ജനുവരിയിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ
2021 മിഡ്, പ്രീമിയം സെഗ്മെന്റുകളിൽ സ്മാർട്ട്ഫോണുകൾ കൂടുതലായി പുറത്തിറങ്ങിയ വർഷമാണ്. 15,000 രൂപ മുതൽ 25,000 രൂപ വരെ വിലയുള്ള സ്മാർട്ട്ഫോണുകളാണ് ഇക്കൂട്ടത്തിൽ ഏറ്റവും അധികം വിപണിയിൽ എത്തിയത്. മികച്ച ഫീച്ചറുകളും ഈ ഫോണുകളുടെ പ്രത്യേകതയാണ്. അതും നേരത്തെ ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ മാത്രം കണ്ടിരുന്ന ഫീച്ചേഴ്സ് ആണ് ഈ സ്മാർട്ട്ഫോണുകളിൽ കമ്പനികൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 2022ലും ഈ കാറ്റഗറികളിൽ പുതിയ ഫോണുകൾ ലോഞ്ച് ആവുന്നുണ്ട്. ജനുവരിയിൽ പുറത്തിറങ്ങാൻ സാധ്യതയുള്ള ചില സ്മാർട്ട്ഫോണുകളെക്കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

2022ൽ പുതിയ സ്മാർട്ട്ഫോണുകളെത്തുമെങ്കിലും കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മികച്ച ഫോണുകളും വിപണിയിലുണ്ട്. അവയിൽ തന്നെ 20,000 രൂപയിൽ താഴെ വില വരുന്ന 4 സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളുമാണ് ഈ ലേഖനത്തിൽ പരിചയപ്പെടുത്തുന്നത്. മികച്ച ഫീച്ചറുകളും താങ്ങാനാവുന്ന വിലയുമാണ് ഈ ഫോണുകളുടെ പ്രത്യേകത. റെഡ്മി, റിയൽമി, മോട്ടറോള എന്നീ കമ്പനികളിൽ നിന്നുള്ള മോഡലുകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. പുതിയ സ്മാർട്ട്ഫോണുകൾ എത്തിയാലും അവഗണിക്കാൻ ആകാത്ത സാന്നിധ്യമായി ഈ സ്മാർട്ട്ഫോണുകൾ വിപണിയിലുണ്ടാവുമെന്നും ഉറപ്പാണ്.

റെഡ്മി നോട്ട് 11 ടി
റെഡ്മി നോട്ട് 11 ടി, 5ജി സപ്പോർട്ടും ഉയർന്ന റിഫ്രഷ് റേറ്റ് ഉള്ള മികച്ച ഡിസ്പ്ലേയും ഓഫർ ചെയ്യുന്നു. മെച്ചപ്പെട്ട പ്രോസസറും അതിവേഗ ചാർജിങ് ഫീച്ചറും റെഡ്മി നോട്ട് 11 ടിയെ ആകർഷകമാക്കുന്നു. മൊത്തത്തിൽ 20,000 രൂപയിൽ താഴെയുള്ള ഒരു മികച്ച പാക്കേജ് ആണ് റെഡ്മി നോട്ട് 11 ടി. റെഡ്മി നോട്ട് 11 ടി 3 വേരിയന്റുകളിൽ ലഭ്യമാണ്. 6 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി ഓൺബോർഡ് സ്റ്റോറേജ് എന്നിവയാണ് വേരിയന്റുകൾ.

5ജി പിന്തുണ നൽകുന്ന മീഡിയാടെക്ക് ഡൈമൻസിറ്റി 810 എസ്ഒസി ഫോണിന് കരുത്ത് പകരുന്നു. പിൻഭാഗത്ത് 50 മെഗാപിക്സൽ പ്രൈമറി ക്യാമറയുമായാണ് ഫോൺ വരുന്നത്. 119 ഡിഗ്രി വ്യൂ ഫീൽഡ് സപ്പോർട്ട് ചെയ്യുന്ന 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ബാക്ക് പാനലിൽ ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 16 മെഗാപിക്സൽ ക്യാമറയും റെഡ്മി നോട്ട് 11 ടിയിലുണ്ട്. റെഡ്മി നോട്ട് 11 ടിയുടെ ഡിസ്പ്ലേ 6.6 ഇഞ്ച് ഫുൾ എച്ച്‌ഡി+ എൽസിഡി പാനലും 2400 x 1080 റെസല്യൂഷനും 90 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റും നൽകുന്നു. 33 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററിയും റെഡ്മി നോട്ട് 11 ടിയുടെ പ്രത്യേകതയാണ്.

