ഇവരാണ് താരങ്ങൾ; 20,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ

|

ഇക്കാലത്ത് ഒരു സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കുക എന്നത് എളുപ്പമുള്ള പണിയല്ല. ഓരോ വില വിഭാഗത്തിലും ഒന്നിനൊന്ന് മികച്ച ഡിവൈസുകൾ ഇന്ന് ലഭ്യമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള സ്മാർട്ട്ഫോൺ വില വിഭാഗങ്ങളിൽ ഒന്നായ 20,000 രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിൽ ധാരാളം സ്മാർട്ട്ഫോണുകൾ ഉണ്ട്. ഇതിൽ മികച്ച ചില സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

 

20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

20000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ മികച്ച ക്യാമറകൾ, വലിയ ബാറ്ററി, ആകർഷകമായ ഡിസ്‌പ്ലേ, കരുത്തൻ പ്രോസസർ തുടങ്ങിയവയുള്ള ഡിവൈസുകളുണ്ട്. ഇത്തരം ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ റെഡ്മി, മോട്ടറോള, iQOO, വൺപ്ലസ്, ഓപ്പോ തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകൾ ഉൾപ്പെടുന്നു.

റെഡ്മി നോട്ട് 11എസ്

റെഡ്മി നോട്ട് 11എസ്

റെഡ്മി നോട്ട് 11എസ് സ്മാർട്ട്ഫോണിൽ എഫ്എച്ച്ഡി+ റെസല്യൂഷനും 90 Hz റിഫ്രഷ് റേറ്റുമുള്ള 6.43-ഇഞ്ച് ഒലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഈ ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി 96 എസ്ഒസിയാണ്. 5,000mAh ബാറ്ററിയും 33W ഫാസ്റ്റ് ചാർജിങും ഈ ഡിവൈസിൽ റെഡ്മി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

കരുത്തൻ സ്മാർട്ട്ഫോൺ വാങ്ങുന്നോ?, 8 ജിബി, 12 ജിബി റാമുകളുള്ള ഓപ്പോ സ്മാർട്ട്ഫോണുകൾകരുത്തൻ സ്മാർട്ട്ഫോൺ വാങ്ങുന്നോ?, 8 ജിബി, 12 ജിബി റാമുകളുള്ള ഓപ്പോ സ്മാർട്ട്ഫോണുകൾ

108 എംപി പ്രൈമറി ക്യാമറ
 

108 എംപി പ്രൈമറി ക്യാമറയാണ് ഈ ഫോണിലുള്ളത്. 8 എംപി അൾട്രാ വൈഡ് സ്‌നാപ്പർ, 2 എംപി മാക്രോ ഷൂട്ടർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയും റെഡ്മി ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ സ്മാർട്ട്ഫോണിൽ 16 എംപി സെൽഫി ക്യാമറയാണ്. നൽകിയിരിക്കുന്നത്. ഐപി 53 റേറ്റിങുള്ള ഡിവൈസിൽ 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഐആർ ബ്ലാസ്റ്ററുമുണ്ട്.

iQOO Z6 5ജി

iQOO Z6 5ജി

iQOO Z6 5ജി സ്മാർട്ട്ഫോണിൽ കൂടാതെ 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിങ് റേറ്റും ഉള്ള 6.58-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,408 പിക്സൽസ്) ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 695 എസ്ഒസിയാണ്. മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് iQOO Z6 5ജി സ്മാർട്ട്ഫോൺ വരുന്നത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയ്ക്കൊപ്പം 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും 2 മെഗാപിക്സൽ ബൊക്കെ ക്യാമറയും നൽകിയിട്ടുണ്ട്.

സെൽഫി ക്യാമറ

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിവൈസിൽ 16 എംപി ക്യാമറയും നൽകിയിട്ടുണ്ട്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള iQOO Z6 5ജി സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12ൽ പ്രവർത്തിക്കുന്നു. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. ഈ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോൺ തന്നെയാണ് iQOO Z6 5ജി

കഴിഞ്ഞ വാരവും ട്രന്റിങിൽ രാജാവായി നത്തിങ് ഫോൺ (1) രണ്ടാം സ്ഥാനം ഗാലക്സി എസ്22 അൾട്രയ്ക്ക്കഴിഞ്ഞ വാരവും ട്രന്റിങിൽ രാജാവായി നത്തിങ് ഫോൺ (1) രണ്ടാം സ്ഥാനം ഗാലക്സി എസ്22 അൾട്രയ്ക്ക്

വൺപ്ലസ് നോർഡ് സിഇ 5ജി

വൺപ്ലസ് നോർഡ് സിഇ 5ജി

വൺപ്ലസ് നോർഡ് സിഇ 5ജി ഇന്ത്യയിലെ വൺപ്ലസിന്റെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോണാണ്. 5ജി സപ്പോർട്ടുമായി വരുന്ന ഫോണിൽ 90Hz ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. സ്നാപ്ഡ്രാഗൺ 750ജി എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 12ജിബി വരെ റാമുള്ള ഫോണിൽ 64എംപി പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളത്. മറ്റ് രണ്ട് 2 എംപി ക്യാമറകളും ഈ ഡിവൈസിലുണ്ട്.

