ജൂലൈയിൽ വാങ്ങാവുന്ന 10,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾ
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള സ്മാർട്ട്‌ഫോൺ വിഭാഗമാണ് 10,000 രൂപയിൽ താഴെ വിലയുള്ള വിഭാഗം. എല്ലാ പ്രമുഖ ബ്രാൻഡുകളും ഈ വിഭാഗത്തിൽ മികച്ച ഡിവൈസുകൾ തന്നെ പുറത്തിറക്കിയിട്ടുണ്ട്. ക്യാമറ, പ്രോസസർ, ഡിസ്പ്ലെ, ബാറ്ററി തുടങ്ങിയ എല്ലാ സവിശേഷതകളിലും മികവുള്ള ഡിവൈസുകൾ ഇന്ന് ലഭ്യമാണ്.

10,000 രൂപയിൽ താഴെ വിലയിൽ ഈ മാസം സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മൾ പരിചയപ്പെടുന്നത്. ഇതിൽ റിയൽമി, റെഡ്മി, മോട്ടറോള എന്നീ ബ്രാന്റുകളുടെ ഡിവൈസുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ഡിവൈസുകളിൽ പലതും നേരത്തെ തന്നെ ലോഞ്ച് ചെയ്തവയാണ്. അടുത്തകാലത്തായി 10000 രൂപ വില വിഭാഗത്തിൽ ഡിവൈസുകൾ പുറത്തിറങ്ങിയിട്ടില്ല എന്നതിനാൽ ഈ ഡിവൈസുകൾ തന്നെയാണ് മികച്ചവ.

റിയൽമി നാർസോ 30എ
10,000 രൂപ വില വിഭാഗത്തിലെ മികച്ച ഓപ്ഷനുകളിലൊന്നാണ് റിയൽമി നർസോ 30എ. 8,249 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത് ഹെലിയോ ജി85 പ്രോസസറാണ്. 4 ജിബി റാമും 64 ജിബി വരെ ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിൽ 6.5 ഇഞ്ച് മിനി ഡ്രോപ്പ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 88.7 ശതമാനം സ്‌ക്രീൻ ടു ബോഡി റേഷ്യോയും ഉണ്ട്. 13 മെഗാപിക്സൽ പ്രൈമറി സെൻസറും ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസറും അടങ്ങുന്ന ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് ഡിവൈസിന്റെ മറ്റൊരു സവിശേഷത. 6000 എംഎഎച്ച് ബാറ്ററിയും സ്മാർട്ട്ഫോണിൽ ഉണ്ട്.

റെഡ്മി 9
റെഡ്മി 10 സീരീസ് ഇന്ത്യൻ വിപണിയിൽ വൈകാതെ വരും. എന്നാൽ നിലവിൽ റെഡ്മിയുടെ 10000 രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിലെ മികച്ച ഓപ്ഷനാണ് റെഡ്മി 9. 6.53-ഇഞ്ച് ഡിസ്പ്ലെയാണ് ഡിവൈസിൽ ഉള്ളത്. 720x1600 പിക്സൽസ് ഡിസ്പ്ലെയാണ് ഇത്. മീഡിയടെക് ഹെലിയോ ജി35 പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഡിവൈസിൽ 5000 ബാറ്ററിയാണ് ഉള്ളത്. രണ്ട് പിൻ ക്യാമറകളാണ് സ്മാർട്ട്ഫോണിൽ ഉള്ളത്.13എംപി പ്രൈമറി ക്യാമറ, 2 എംപി സെക്കന്ററി ക്യാമറ എന്നിവയാണ് ഈ ഡിവൈസിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ക്യാമറയും ഉണ്ട്.

മോട്ടോ ജി 10 പവർ
കഴിഞ്ഞ കുറച്ച് കാലമായി മോട്ടറോളയുടെ മികച്ച ഡിവൈസുകളിലൊന്നായി തുടരുന്ന മോട്ടോ ജി10 പവർ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ഔട്ട്-ഓഫ്-ബോക്സിൽ പ്രവർത്തിക്കുന്നു. പ്രവർത്തിക്കുന്ന ഈ ശ്രേണിയിലെ ചുരുക്കം ചില സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് മോട്ടോ ജി 10 പവർ. സ്‌നാപ്ഡ്രാഗൺ 460 പ്രോസസറും 4 ജിബി റാമും ഈ ഡിവൈസിൽ ഉണ്ട്. 20W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടുകൂടിയ 6000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്‌ഫോണിലുള്ളത്. 6.5 ഇഞ്ച് എച്ച്ഡി + ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയുള്ള സ്മാർട്ട്‌ഫോണിൽ ക്വാഡ് ക്യാമറ സെറ്റപ്പും ഉണ്ട്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിലുള്ളത്.

റിയൽമി സി12
ഈ വിഭാഗത്തിലെ രണ്ടാമത്തെ റിയൽമി സ്മാർട്ട്‌ഫോണാണ് റിയൽമി സി12. 6000 എംഎഎച്ച് ബാറ്ററിയുള്ള ഡിവൈസിൽ 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ, മിനി ഡ്രോപ്പ് നോച്ച്, പിന്നിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പ് എന്നിവയുണ്ട്. ക്യാമറ സിസ്റ്റത്തിൽ 13 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നീ സെൻസറുകളാണ് ഉള്ളത്. 5 മെഗാപിക്സൽ സെൽഫി ക്യാമറയും സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഒക്ടാകോർ ഹെലിയോ ജി 35 പ്രോസസറാണ് റിയൽമി സി 12ന് കരുത്ത് നൽകുന്നത്.


Click it and Unblock the Notifications








