള്ളത്. 6.43 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയോടെയാണ് വൺപ്ലസ് നോർഡ് സിഇ2 5ജി വരുന്നത്. മൂന്ന് ക്യാമറകൾ തന്നെയാണ് ഈ ഫോണിലും ഉള്ളത്. 64 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം 8 എംപി സെൻസറും 2 എംപി സെൻസറും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ക്യാമറയാണ് ഉള്ളത്.

ഓപ്പോ റെനോ 7 5ജി

ഓപ്പോ റെനോ 7 5ജി

വില: 28,999 രൂപ

ഓപ്പോ റെനോ 7 5ജി സ്മാർട്ട്ഫോണിൽ 6.4 ഇഞ്ച് ഫുൾ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഈ സ്മാർട്ട്ഫോൺ മീഡിയടെക് ഡൈമൻസിറ്റി 900 ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്നു. 8 ജിബി റാമും 256 ജിബി സ്റ്റോറേജ് സ്പേസും ഫോണിലുണ്ട്. 4,500 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ റെനോ 7 5ജിയുടെ മറ്റൊരു സവിശേഷത. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി ഫ്രണ്ട് ക്യാമറ പായ്ക്ക് ചെയ്യുന്ന ഡിവൈസിൽ മൂന്ന് പിൻ ക്യാമറകളുണ്ട്. ഈ റിയർ ക്യാമറയിലെ പ്രാമറി സെൻസർ 64 എംപിയാണ്.

ഓപ്പോ എഫ്21 പ്രോ vs റിയൽമി 9; മികച്ച 4ജി സ്മാർട്ട്ഫോൺ ഏതെന്ന് നോക്കാംഓപ്പോ എഫ്21 പ്രോ vs റിയൽമി 9; മികച്ച 4ജി സ്മാർട്ട്ഫോൺ ഏതെന്ന് നോക്കാം

പോക്കോ എഫ്3 ജിടി

പോക്കോ എഫ്3 ജിടി

വില: 28,999 രൂപ

പോക്കോ എഫ്3 ജിടി സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 1200 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജ് സ്പേസുമുണ്ട്. 5,060 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ പോക്കോ നൽകിയിട്ടുള്ളത്. നാല് പിൻ ക്യാമറകളാണ് ഈ ഡിവൈസിലുള്ളത്. 64 എംപി പ്രൈമറി ക്യാമറ, 8 എംപി സെക്കന്ററി ക്യാമറ എന്നിവയ്ക്കൊപ്പം രണ്ട് 2 എംപി സെൻസറുകളഉം നൽകിയിട്ടുണ്ട്. 32 എംപി സെൽഫി ക്യാമറയും സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുണ്ട്.

എംഐ 11എക്സ്

എംഐ 11എക്സ്

വില: 28,999 രൂപ

30000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകളിൽ ഷവോമിയുടെ രണ്ടാമത്തെ ഡിവൈസാണ് എംഐ 11എക്സ്. ഈ സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് അമോലെഡ് ഡോട്ട് ഡിസ്‌പ്ലേയാണ് ഉള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ 8 ജിബി വരെ റാമും 128 ജിബി സ്റ്റോറേജ് സ്‌പെയ്‌സും നൽകിയിട്ടുണ്ട്. 4,520 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. 64 എംപി പ്രൈമറി ക്യാമറ, 8 എംപി സെക്കന്ററി ക്യാമറ, രണ്ട് 2 എംപി ക്യാമറകൾ എന്നിവയെല്ലാം ഇതിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി ക്യാമറയും സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
Take a look at the best smartphones priced below Rs 30,000 that can be purchased in the month of April. This includes devices from brands such as Xiaomi, OnePlus, Samsung, Oppo and Poco.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X