റിയൽമി 8 5ജി
20,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളിലെ മറ്റൊരു മികച്ച ഓപ്ഷനാണ് റിയൽമി 8 5ജി. സൂപ്പർ സ്മൂത്ത് ഡിസ്പ്ലേ, ലാസ്റ്റ് ചെയ്യുന്ന ബാറ്ററി, മികച്ച ക്യാമറ ഡിപ്പാർട്ട്മെന്റ് എന്നിവയെല്ലാം റിയൽമി 8 5ജിയുടെ സവിശേഷതയാണ്. റിയൽമി 8 5ജിയുടെ 6.5 ഇഞ്ച് സൂപ്പർ സ്മൂത്ത് ഡിസ്പ്ലേ 90 ഹെർട്സ് റിഫ്രഷ് റേറ്റ് ഓഫർ ചെയ്യുന്നു. മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസറാണ് റിയൽമി 8 5ജിയ്ക്ക് കരുത്ത് പകരുന്നത്.

റിയൽമി 8 5ജിയിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണം ലഭ്യമാക്കിയിരിക്കുന്നു. രണ്ട് 2 മെഗാപിക്സൽ ഓക്സിലറി ക്യാമറകളും ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ ഉണ്ട്. 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും റിയൽമി 8 5ജി പായ്ക്ക് ചെയ്യുന്നു. 5000 എംഎഎച്ച് ബാറ്ററിയ്ക്കൊപ്പം 18 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും റിയൽമി 8 5ജിയിൽ ലഭ്യമാണ്.

മോട്ടോറോള മോട്ടോ ജി60
മോട്ടോറോള മോട്ടോ ജി60 സ്മാർട്ട്‌ഫോൺ സ്മൂത്തായ വേഗതയേറിയ പ്രകടനം കാഴ്ച വയ്ക്കുന്നു. രണ്ട് ദിവസത്തിൽ കൂടുതൽ നീണ്ട് നിൽക്കുന്ന ബാറ്ററിയും ആകർഷകമാണ്. പകൽസമയത്ത് ഷാർപ്പും ക്രിപ്സിയുമായ ചിത്രങ്ങൾ പകർത്താൻ മോട്ടോറോള മോട്ടോ ജി60യുടെ ക്യാമറ സഹായിക്കുന്നു. ഒരൊറ്റ 6 ജിബി റാം കോൺഫിഗറേഷനിൽ മാത്രമാണ് മോട്ടോറോള മോട്ടോ ജി60 പുറത്തിറക്കിയത്. 120 ഹെർട്സ് ഉയർന്ന റിഫ്രഷ് റേറ്റ് ഉള്ള 6.8 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയുമായാണ് സ്മാർട്ട്‌ഫോൺ വരുന്നത്. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 732ജി ആണ് മോട്ടോറോള മോട്ടോ ജി60യ്ക്ക് കരുത്ത് പകരുന്നത്. മാക്രോ, ഡെപ്ത്, മറ്റ് സെൻസറുകൾ എന്നിവയ്‌ക്കൊപ്പം 108 മെഗാപിക്‌സൽ ക്യാമറ സെൻസറും മോട്ടോ ജി60 അവതരിപ്പിക്കുന്നു. കൂടാതെ 20 വാട്ട് ടർബോചാർജറിങ് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററിയും മോട്ടോറോള മോട്ടോ ജി60യിൽ ഉണ്ട്.

റിയൽമി നാർസോ 30 5ജി
6 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 700 പ്രൊസസറാണ് റിയൽമി നാർസോ 30 5 ജിയ്ക്ക് കരുത്ത് പകരുന്നത്. ഓവർലോഡ് ഒഴിവാക്കാൻ ശരിയായ ഗ്രാഫിക്സ് ക്രമീകരണങ്ങൾ സെറ്റ് ചെയ്താൽ ഫോണിൽ ആസ്വാദ്യകരമായ ഗെയിമിങ് അനുഭവവും റിയൽമി നാർസോ 30 5ജി നൽകുന്നു. റിയൽമി നാർസോ 30 5ജി ഉയർന്ന റിഫ്രഷ് റേറ്റുള്ള വലിയ ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് റിയൽമി നാർസോ 30 5ജിയിൽ ഫീച്ചർ ചെയ്തിരിക്കുന്നത്.

ഫോട്ടോഗ്രാഫിക്കായി, റിയൽമി നാർസോ 30 5ജിയിൽ 48 മെഗാപിക്സൽ ക്യാമറയും ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസറും 2 മെഗാപിക്സൽ മാക്രോ സെൻസറും ഉണ്ട്. 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും മികച്ച അനുഭവം നൽകുന്നു. 18 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉള്ള 5,000 എംഎഎച്ച് ബാറ്ററിയും റിയൽമി നാർസോ 30 5ജിയുടെ പ്രത്യേകതയാണ്.


Click it and Unblock the Notifications