16 എംപി ഫ്രണ്ട് ക്യാമറ

16 എംപി ഫ്രണ്ട് ക്യാമറയാണ് വൺപ്ലസ് നോർഡ് സിഇ 5ജി സ്മാർട്ട്ഫോണിലുള്ളത്. ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് 12.1ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) സ്ലോട്ടും ഫോണിലുണ്ട്. 5ജി, ഡ്യുവൽ 4ജി വോൾട്ടി കണക്റ്റിവിറ്റിയുള്ള ഫോണിൽ 5,000 mAh ബാറ്ററിയാണ് ഉള്ളത്. ഈ ഡിവൈസിന് വില 20000 രൂപയിൽ കൂടുതലാണ് വിലയെങ്കിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലെ ഓഫറുകളോടെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം.

മോട്ടോ ജി52

മോട്ടോ ജി52

6.6 ഇഞ്ച് ഫുൾ-എച്ച്‌ഡി ഒഎൽഇഡി ഡിസ്‌പ്ലേയുമായിട്ടാണ് മോട്ടോ ജി52 സ്മാർട്ട്ഫോൺ വരുന്നത്. 90 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 എസ്ഒസിയാണ്. ആൻഡ്രോയിഡ് 12 ബേസ്ഡ് മൈയുഎക്സ് ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഡോൾബി അറ്റ്മോസ് സപ്പോർട്ടുള്ള ഡ്യൂവൽ സ്പീക്കറുകളാണ് ഈ ഡിവൈസിൽ മോട്ടറോള നൽകിയിരിക്കുന്നത്.

ഫോൺ ക്യാമറയുടെ ലെൻസുകൾ ക്ലീൻ ചെയ്യാനുള്ള ശരിയായ രീതിഫോൺ ക്യാമറയുടെ ലെൻസുകൾ ക്ലീൻ ചെയ്യാനുള്ള ശരിയായ രീതി

50 എംപി പ്രൈമറി ക്യാമറ

50 എംപി പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് മോട്ടോ ജി52 സ്മാർട്ട്ഫോണിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിവൈസിൽ 16 മെഗാപിക്സൽ ക്യാമറയുമുണ്ട്. ഫോണിൽ ഐപി52-റേറ്റഡ് ബോഡിയാണ് ഉള്ളത്. വെള്ളം തെറിച്ചാലും മറ്റും ഫോണിന് കേടുപാടുകൾ സംഭവിക്കില്ല. 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയാണ് മോട്ടോ ജി52 ഫോണിലുള്ളത്.

ഓപ്പോ കെ10 5ജി

ഓപ്പോ കെ10 5ജി

ഓപ്പോ കെ10 5ജി സ്മാർട്ട്ഫോണിൽ 6.56 ഇഞ്ച് (1612 x 720 പിക്സൽസ്) HD+ IPS LCD ഡിസ്പ്ലെയാണ് കമ്പനി നൽകിയിരിക്കുന്നത്. മീഡിയടെക് ഡൈമൻസിറ്റി 810 5G എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 8 ജിബി LPDDR4x റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഈ ഡിവൈസിലുണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് കളർഒഎസ് 12.1ലാണ് ഓപ്പോ കെ10 5ജി പ്രവർത്തിക്കുന്നത്.

രണ്ട് പിൻ ക്യാമറകൾ

ഓപ്പോ കെ10 5ജി രണ്ട് പിൻ ക്യാമറകളുമായി വരുന്നു. 48 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം 2 എംപി ക്യാമറയും ഈ ഡിവൈസിലുണ്ട്. 8 എംപി മുൻ ക്യാമറയാണ് ഈ ഡിവൈസിൽ ഓപ്പോ നൽകിയിട്ടുള്ളത്. 5ജി, ഡ്യുവൽ 4ജി വോൾട്ടി എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിലുണ്ട്. 5,000 mAh ബാറ്ററിയാണ് ഓപ്പോ ഈ സ്മാർട്ട്ഫോണിൽ കൊടുത്തിരിക്കുന്നത്.

മത്സരം കടുക്കും; ഗൂഗിൾ പിക്സൽ 6എയ്ക്ക് ഇന്ത്യയിൽ നേരിടാനുള്ളത് ഈ വമ്പന്മാരെമത്സരം കടുക്കും; ഗൂഗിൾ പിക്സൽ 6എയ്ക്ക് ഇന്ത്യയിൽ നേരിടാനുള്ളത് ഈ വമ്പന്മാരെ

Best Mobiles in India

English summary
List of best smartphones under Rs 20000 includes devices with great cameras, big battery, attractive display, powerful processor etc.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X